Followers

Thursday, July 3, 2014

പ്രായക്കൂടുതൽ തോന്നാതിരിയ്ക്കാൻ 5 മാർഗങ്ങൾ


മധുരം
മധുരത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നത്‌ ഭാരം വര്‍ദ്ധിക്കുന്നത്‌ തടയുന്നതിന്‌ പുറമെ ചുളിവുകള്‍ കുറയാനും സഹായിക്കും. ശരീരത്തില്‍ പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിക്കുന്നത്‌ ഗ്‌ളൈക്കേഷന്‍ എന്ന്‌ വിളിക്കപ്പെടുന്ന പ്രവര്‍ത്തനം സജീവമാക്കും. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ചുളിവുകള്‍ ഉണ്ടാകും.

സ്ഥിരത 
സൗന്ദര്യ വർദ്ധക  വസ്തുക്കൾ മാറി മാറി ഉപയോഗിക്കുന്ന ശീലം നിങ്ങൾക്ക് കൂടുതൽ പ്രായം തോന്നിക്കാൻ കാരണമാകും. എന്നും ഒരേ ബ്രാൻഡ്‌ തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിയ്ക്കുക.

ശുഭാപ്‌തിവിശ്വസം 
മാനസികാവസ്ഥ നിങ്ങളുടെ മൊത്തത്തിലുള്ള സൗന്ദര്യത്തില്‍ പ്രതിഫലിക്കും. അശുഭ ചിന്തകള്‍ നിങ്ങളുടെ ഉത്സാഹത്തെ കെടുത്തുകയും പെട്ടെന്ന്‌ വാര്‍ദ്ധക്യത്തിലേക്ക്‌ നയിക്കുകയും ചെയ്യും.

ധ്യാനം 
അഞ്ച്‌ മിനിറ്റ്‌ നേരം ധ്യാനനിരതമായി ഇരിക്കാന്‍ കഴിഞ്ഞാല്‍ മതി ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുണം നിങ്ങള്‍ക്ക്‌ ലഭിക്കും. ധ്യാനം മനസ്സിനെ ശുദ്ധമാക്കുക മാത്രമല്ല ചിന്തകളെ നിയന്ത്രിക്കുകയും ചെയ്യും.


പുകവലി
വളരെ പെട്ടെന്ന്‌ വാര്‍ദ്ധക്യം ബാധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്‌ പുകവലി. ഇത്‌ മാരകരോഗങ്ങള്‍ക്ക്‌ കാരണമാകുന്നത്‌ പോലെ ത്വക്കിന്റെ ആരോഗ്യത്തെയും ബാധിക്കും. പുകവലിക്കുന്നവരുടെ ചര്‍മ്മത്തില്‍ ഓക്‌സിജന്റെയും ഈര്‍പ്പത്തിന്റെയും അളവ്‌ കുറയുകയും ഇത്‌ ചുളിവുകള്‍ക്ക്‌ കാരണമാവുകയും ചെയ്യും.

No comments:

Post a Comment