Followers

Tuesday, July 1, 2014

'ഓർക്കുട്ട്' ഇനി ഓർമ്മയുടെ കൂട്ടിലേക്ക്

      സാൻഫ്രാൻസിസ്കോ: ഗൂഗിളിന്റെ സോഷ്യൽ നെറ്റ്‌വർക്കിംഗ് മേഖലയിലേക്കുള്ള ആദ്യ കടന്നുവരവിന് തുടക്കം കുറിച്ച ഓർക്കുട്ട് കൂട്ടായ്മ ഓർമ്മയാവാൻ പോകുന്നു. ഈ വർഷം സെപ്തംബർ മാസത്തോടെ ഗൂഗിൾ ഓർക്കുട്ടിന്റെ പ്രവർത്തനം അവസാനിപ്പിക്കും. ബ്രസീലിലും ഇന്ത്യയിലുമാണ് ഓർക്കുട്ടിന് ഏറെ ഉപയോക്താക്കളുണ്ടായിരുന്നത്.  

2004 ജനുവരി 24നാണ് ഗൂഗിളിലെ എഞ്ചിനിയറായ ഓർക്കുട്ട് ബുയോകോക്ടൻ എന്ന  ഓർക്കുട്ടിന് തുടക്കം കുറിക്കുന്നത്. ബുയോകോക്ടന്റെ പേരിലെ ഓർക്കുട്ട് ആണ് ആ വെബ്സൈറ്റിന് ഗൂഗിൾ നൽകിയത്.  കാലിഫോർണിയയിലാണ് ഓർക്കുട്ട് തുടക്കം കുറിച്ചതെങ്കിലും 2008ൽ ബ്രസീൽ കേന്ദ്രമാക്കി പ്രവർത്തിക്കാൻ തുടങ്ങി. ഓർക്കുട്ടിന് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചതും ഉപയോക്താക്കൾ കൂടിയതും ബ്രസീലിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റാൻ ഓർക്കുട്ടിനെ പ്രേരിപ്പിച്ചു. 

നിലവിലുള്ള അക്കൗണ്ട് ഉടമസ്ഥർക്ക് സ്വന്തം അക്കൗണ്ടുകൾ നശിപ്പിച്ചു കളയാം. അല്ലാത്ത പക്ഷം സെപ്തംബറിൽ അവ സ്വയം ഇല്ലാതാവും. ജൂലായ് മുതൽ പുതിയ അക്കൗണ്ടുകൾ ഒന്നും തന്നെ ആർക്കും തുറക്കാൻ കഴിയുകയുമില്ല. 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ യൂ ട്യൂബ്,​ ബ്ളോഗർ,​ ഗൂഗിൾ പ്ളസ് എന്നിവയും സോഷ്യൽ നെറ്റ്‌വർക്കിംഗ് മേഖലയിൽ ആധിപത്യം സ്ഥാപിച്ചതും ഓർക്കുട്ടിനോടുള്ള പ്രിയം കുറയാൻ ഇടയാക്കി. സോഷ്യൽ നെറ്റ്‌വർക്കിംഗ് മേഖലയിൽ ഫേസ് ബുക്ക് നേടിയ അസൂയാവഹമായ വിജയം ഓർക്കുട്ടിനെ ചിത്രത്തിലേ ഇല്ലാതാക്കി.

No comments:

Post a Comment