Followers

Wednesday, July 2, 2014

കെട്ടിടത്തിൽ നിന്ന് വീണ പെൺകുട്ടിയുടെ ശരീരത്തിൽ തുളഞ്ഞു കയറിയത് മൂന്നു കമ്പികൾ

         പാറ്റ്ന:കെട്ടിടത്തിനുമുകളിൽ നിന്ന് വീണ പതിനേഴുകാരിയുടെ അരയിലൂടെ തുളച്ചുകയറിയ മൂന്ന് ഇരുമ്പുകമ്പികൾ അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കംചെയ്തു. ബീഹാറിലെ സരാന ജില്ലയിലായിരുന്നു സംഭവം. ആശുപത്രയിൽ കഴിയുന്ന പെൺകുട്ടി അതിവേഗം സുഖംപ്രാപിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിനുമുകളിൽ നിന്ന് താഴെ പില്ലറിനായി സ്ഥാപിച്ചിരുന്ന കമ്പികൾക്കുമേലെയാണ് പെൺകുട്ടി വീണത്. വിവാഹ പാർട്ടിക്കെത്തിയ പെൺകുട്ടി ഉറങ്ങാനായി പോകുമ്പോഴായിരുന്നു അപകടം.
നിലവിളികേട്ടത്തിയവർ അപകടം കണ്ട് പകച്ചുപോയി. ഒടുവിൽ പെൺകുട്ടിയുടെ ചില ബന്ധുക്കൾ കമ്പിയുടെ ശരീരത്തിലൊഴിയെയുള്ള ഭാഗം ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റുകയായിരുന്നു. പത്തുമണിക്കൂർ വേദനതിന്നശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലാക്കാനായത്. അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കമ്പികൾ പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് ഡോക്ടർമാർ നീക്കംചെയ്തു. പ്രധാന അവയവങ്ങൾക്കൊന്നും പരിക്കേൽക്കാത്തതാണ് പെൺകുട്ടിക്ക് രക്ഷയായത്. വടക്കൻ ബീഹാർ സ്വദേശിയാണ് പെൺകുട്ടി.

No comments:

Post a Comment