പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. പഠിക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു. അക്രമസമരവും പഠിപ്പുമുടക്ക് സമരവും എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസമരം കാലഹരണപ്പെട്ട സമരരീതിയാണെന്നും ശിവദാസന്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്രമിച്ചുമുള്ള സമര രീതി എല്ലാ സംഘടനകളുടെ ഭാഗത്തുനിന്നും ഇന്നലെകളില്‍ ഉണ്ടായിട്ടുണ്ട് പക്ഷെ അത് പുതിയ കാലത്ത് കോലചിതമായി പരിഷ്കരിക്കേണ്ടിവരുമെന്നും ശിവദാസന്‍ പറഞ്ഞു.
No comments:
Post a Comment