Followers

Friday, July 4, 2014

മലയാളി നഴ്സുമാർ മോചിതരാവുന്നു,​ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു


ന്യൂഡൽഹി: ആഭ്യന്തര സംഘർഷം നടക്കുന്ന ഇറാക്കിൽ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ദുരിതപർവത്തിന് അന്ത്യമാകുന്നു. 46 നഴ്സുമാരെയും ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനായി അവരെയും കൊണ്ട് വിമതർ മൊസൂളിന് സമീപത്തുള്ള ഇർബിൽ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടു. തങ്ങളിപ്പോൾ വിമതരുടെ വാഹനത്തിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ആണെന്ന് തീവ്രവാദികളുടെ പിടിയിൽ കുടുങ്ങിയ നഴ്സുമാരിലൊരാളായ പാലക്കാട് നെന്മാറ സ്വദേശി സയോണ വീട്ടുകാരെ അറിയിച്ചു. താരതമ്യേന സുരക്ഷിതമായ പാതയാണ് ഇർബിൽ വിമാനത്താവളത്തിലേക്കുള്ളത്. മാത്രമല്ല വിമതരും വാഹനത്തിനുള്ളതിനാൽ തൽക്കാലം സുരക്ഷാഭീഷണികളൊന്നും  തന്നെയില്ല.

മൊസൂളിൽ നിന്ന് 93 കിലോമീറ്ററാണ് ഇർബിൽ വിമാനത്താവളത്തിലേക്ക് ഉള്ളത്. ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം വേണ്ടിവരും വിമാനത്താവളത്തിലെത്താൻ. അതേസമയം നഴ്സുമാരെ മോചിപ്പിക്കാൻ തീവ്രവാദികൾ തയ്യാറായ സാഹചര്യത്തിൽ ഇറാക്കിലേക്ക് ഇന്ത്യ എയർഇന്ത്യയുടെ പ്രത്യേക വിമാനം അയക്കും. ഡൽഹി,​ മുംബയ്,​ ദുബായ് എന്നിവിടങ്ങളിലായി എയർ ഇന്ത്യയുടെ മൂന്നു വിമാനങ്ങൾ തയ്യാറായി കഴിഞ്ഞു.

No comments:

Post a Comment