Followers

Monday, June 30, 2014

വെളുത്തുള്ളി മാഹാത്മ്യം

  കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള വെളുത്തുള്ളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാറ്റിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.
ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.
രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാ ബ്ലോക്കേഴ്‌സ്‌പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ. കാനിന്‍റീഡ് പറയുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദരത്തില്‍ കാണപ്പെടുന്നതിന്, വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോംപ്ലിമെന്‍ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പറയുന്നു.    

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ സഹതടവുകാരനായ രോഗി കൊലപ്പെടുത്തി

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ സഹതടവുകാരനായ രോഗി കൊലപ്പെടുത്തി. നിലമ്പൂർ മമ്പാട് സ്വദേശിയായ സിദ്ധിക്ക് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇയാളുടെ കൂടെ തടവിൽ കഴിഞ്ഞിരുന്ന ജിയോ സക്കറിയ മുണ്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെരുവിൽ ഉപേക്ഷിച്ച് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സിദ്ധിക്കിനെ കോടതി നിർദ്ദേശപ്രകാരമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സിദ്ധിക്കിനോപ്പം ജിയോയും മറ്റൊരു തടവുകാരനും കൂടെ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ജിയോ അക്രമാസക്തനായി സിദ്ധിക്കിനെ മുണ്ട് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
കുതിരവട്ടത്ത് രോഗികളെ പാർപ്പിക്കുന്നത് സംബന്ധിച്ച് മുൻപും പല ആരോപണങ്ങൾ ഉയർന്നുവെങ്കിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തത് മൂലം ആക്രമണ സ്വഭാവമുള്ള രോഗികളെ പോലും ഒന്നിച്ചായിരുന്നു താമസിപ്പിച്ചിരുന്നത്. ഇതിൽ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പി.എസ്.എല്‍.വി 23 സി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

     ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ആയിരുന്നു വിക്ഷേപണം. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പുര്‍ എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങള്‍ പി.എസ്.എല്‍.വി 23 സി ഭ്രമണപഥത്തിലെത്തിച്ചു.

ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട് 7, കാനഡയുടെ കാന്‍ എക്‌സ് 4, കാന്‍ എക്‌സ് 5, ജര്‍മനിയുടെ എയ്‌സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി. എസ്.എല്‍.വി 23 സി വഹിച്ചത്. ബഹിരാകാശ ഗവേഷണ വിപണിയില്‍ ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന സംരംഭമാണിതെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുവരെ 35 വിദേശ ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

Sunday, June 29, 2014


കുടുംബം

      അനുസരണശീലരായ പുത്രന്മാര്‍, അധ്വാനിയായ ഗൃഹനാഥന്‍, സുശീലയായ ഭാര്യ, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന കുടുംബനാഥന്‍, അഭിമാനി, സ്‌നേഹമുള്ള സുഹൃത്തുക്കള്‍, വിശ്വസ്തരായ ഭൃത്യര്‍, ഹൃദയപൂര്‍വം അതിഥിയെ സ്വീകരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ജീവിക്കുന്ന ഗൃഹം സ്വര്‍ഗസമാനമാണ്. ഇതാണ് നല്ല കുടുംബം. ശ്രേഷ്ഠഗൃഹം!

Saturday, June 28, 2014

എല്ലാ മലയാളികൾക്കും റമദാൻ വ്രതആരംഭ ആശംസകൾ

              സംസ്ഥാനത്ത് റമദാന്‍ വ്രതം നാളെ ആരംഭിക്കും. പൊന്നാനിയിലും പരപ്പനങ്ങാടിയിലും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. ഗള്‍ഫ്​ നാടുകളിലും നാളെയാണ്​ വ്രതം ആരംഭിക്കുക. റമദാനെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ്​ എല്ലാ ഗള്‍ഫ്​ രാജ്യങ്ങളിലും ഒരുക്കിയിരിക്കുന്നത്​. എല്ലാ മലയാളികൾക്കും റമദാൻ വ്രതആരംഭ ആശംസകൾ

Friday, June 27, 2014

മലയാളി സുഹൃത്തുക്കളേ ആകാശത്തിന്‌ കീഴിൽ മലയാളിയുടെ സംസ്കാരത്തിൽ അധിഷ്ടിതമായ എല്ലാവിഷയങ്ങളും നമുക്ക് ചർച്ചചെയ്യാം അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമുക്ക് അക്ഷീണം പരിശ്രമിക്കാം

Thursday, June 26, 2014


എന്റെ കേരളം 


My Photos

മണ്ണിന്റെ മണവും ഗ്രാമത്തിന്റെ വിശുദ്ധിയും കാത്തുസൂക്ഷിക്കാൻ മലയാളികളായ നമുക്ക് ഒത്തുചേരാം കേരം തിങ്ങിനിന്ന കേരളനാട് ഇന്ന് കോണ്‍ക്രീറ്റ്‌ സൗധങ്ങൾ തിങ്ങിനിറഞ്ഞ നാട് ആയിമാറികഴിഞ്ഞു എന്നാലും അവയക്കിടയിൽ നമുക്ക് ചെറിയ പച്ചപ്പുകൾ കാത്തുസൂക്ഷിക്കാം
നമുക്ക് അറിവുകളും, ആശയങ്ങളും ബ്ളോഗിലൂടെ പങ്കുവയ്ക്കാം
ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കൾക്ക് എന്റെ ബളോഗിലേക്ക് സ്വാഗതം