Followers

Friday, July 4, 2014

'കൂപശാസ്ത്രം'


           വേനൽക്കാലം കുളത്തിലേയും പുഴയിലേയും വെളളം താഴോട്ടിറങ്ങുമ്പോൾ വെളളം ശുദ്ധീകരിക്കുന്നതിനും ദാഹം തീർക്കുന്നതിനും പല നാട്ടുമാർഗങ്ങളും സ്വീകരിച്ചിരുന്നു. കൂപശാസ്‌ത്രങ്ങളും ഭൂമിജാതകങ്ങളും എഴുതപ്പെട്ടത്‌ ജനവിനിയോഗത്തിന്റെ ഈ നാട്ടറിവുകളെ അടിസ്‌ഥാനമാക്കിയാണ്‌. കുളത്തിലെ വെളളം സ്വാഭാവികമായി ശുദ്ധീകരിക്കുന്നത്‌ മത്സ്യങ്ങളും ആമകളും മറ്റു ജലജീവികളുമാണ്‌. സൂര്യതാപമേറ്റ്‌ ജലം ആവിയായി പോകാതിരിക്കുന്നതിന്‌ താമര, ആമ്പൽ എന്നിവ വളർത്താറുണ്ട്‌. കുളത്തിലേക്കുളള ചെളിവെളളമോ അഴുക്കു വെളളമോ ശുദ്ധീകരിക്കുന്നതിന്‌ കൈത, അമ, രാമച്ചം എന്നീ സസ്യങ്ങൾ ആ ഭാഗത്ത്‌ നട്ടുകൊടുക്കുന്നു. ധാരാളം വേരുകളുളള ഈ സസ്യങ്ങൾ വെളളം ശുദ്ധീകരിക്കുന്നു. വെളളം വറ്റാൻ തുടങ്ങിയാൽ ഉറവകൾ ശരിയാക്കുന്നതിന്‌ ചെളിയെടുത്തു മാറ്റുന്നു. കുളങ്ങളും കുളങ്ങളും തമ്മിൽ ഉറവബന്ധമുണ്ടെന്ന്‌ നാട്ടുകാർ വിശ്വസിക്കുന്നു. കൂടൽമാണിക്യത്തിലെ കുളത്തിൽനിന്ന്‌ ചിറങ്ങര കുളത്തിലേക്ക്‌ ഉറവയുണ്ടത്രേ. കിഴക്കുഭാഗത്ത്‌ കുളങ്ങളുളള ഭൂമി ഐശ്വര്യം നിറഞ്ഞതാണ്‌. വേളളിലം, നീരോലി, പാറോത്ത്‌, കൈത തുടങ്ങി അനവധി സസ്യങ്ങൾ ചുറ്റുമുളള കുളങ്ങൾ എന്നും നിലനിൽക്കും.
അമരകോശത്തിലെ ജലപര്യായങ്ങള്‍ അറിഞ്ഞവരല്ല നമ്മുടെ പൂര്‍വികര്‍. പക്ഷെ നീരറിവും കാറ്ററിവും കണ്ടറിവും കേട്ടറിവും അവരോളം മറ്റാര്‍ക്കുണ്ട്? മനുഷ്യരില്‍ നാഡീവ്യൂഹമെന്നപോലെ ഭൂമിയുടെ അന്തര്‍ധാരകള്‍ കൊണ്ടുവരുന്ന ജലസാന്നിധ്യം നോട്ടം കൊണ്ടുംചലനം കൊണ്ടും നമ്മുടെ പൂര്‍വികര്‍ തിരിച്ചറിഞ്ഞു നാട്ടാശാരിമാര്‍ വംശീയജ്ഞാനമായി 'കൂപശാസ്ത്രം' വളര്‍ത്തിയെടുത്തു.
കടമ്പുമരം കാണപ്പെടുന്ന ദിക്കില്‍നിന്ന്‌ പടിഞ്ഞാറ് വശം മൂന്നുകോല്‍ മാറി ഒന്നര ആള്‍ ആഴത്തില്‍ കുഴിച്ചാല്‍ തെളിനീര് കാണുമെന്ന നാട്ടറിവ് എത്ര മഹത്താണ്.ഞാവല്‍മര മുള്ളിടത്ത് മൂന്നുകോല്‍ വടക്ക് രണ്ടാള്‍ ആഴത്തില്‍ നീരുറവു കാണുമെന്നും നീര്‍മരുതിന്റെ വടക്കു വശം അല്പംമാറി മൂന്നാള്‍ ആഴംകണ്ടാല്‍ ജലസ്പര്‍ശമുണ്ടെന്നും അവര്‍ കണക്കുകൂട്ടി. മരമഞ്ഞളും നീര്‍മാതളവും
നെന്മേനിവാകയും കണ്ടിടത്ത്‌ ജലസാമീപ്യ മുണ്ടെന്ന കാഴ്ച നാട്ടറിവിന്റെ തെറ്റാത്ത സംഹിതയാണ്.

No comments:

Post a Comment