Followers

Tuesday, July 1, 2014

മുപ്പതിനായിരം രൂപയുടെ ബൈക്കുമായി യമഹ എത്തുന്നു..!!


ജപ്പാനീസ്‌ വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ മോട്ടോര്‍ ബൈക്കുകളുടെ ഗണത്തിലേക്ക്‌ മുപ്പതിനായിരം രൂപയുടെ ബൈക്കും എത്തിക്കാനൊരുങ്ങുന്നത്രെ.

കാറുള്ളവര്‍ പോലും പാര്‍ക്കിംഗ് പ്രശ്നം കണക്കിലെടുത്ത് ഒരു ബൈക്കുകൂടി വാങ്ങണമെന്നാഗ്രഹിക്കുമ്പോളാണ്, ഇരുചക്രവാഹനവിപണിയിലെ വന്‍വളര്‍ച്ച കണക്കിലെടുത്ത് കരുത്തരായ അനേകം വാഹനങ്ങള്‍‌ പുറത്തിറക്കിയ യമഹയും തങ്ങളുടെ വിലക്കുറവുള്ള ബൈക്കുമായി എത്തുന്നത്.

എപ്പോള്‍ ഈ ബൈക്ക് വില്‍പ്പനയ്ക്കെത്തുമെന്നുള്ള കാര്യം കമ്പനി സൂചനയൊന്നും നല്‍കിയിട്ടില്ല. 100/110 സിസി സെഗ്മെന്റിലേക്കാണ് ബൈക്കെത്തുകയത്രെ. ഇന്ത്യയായിരിക്കും ആദ്യമാര്‍ക്കറ്റെന്നല്ലാതെ വിലയുടെ കാര്യത്തിലും സവിശേഷതകളുടെ കാര്യത്തിലുെ ഒൌദ്യേഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

No comments:

Post a Comment