Followers

Thursday, July 3, 2014

വ്യായാമം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ ..


             തെറ്റായ രീതിയില്‍ ചെയ്യുന്ന വ്യായാമങ്ങള്‍  ദോഷമാവുകയും , ചിലപ്പോള്‍ ഗുരുതരമായ പരുക്കുകള്‍ക്കും കാരണമാകാം. വ്യായാമങ്ങളില്‍ ഒഴിവാക്കേണ്ടുന്ന കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ബഞ്ച് പ്രസ്, മിലിട്ടറി പ്രസ് തുടങ്ങിയവ ചെയ്യുമ്പോള്‍ നടുവ് വളയരുത്. വളഞ്ഞാല്‍ നടുവുവേദനയും, ഉളുക്കും സംഭവിക്കാം. തറയില്‍ കാലുകളൂന്നി നിതംബം ഇരിപ്പിടത്തില്‍ ഉറപ്പിച്ച് ബഞ്ച് പ്രസ് ചെയ്യുമ്പോള്‍ നടുവിന് ചെറിയൊരു വളവുണ്ടാകാനിടയുണ്ട്.

സ്ക്വാറ്റ്സ് ചെയ്യുമ്പോള്‍ ശരീരം കൃത്യമായ നിലയിലായിരിക്കണം. പ്രത്യേകിച്ച് ബാര്‍ബെല്‍ വെയ്റ്റ് എടുക്കുമ്പോള്‍. ഭാരം രണ്ട് കാലുകളിലേക്കും തുല്യമായി വരത്തക്കവണ്ണം നിന്ന് മുഖം മുന്നോട്ടുള്ള നിലയില്‍ നില്‍ക്കണം. മുട്ടുകള്‍ തമ്മില്‍ കോര്‍ക്കുന്നതും, നടുവ് അമിതമായി വളയുന്നതും ഒഴിവാക്കുക.

ലളിതമായ വ്യായാമ മുറയായ പുഷ് അപ് ചിലപ്പോള്‍ ദോഷകരമാകാം. കൈകള്‍ ശരീരത്തിന് ഇരുവശത്തും ഒരേ അകലത്തില്‍ വച്ച് വേണം പുഷ് അപ് ചെയ്യാന്‍. അത് തോളിനേക്കാള്‍ ഏറെ അകലത്തിലാകുകയുമരുത്. പുഷ് അപ് ചെയ്യുമ്പോള്‍ ശരീരം നിവര്‍ന്നിരിക്കുകയും ചെയ്യണം.

വയറിന് വേണ്ടി ക്രഞ്ചിംഗ് നടത്തുമ്പോള്‍ പലരും കൈകള്‍ കഴുത്തിന് പുറകില്‍ വെയ്ക്കാറുണ്ട്. ഇങ്ങനെ വച്ചാല്‍ കഴുത്തില്‍ സമ്മര്‍ദ്ധമുണ്ടാവുകയും കഴുത്ത് വേദനക്ക് കാരണമാവുകയും ചെയ്യും.

മിക്കവരും വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പേശികള്‍ക്ക് പ്രാധാന്യം നല്കാറില്ല. സന്ധികള്‍ക്ക് ചലനക്ഷമത കുറയാനും, പേശികള്‍ക്ക് അമിതഭാരം അനുഭവപ്പെടാനും ഇത് ഇടയാക്കും.വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഏത് ഭാഗത്തിനാണോ ചെയ്യുന്നത് അത് പൂര്‍ണ്ണമായും വികസിപ്പിച്ച് ചെയ്യുക.

തോളും, കൈയ്യും, നടുവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുള്‍ അപ്. പുള്‍ അപ് ചെയ്ത് കഴിഞ്ഞാലുടനെ കൈകള്‍ക്ക് വിശ്രമം നല്കുകയും, ശരീരത്തെ അയച്ചിടുകയും ചെയ്യരുത്. ശരീരത്തെ സജീവമാക്കി നിര്‍ത്തി വളയാതെ വേണം പുള്‍ അപ് ചെയ്യാന്‍‌.

ഭാരോദ്വഹനം ചെയ്യുമ്പോള്‍ പെട്ടന്നുള്ള ചലനങ്ങള്‍ ഒഴിവാക്കി സാവധാനവും, ക്രമബദ്ധമായും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ഭാരം വഹിക്കാനും, പരുക്കുകളേല്‍ക്കുന്നത് തടയാനുമാകും.

No comments:

Post a Comment