Followers

Thursday, July 3, 2014

താരനും , മുഖക്കുരുവും : ചെയ്യേണ്ടതും ,ചെയ്യേണ്ടാത്തതും


             ഒട്ടുമിക്ക ആളുകളുടെയും സൗന്ദര്യപ്രശന്മായി മാറിയിരിക്കുകയാണ്  താരനും , മുഖക്കുരുവും.  താരൻ മൂലം മുഖക്കുരു ഉള്ളവർ ചെയ്യാൻ പാടുള്ളതും  ഇല്ലാത്തതുമായ കാര്യങ്ങൾ

ആഴ്‌ചയില്‍ ഒരിക്കല്‍ ചൂടെണ്ണ  തേയ്‌ക്കുന്നത്‌ താരന്‍ മൂലമുണ്ടാകുന്ന മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കും.തലയോട്ടിയിലെ ചര്‍മ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇത്‌ നല്ലതാണ്‌.
നാരങ്ങയുടെ ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ഗുണം തലയോട്ടി വൃത്തിയാക്കാന്‍ സഹായിക്കും. അല്‍പം നാരങ്ങ നീര്‌ തലയില്‍ തേച്ച്‌ 20 മിനുട്ടിരിക്കുന്നത്‌ വളരെ ഫലം ചെയ്യും. ഇതിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ നാരങ്ങ നീര്‌ തലയില്‍ നിന്നും കഴുകി കളയണം. തലയോട്ടിയില്‍ നിന്നും താരന്‍ അകലുന്നതോടെ ചര്‍മ്മം വൃത്തിയാകാന്‍ തുടങ്ങും

ദിവസം രണ്ട്‌ നേരമെങ്കിലും മുഖ കഴുകുന്നത്‌ താരന്റെ ശകലങ്ങള്‍ നീക്കി മുഖം എണ്ണ രഹിതവും വൃത്തിയുമായിരിക്കാന്‍ സഹായിക്കും.

ആഴ്‌ചയില്‍ രണ്ട്‌ തവണയെങ്കിലും മുടിയില്‍ ആന്റി-ഡാന്‍ഡ്രഫ്‌ ഷാമ്പു തേയ്‌ക്കുക. തയോട്ടി, ചെവി, മുഖം തുടങ്ങി താരന്‍ ബാധിക്കാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളും നന്നായി കഴുകിയെന്ന്‌ ഉറപ്പ്‌ വരുത്തുക. തലകുനിച്ച്‌ നിന്ന്‌ മുടി കഴുകുന്നത്‌ ഒഴിവാക്കുക. തലയോട്ടിയില്‍ നിന്നും ഒഴുകി വരുന്ന താരന്‍ മുഖത്തും നെറ്റിയിലും അടിയാന്‍ ഇത്‌ കാരണമാകും.
ഷാമ്പു തേച്ചതിന്‌ ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ ഒഴിവാക്കുക. തലയോട്ടിയില്‍ കണ്ടീഷണര്‍ തേച്ച്‌ പിടിപ്പിക്കരുത്‌. കണ്ടീഷണറുടെ അവശിഷ്ടങ്ങള്‍ താരന്‍ കൂടുതല്‍ വഷളാക്കും.അതിനാല്‍ കണ്ടീഷണര്‍ മുടിയില്‍ അവശേഷിക്കാതെ നന്നായി കഴുകി കളയുക.

No comments:

Post a Comment