Followers

Wednesday, July 2, 2014

എം.ജി. രാധാകൃഷ്ണന്‍

മലയാള ചലച്ചിത്രസംഗീതത്തില്‍ ഒരു തനതായ സ്വരധാര സൃഷ്ടിച്ച സംഗീതസംവിധായകനാണ് എം.ജി. രാധാകൃഷ്ണന്‍ . അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നു നാലു വര്‍ഷം തികയുന്നു.1978-ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ചിത്രത്തില്‍നിന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനസപര്യ മുപ്പതില്‍പരം വര്‍ഷങ്ങള്‍ നീണ്ടുനിന്നു. നാല്പതോളം സിനിമകള്‍ക്കു സംഗീതം പകര്‍ന്നിട്ടുണ്ടാകും എം.ജി. രാധകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഓരോ ഗാനവും നമ്മളില്‍ഉദാത്തമായ ഒരു സംഗീതാനുഭൂതിയാണു സൃഷ്ടിക്കുന്നത്..ആ പ്രതിഭയുടെ വിയോഗം നമ്മുടെ സംഗീതരംഗത്തിനു തീരാനഷ്ടമാണ്.അദ്ധേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

No comments:

Post a Comment