Followers

Wednesday, July 2, 2014

എം.ജി. രാധാകൃഷ്ണൻ പുരസ്‌കാരം പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്


തിരുവനന്തപുരം: എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷന്റെ  ഈ വർഷത്തെ എം.ജി. രാധാകൃഷ്ണൻ പുരസ്‌കാരത്തിന് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് അർഹനായി. ശാസ്ത്രീയ സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് എം.ജി. രാധാകൃഷ്ണന്റെ മകൾ കാർത്തിക രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

കെ.ജെ. ജോയ് പ്രത്യേക അവാർഡിനും അർഹനായി. ഈ മാസം 29ന് എ.കെ.ജി ഹാളിൽ 'ഘനശ്യാമസന്ധ്യ" സംഗീതവിരുന്നിൽ പുരസ്കാരം സമർപ്പിക്കുമെന്ന് സമിതി അംഗങ്ങളായ ഡോ. കെ. ഓമനക്കുട്ടി, പൂവച്ചൽ ഖാദർ, ഡോ. ബി. അരുന്ധതി, പ്രദീപ് പനങ്ങാട് എന്നിവർ പറഞ്ഞു. തുടർന്ന് വിനീതും ലക്ഷ്മി ഗോപാലസ്വാമിയും എം.ജി. രാധാകൃഷ്ണന്റെ ചലച്ചിത്രഗാനങ്ങളുടെ നൃത്താവിഷ്കാരം  അവതരിപ്പിക്കും.

No comments:

Post a Comment