Followers

Thursday, July 31, 2014

ആറന്മുള വള്ള സദ്യക്ക് ഇന്ന് തുടക്കമാവും

മദ്ധ്യ തിരുവിതാംകൂറിന് ഇനി രൂചികൂട്ടിന്റെയും ആഘോഷ പെരുമയുടെയും നാളുകൾ . ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് ഇന്ന് തുടക്കമാവും.ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലാണ് വള്ളസദ്യ നടക്കുന്നത്. ഇന്ന് മുതൽ രണ്ട് മാസക്കാലം 600 ലധികം വള്ള സദ്യകളാവും നടക്കുന്നത്.വള്ളസദ്യയുടെ ആദ്യദിനമായ ഇന്ന് 16 വള്ള സദ്യകളാണ് ഉള്ളത്.ഇത്തവണ ശ്രീശാന്ത്, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരും വള്ളസദ്യ നല്‍കുന്നുണ്ട്.സദ്യ വിഭവങ്ങളുടെ പാചകം ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.ആറന്‍മുള ക്ഷേത്രം മേല്‍ശാന്തി അരവിന്ദാക്ഷന്‍ ഭട്ടതിരി ശ്രീകോവിലില്‍ നിന്നും തെളിയിച്ച ദീപം,മുതിര്‍ന്ന പാചകക്കാരന്‍ ഉണ്ണികൃഷ്‍ണപിള്ള അടുപ്പിലേക്ക്‌ പകര്‍ന്നതോടെയാണ് വിഭവങ്ങളുടെ പാചകം ആരംഭിച്ചത്.
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.
ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴയും) ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.
പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.
അറുപത്തിമൂന്ന് ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമ്പുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.
2 മാസക്കാലം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളിലായി ഏകദേശം 5 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്ക്.

കുളച്ചൽ യുദ്ധവിജയത്തിന്റെ വാർഷികാഘോഷം ഇന്ന്

തിരുവിതാംകൂർ സേനയോടെ ഡച്ച് ശക്തികൾ പരാജയപ്പെട്ടതിന്റെ 273 -ം വാർഷികാഘോഷം മദ്രാസ് റെജിമെന്റിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരിയിലെ കുളച്ചലിൽ നടക്കും . തിരു വനന്തപുരം പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സമീർ സലൂങ്കേ കുളച്ചൽ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കും .കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
1741 ജൂലായ് 31-ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സേന കരയിലും കടലിലുമായുള്ള യുദ്ധത്തിലൂടെയാണ് അഡ്മിറല്‍ ഡിലെനോയിയുടെ നേതൃത്വത്തിലുള്ള ഡച്ച് ശക്തികളെ പരാജയപ്പെടുത്തിയത്. വിദേശ നാവിക സേനയുമായി ഏറ്റുമുട്ടി വിജയിച്ച ആദ്യ യുദ്ധവും ഇതാണ് . യുദ്ധത്തടവുകാരനാക്കപ്പെട്ട അഡ്മിറൽ ഡിലനോയി തിരുവിതാംകൂർ സൈന്യത്തിൽ ചേരുകയും ‘വലിയ കപ്പിത്താൻ ‘ എന്ന പേരിൽ പിന്നീട് പ്രസിദ്ധനാവുകയും ചെയ്തു

Wednesday, July 30, 2014

സിഡി-ഡിവിഡി യുഗം അവസാനിക്കുന്നു


വീഡിയോ കാസറ്റുകളുടെ യുഗം അവസാനിപ്പിച്ചുകൊണ്ട് വീഡിയോ സീഡികള്‍ വന്നു. അവയ്ക്കു പിന്നാലെ ഡിവിഡികള്‍ പ്രചാരത്തിലെത്തി. ഇപ്പോഴിതാ അവയുടെ കാലഘട്ടവും അവസാനിക്കുകയാണ്. ഒപ്പം വിനോദമേഖലയിലെ വന്‍ബിസിനസ്സായ സീഡി-ഡിവിഡി ലൈബ്രറികളും പഴങ്കഥകളാകുന്നു.

വന്‍കിട കമ്പനിയായ ഷെമരൂ തങ്ങളുടെ മുംബൈയിലെ വീഡിയോ ലൈബ്രറി അടച്ചു പൂട്ടുന്നു എന്നതാണ് ഈ രംഗത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഷെമരൂവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്നോടിയായി തങ്ങളുടെ ഓണ്‍ലൈന്‍ പാര്‍ട്ടിസിപ്പേഷന്‍ കമ്പനി കൂടുതല്‍ സജീവമാക്കിയിരുന്നു. മോസര്‍ബെയറും പെന്‍ ഇന്ത്യയുമെല്ലാം ഷെമരൂവിന് മുമ്പേ ഈ വഴി നടന്നവരാണ്.

സിഡികളും ഡിവിഡികളും വിനോദമേഖലയില്‍ ചുവടുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. വീഡിയോ കാസറ്റുകളുടെ വലുപ്പത്തിലും ഉപയോഗത്തിലുമുള്ള അസൗകര്യങ്ങള്‍ മറികടന്ന സിഡികള്‍ വന്‍പ്രചാരം നേടി. പിന്നാലെ ഒറ്റ ഡിസ്‌ക്കില്‍ നിരവധി ചിത്രങ്ങളുമായി ഡിവിഡിയും പ്രചാരത്തിലെത്തി. സിഡി-ഡിവിഡി വിപണി വന്‍മുന്നേറ്റം നടത്താന്‍ പിന്നീട് അധികകാലം വേണ്ടിവന്നില്ല.

സാങ്കേതികവിദ്യയുടെ പുരോഗതി തന്നെയാണ് സീഡി-ഡിവിഡി വിപണിയ്ക്കും ചരമക്കുറിപ്പ് എഴുതുന്നത്. ഓണ്‍ലൈന്‍ പൈറസി, ഇന്റര്‍നെറ്റ് സ്ട്രീമിംഗ് സേവനങ്ങള്‍, മെച്ചപ്പെട്ട ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍, സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനം, മികച്ച ആപ്ലിക്കേഷനുകളുടെ ആവിര്‍ഭാവം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് സിഡികളുടെയും ഡിവിഡികളുടെയും കാര്യത്തില്‍ വില്ലനാകുന്നത്.

ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി പുതിയ സിനിമകളും മറ്റും വളരെ വേഗം വിരല്‍ത്തുമ്പില്‍ എത്തുമെന്നിരിക്കേ സീഡികള്‍ക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലൊതായി. ടോറന്റ് പോലുള്ള നിരവധി സര്‍വീസുകള്‍ സൗജന്യമായോ കുറഞ്ഞ ചെലവിലോ നല്‍കുന്നത് വന്‍സിനിമാ ശേഖരമാണ്. വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്ഷനുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളും വെബ്ബിലും ഗാഡ്ജറ്റുകളിലും വീഡിയോ ഡൗണ്‍ലോഡിംഗ് എളുപ്പമാക്കുന്നു. പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും ഹാര്‍ഡ് ഡ്രൈവുകളും ഡാറ്റ കൈകാര്യം ചെയ്യലും കൈമാറ്റവും കൂടുതല്‍ അനായാസമാക്കി.

സിനിമകള്‍ക്കായുള്ള കാത്തിരിപ്പും ചെലവും കുറയുകയും, തെരഞ്ഞെടുപ്പ് എളുപ്പമാവുകയും ചെയ്തതോടെയാണ് സിഡികള്‍ക്കും ഡിവിഡികള്‍ക്കും തിരിച്ചടിയായത്. ഐടി യുഗത്തില്‍ 3-5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയില്‍ സമഗ്രമായ മാറ്റമാണ് സംഭവിക്കുന്നതെന്നും, അവ നിലവിലുള്ള ട്രെന്‍ഡുകളെ അടിമുടി മാറ്റിമറിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.



ലാപ്‌ടോപ്പില്‍നിന്ന് നെറ്റ്ബുക്കിലേക്ക് സാങ്കേതികവിദ്യ 'ചുരുങ്ങിയതോടെ' സിഡി ഡ്രൈവുകള്‍ പോലും അപ്രത്യക്ഷമായി. ഓണ്‍ലൈനില്‍ സിനിമകളുടെ വലിപ്പം 700-100 എംബിയില്‍ ഒതുങ്ങുമ്പോള്‍ സീഡി-ഡിവിഡി ഫയലുകളുടെ വലുപ്പം പല ജിബികളാണ്. സീഡിയാണെങ്കില്‍ ഒരു സിനിമയ്ക്ക് രണ്ടു ഫയലുകള്‍ (2 സിഡികളുടെ) സംരക്ഷിക്കേണ്ടിവരും. മികച്ച ക്ലാരിറ്റി ഉണ്ടാകുമെന്നതാണ് ഓണ്‍ലൈന്‍ ഫയലുകളുടെ മറ്റൊരു പ്രത്യേകത.

ഓണ്‍ലൈന്‍ പൈറസിയും വലിയ രീതിയില്‍ സിഡി വ്യവസായത്തെ ബാധിക്കുന്നുണ്ട്. പല ചിത്രങ്ങളും റിലീസ് ചെയ്ത ഉടന്‍തന്നെ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നുണ്ട്. ഹോളിവുഡിലെ ബിഗ്ബജറ്റ് ചിത്രമായ 'എക്‌സ്‌പെന്‍ഡബിള്‍സ്-3'യുടെ ഡിവിഡി ക്ലാരിറ്റിയിലുള്ള കോപ്പി, ചിത്രത്തിന്റെ റിലീസിന് ആഴ്ചകള്‍ക്ക് മുമ്പേ ഓണ്‍ലൈനില്‍ എത്തി എന്നതാണ് ഈ രംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത. ചിത്രം ഓണ്‍ലൈനില്‍ എത്തി ഒരു ദിവസത്തിനകം ഒരു ലക്ഷത്തിലേറെ ആളുകളാണ് ചിത്രം കണ്ടത്. ഇത് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനെ കാര്യമായി ബാധിച്ചില്ലെങ്കിലും സിഡി-ഡിവിഡി റിലീസിനെ ബാധിക്കുമെന്ന് തീര്‍ച്ച.

സിഡി കമ്പനികളും സാങ്കേതിക പുരോഗതിയ്‌ക്കൊപ്പം മാറാന്‍ തയ്യാറായിരിക്കുകയാണ്. തങ്ങളുടെ ഓണ്‍ലൈന്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് മിക്ക കമ്പനികളും ശ്രമിക്കുന്നത്. സ്വന്തം വെബ്‌സൈറ്റുകള്‍ വിപുലീകരിച്ചും വ്യത്യസ്ത സൈറ്റുകളുമായി പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടും ഓണ്‍ലൈന്‍രംഗത്ത് സജീവമാവുകയാണ് അവരിപ്പോള്‍. മോസര്‍ ബെയര്‍ പോലുള്ള കമ്പനികള്‍ നേരത്തേ ന്നെ പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് തുടങ്ങിയ പോര്‍ട്ടബിള്‍ ഡാറ്റ കാരിയറുകളുട മേഖലയിലും കൈവെച്ചിരുന്നു.

ലോകം മുഴുവന്‍ ഒറ്റ വലയില്‍ കുടുങ്ങിയപ്പോള്‍ പ്രേക്ഷകന്റെ ആസ്വാദനത്തിന്റെ അതിരുകള്‍ ഹിന്ദി, പ്രാദേശിക ഭാഷാ സിനിമകള്‍ക്കുമപ്പുറം കടന്നു. ഹോളിവുഡ് സിനിമകള്‍ക്കൊപ്പം വിദേശഭാഷാ ചിത്രങ്ങളിലേക്കും ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചാനകളില്‍ വരുന്ന ടെലിവിഷന്‍ സിനിമകളിലേക്കുമെല്ലാം പ്രേക്ഷകര്‍ കടന്നുചെന്നു. ഇതും പരോക്ഷമായിട്ടെങ്കിലും സിഡി-ഡിവിഡി വ്യവസായത്തെ ബാധിച്ചു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ രംഗം പൂര്‍ണ്ണമായി അസ്തമിച്ചു പോകുമെന്ന് കരുതുന്നവര്‍ കുറവാണ്. ഹോം വീഡിയോ രംഗത്ത് ഒരു പരിധിവരെ സിഡികള്‍ക്കും ഡിവിഡികള്‍ക്കും തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താനാകുമെന്ന് കരുതുന്നു.

എന്നാല്‍ സാധാരണ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്ന പ്രധാന ഉപാധി എന്ന നിലയില്‍ ഇവയ്ക്കുള്ള പ്രസക്തി ഏതാണ്ട് നഷ്ടമായിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് വന്‍കിട കമ്പനികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും.

വിഴിഞ്ഞത്തിനെതിരെ നീക്കം; മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ട്രൈബ്യൂണലിൽ രണ്ട് മത്സ്യത്തൊഴിലാളികളുടെ പേരിൽ നൽകിയ കേസിലെ വിധി സർക്കാരിനെതിരാവുകയാണെങ്കിൽ കേരളത്തിന്റെ തീരപ്രദേശത്തെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും ജീവിതം വഴിമുട്ടും.
തീരമേഖലയിൽ കഴിയുന്നവർക്ക് ഭാവിയിൽ  ചെറിയ കുടിൽപോലും കെട്ടാനാവില്ലെന്നുമാത്രമല്ല മത്സ്യത്തൊഴിലാളികൾ ഇപ്പോൾ താമസിക്കുന്ന പല വീടുകളും കുടിലുകളും പൊളിച്ചുമാറ്റേണ്ടിയും വരും. മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്ത് വീട് വയ്ക്കുന്നതിന് ഇളവു തേടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കെയാണ് വിഴിഞ്ഞം പദ്ധതിക്ക് പാരവയ്ക്കാൻവേണ്ടി മത്സ്യത്തൊഴിലാളികളെ ഇരയാക്കിയിരിക്കുന്നത്.

തീരദേശ പരിപാലന നിയമത്തിൽ കേന്ദ്ര സർക്കാർ 2011ൽ വരുത്തിയ ഭേദഗതിയെ ചോദ്യം ചെയ്താണ് മേരിദാസൻ, വിൽഫ്രഡ് എന്നീ മത്സ്യത്തൊഴിലാളികളുടെ പേരിൽ ട്രൈബ്യൂണലിൽ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ വാദം അംഗീകരിക്കപ്പെട്ടാൽ തീരമേഖലയിൽ കഴിയുന്നവർക്ക് പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ പോലും വീടു വയ്ക്കാൻ കഴിയാതെ വരും.
തീരദേശ പരിപാലന നിയമത്തിലെ മൂന്നാം വകുപ്പിൽ ഇളവ് ലഭിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിന് സമീപം വീട് വയ്ക്കാം. എന്നാൽ ഹരിത ട്രൈബ്യൂണലിന്റെ വിധി എതിരായാൽ കേന്ദ്രത്തിന് അനുകൂല തീരുമാനം എടുക്കാനാവില്ല. ഇത് ഏറ്റവുമധികം ബാധിക്കുക തീരമേഖല ഏറ്റവും കൂടുതലുള്ള കേരളത്തെയാകും. മത്സ്യത്തൊഴിലാളികൾക്ക് പാരമ്പര്യമായി കിട്ടിയ ഭൂമി നഷ്ടപ്പെടുകയും ചെയ്യും.

തുറമുഖം വന്നാൽ പ്രകൃതി സൗന്ദര്യം നശിക്കുമെന്നാണ് രണ്ട് മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ പറയുന്നത്. ഡൽഹി ഹരിത ട്രൈബ്യൂണൽ ആഗസ്റ്റ് 21നാണ് കേസ് പരിഗണിക്കുന്നത്. ഇതിനുമുമ്പ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെയും നീക്കം. തീരമേഖലയിലുള്ള എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും യു.എന്നിന്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ പാനലിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന പുതിയ ആവശ്യവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.


മുഖ്യമന്ത്രി നിവേദനം നൽകി
തീരസംരക്ഷണ വിജ്ഞാപനം  കാരണം കടൽത്തീരത്തും നദികൾക്കും പൊക്കാളി പാടങ്ങൾക്കും സമീപത്തും താമസിക്കുന്നവർ ദുരിതത്തിലാണെന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്കും തുറമുഖ മന്ത്രി നിതിൻ ഗഡ്കരിക്കും നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ   ഇവയാണ്:
*മത്സ്യത്തൊഴിലാളികൾക്ക് വീട് വയ്ക്കുന്നതിനും പാരമ്പര്യമായി കിട്ടിയ ഭൂമി ഉപയോഗിക്കുന്നതിനും അനുമതി വേണം
*പൊക്കാളി, കൈപ്പാടങ്ങൾക്കു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ച് മീറ്ററിനുള്ളിലും അനുവദിക്കണം.
*പത്ത് മീറ്ററിൽ താഴെ വീതിയുള്ള നദീ തീരം നിയമത്തിൽ നിന്ന് ഒഴിവാക്കണം. *ഉൾനാടൻ ജലാശയ തീരത്തെ പരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കണം


 വിഴിഞ്ഞത്ത് പ്രതിഷേധം പുകയുന്നു
വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം പുകയുകയാണ്. വിഴിഞ്ഞത്തിനെതിരെ സഭയിലെ ചിലർ പ്രവർത്തിച്ചുവെന്ന വിവരം പുറത്തായതോടെ വിശ്വാസികൾ തന്നെ സഭയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഹരിത ട്രൈബ്യൂണലിലെ കേസിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികളാണെന്ന് അറിയാതെയാണ് പരാതി നൽകിയതെന്ന് നാട്ടുകാർ പറഞ്ഞു.

Monday, July 28, 2014

ചെ​റു​പ​യർ​ ​ഒ​രു​ത്ത​മ​ ​ഔ​ഷ​ധം

ന​മ്മു​ടെ​ ​നി​ത്യാ​ഹാ​ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​ചെ​റു​പ​യർ​ ​ഒ​രു​ത്ത​മ​ ​ഔ​ഷ​ധം​ ​കൂ​ടി​യാ​ണ്.​ ​കു​ളി​ക്കു​മ്പോൾ​ ​സോ​പ്പി​നു​ ​പ​ക​രം​ ​ചെ​റു​പ​യർ​ ​പൊ​ടി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്​​ ​ന​ല്ല​താ​ണ്.​ ​മ​ഞ്ഞ​പ്പി​ത്തം,​ ​ക​രൾ​രോ​ഗം,​ ​ഗ്ര​ഹ​ണി,​ ​ദ​ഹ​ന​ക്കു​റ​വ്​​ ​എ​ന്നീ​ ​രോ​ഗ​ങ്ങൾ​ ​ബാ​ധി​ച്ച​വർ​ക്കു​ ​ചെ​റു​പ​യർ​ ​വേ​വി​ച്ച്​​ ​ഒ​രു​ ​നേ​ര​ത്തെ​ ​ആ​ഹാ​ര​മാ​ക്കു​ന്ന​ത്​​ ​ന​ല്ല​താ​ണ്​.​ ​ ക​ഫ​പി​ത്ത​ങ്ങ​ളെ​ ​ശ​മി​പ്പി​ക്കും.​ ​ശ​രീ​ര​ത്തി​ലെ​ ​ചൂ​ടു​ ​ക്ര​മീ​ക​രി​ക്കും.​ ​ര​ക്ത​വർ​ദ്ധ​ന​യു​ണ്ടാ​ക്കും.​ ​ശ​രീ​ര​ത്തി​ന്​​ ​ഓ​ജ​സും​ ​ബ​ല​വും​ ​നൽ​കും.​ ​ചെ​റു​പ​യർ​ ​പൊ​ടി​ച്ച്​​ ​റോ​സ്​​ ​വാ​ട്ട​റിൽ​ ​ചാ​ലി​ച്ച് ​ക​ണ്ണ​ട​ച്ച്​​ക​ണ്ണി​നു​ ​മു​ക​ളിൽ​ ​തേ​ച്ചാൽ​ ​ക​ണ്ണി​നു​ ​കു​ളിർ​മ​ ​കി​ട്ടും.​ ​​പ്രോ​ട്ടീൻ​ ​ല​ഭി​ക്കും​ ​ചെ​റു​പ​യർ​ ​സൂ​പ്പാ​ക്കി​ ​ക​ഴി​ക്കു​ന്ന​ത്​​ ​മു​ല​യൂ​ട്ടു​ന്ന​ ​അ​മ്മ​മാർ​ക്ക്​​ ​ന​ല്ല​താ​ണ്​.​

Sunday, July 27, 2014

ജോർജ്ജ് ബെർനാഡ് ഷായുടെ ജന്മദിനമാണ് ഇന്ന്

പ്രശസ്ത സാഹിത്യ വിമർശകനും നാടകകൃത്തും സാമൂഹ്യപ്രവർത്തകനുമായിരുന്ന ജോർജ്ജ് ബെർനാഡ് ഷായുടെ ജന്മദിനമാണ് ഇന്ന്. ഫാബിയൻ സൊസൈറ്റിയുടെ പ്രയോക്താവായിരുന്ന അദ്ദേഹം 1856ൽ അയർലന്റിലെ ഡബ്ലിൻ നഗരത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസം, വിവാഹം, മതം, ഭരണസം‌വിധാനം, ആരോഗ്യം, ഉച്ചനീചത്വങ്ങൾ തുടങ്ങി സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ, തൊഴിലാളിവർഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗ ചൂഷണങ്ങൾക്കുമെതിരെ നിലകൊണ്ടു. നോബൽ സമ്മാനവും (1925) ഓസ്കാർ പുരസ്കാരവും (1938) നേടിയ ഒരേയൊരു വ്യക്തിയാണ്‌ ഷാ. 1950 നവംബർ 2 ന്‌ 94-ാം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ഷായുടെ അന്ത്യം.

Friday, July 25, 2014

കാർഗിൽ യുദ്ധവിജയത്തിന് 15 വയസ്സ്


കാശ്മീരിലെ ഭാരത അതിർത്തിയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ പട്ടാളത്തെയും മുജാഹിദ്ദിൻ ഗറില്ലകളെയും തുരത്തിയ കാർഗിൽ വിജയത്തിന്റെ 15 -ം വാർഷികമാണ് നാളെ
കാർഗിൽ നിയന്ത്രണരേഖ കടന്ന് ഭാരത അതിർത്തിയിലേക്ക് കടന്നു കയറിയ പാകിസ്ഥാൻ സൈന്യത്തെ പൂർണ്ണ മായി കീഴ്പ്പെടുത്തി 'ഓപ്പറേഷൻ വിജയ്‌ 'പൂർണ്ണവിജയമായി ഭാരത പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 1999 ജൂലായ് 26 നായിരുന്നു .
1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ പാകിസ്ഥാൻ സാന്നിദ്ധ്യം ആദ്യം കണ്ടത് .ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത് .പിന്നിടാണ് പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത് .നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മിറ്റർ സ്ഥലത്താണ് പാക് സൈന്യം കയറിയത് .14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത് .രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് ഇന്ത്യൻ സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത് .ലെഫ് .കേണൽ ,മേജർ തുടങ്ങിയ റാങ്കുകളിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ 527 സൈനികരാണ് കാർഗിൽ യുദ്ധത്തിൽ ബലിദാനികളായത് .കരസേനയോടൊപ്പം വ്യോമ സേനയും യുദ്ധത്തിൽ പങ്കെടുത്തിരുന്നു .
1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റ ടുത്തത്‌ മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നിട് മനസിലായത് .കാർഗിൽ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫ് ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയോട് പറഞ്ഞത് .

കോമണ്‍വല്‍ത്ത്; അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം


കോമണ്‍വല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം. ബംഗ്ളാദേശിന്‍െറ ബാകി വെള്ളിയും ഇംഗ്ളണ്ടിന്‍െറ ഡി. റൈവേഴ്സ് വെങ്കലവും നേടി.
രണ്ടാം ദിനം നടന്ന പുരുഷ ഹോക്കി മത്സരത്തിലും ഇന്ത്യ സ്വര്‍ണം നേടി . എതിരാളിയായ വെയില്‍സിനെ 3-1 ന് തോൽപ്പിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ മലൈക്ക ഗോയല്‍ വെള്ളി നേടിയിരുന്നു. ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി . മൂന്ന് സ്വര്‍ണം, നാല് വെള്ളി, രണ്ട് വെങ്കലം ഉള്‍പ്പെടെ ഒമ്പത് മെഡലുകളാണ് ഇന്ത്യ നേടിയത്

Thursday, July 24, 2014

പഞ്ഞമാസത്തിലെ കഞ്ഞിക്കാലമാണ് കർക്കടകം


കർക്കടകം മഹാകള്ളനാണ്. കാറ്റും മഴയും ഇരുട്ടുമൊക്കെയാണ് അവന്റെ സന്തത സഹചാരികൾ. കാറ്റ് വന്ന് വിളക്ക് ഊതിക്കെടുത്തും. മഴ ആളെ മയക്കിക്കിടത്തും. ഇരുട്ട് കരിമ്പടപ്പുതപ്പ്മൂടി ഉറക്കും. അപ്പോൾ പഞ്ഞത്തിന്റെ കീറപ്പായുമായി കർക്കടകം വരും.
പഞ്ഞമാസത്തിലെ കഞ്ഞിക്കാലമാണ് കർക്കടകം. തോരാത്തമഴ. നിലയ്ക്കാത്ത കാറ്റ്. ഇരുൾ മൂടിയ അന്തരീക്ഷം. ജോലിക്കു പോകാൻ നിവൃത്തിയില്ല. തണുത്തുറഞ്ഞ അടുക്കള. തണുപ്പുമാറാത്ത ഉടുതുണി. അസഹ്യമായ വിശപ്പ്... ഇങ്ങനെ എല്ലാം കൊണ്ടും ദാരിദ്റ്യത്തിന്റെ കാലം.
പണ്ട് ഇന്നത്തെപ്പോലെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ചോറ് ഉണ്ണണമെങ്കിൽ ആദ്യം കൃഷിയിറക്കണം. സമയത്തിന് കളയെടുക്കണം, വളം ഇടണം. കൊയ്‌തെടുക്കണം. പിന്നെ, നെല്ല് നന്നായി ഉണക്കി പത്തായത്തിൽ കരുതണം. പത്തായത്തിൽ നിന്ന് നെല്ല് അളന്നെടുത്ത് ചെമ്പു കുട്ടുകത്തിലെ വെള്ളത്തിൽത്തട്ടി പുഴുങ്ങിയെടുക്കണം. പാകത്തിന് പുഴുങ്ങിയ നെല്ല് വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. പിന്നെ, ഉരലിലിട്ട് കുത്തിയെടുത്ത് മുറത്തിലിട്ട് പാറ്റി ഉമിയും തവിടും വേർതിരിക്കണം. തവിട് കുഴച്ച് കോഴിക്കുകൊടുക്കും. ഉമി കുറെശ്ശെയെടുത്ത് വിറകടുപ്പിനോട് ചേർന്ന് ദിവസവും തട്ടിവയ്ക്കും. അടുപ്പിലെ തീ അണയാതിരിക്കാനും അടുപ്പ് തണുക്കാതിരിക്കാനും പണ്ട് ഏതോ അമ്മ കണ്ടെത്തിയ സൂത്രമാവണം ഇത്. കുത്തിയെടുത്ത ചമ്പാവ് അരി കുതിർത്ത് അടുപ്പിലെ മൺകലത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് പതിയെ ഇടും. എന്നിട്ട് വേവിച്ച് ചോറാക്കും. ഒരുപിടി ചോറിനു പുറകിൽ ഇത്രയും അദ്ധ്വാനവും ആത്മസമർപ്പണവും അന്ന് ഉണ്ടായിരുന്നു.
എന്നാൽ, കർക്കടകമെത്തിയാൽ ഇതൊക്കെ തകിടംമറിയും. നെല്ലുകുത്താനും ചോറുവയ്ക്കാനുമൊന്നും വിറകില്ല എന്നതാണ് പ്രധാന പ്രശ്‌നം. വിറകു മുഴുവൻ മഴയത്ത് നനഞ്ഞിട്ടുണ്ടാവും. കരുതിവച്ചത് കത്തിത്തീർന്നിട്ടുമുണ്ടാവും. കർക്കടക മഴയെ മുമ്പിൽക്കണ്ട് ഉരക്കളത്തിൽ സൂക്ഷിച്ചിരിക്കുന്ന വിറകുകൊണ്ട് നെല്ല് വേവിച്ചെടുത്താലും ഉണക്കിയെടുക്കാൻ സൂര്യപ്രകാശമെവിടെ? പിന്നെ വീട്ടിനകത്തിട്ട് വാട്ടിയെടുക്കുകയേ നിവൃത്തിയുള്ളൂ. വീട്ടിനകത്തെ വലിയ മുറികളിൽ വേവിച്ച നെല്ല് കാറ്റേൽക്കാനായി വിരിച്ചിട്ടിരിക്കുന്നത് കാണാൻ നല്ല ചന്തമാണ്. വേനലിൽ കൊയ്തിട്ട ഞാറ്റടിപോലെ തോന്നും. മുറിയുടെ നെടുകെ ഒരു വലിയ വരമ്പ്. പിന്നെ, വശങ്ങളിലെ മുറികളിലേക്ക് ചെറു വരമ്പുകൾ. ഇവയ്ക്കിടയിൽ ഉണക്ക നെൽപ്പാടങ്ങൾ....
ഇങ്ങനെ ഉണക്കിയെടുത്ത അരി ചോറിനു കൊള്ളില്ല. അരി പൊടിഞ്ഞുപോകും. ചോറ് കുഴഞ്ഞുപോകും. അപ്പോൾ പിന്നെ കഞ്ഞിയേ നിവൃത്തിയുള്ളൂ. കഞ്ഞിയെന്നു പറഞ്ഞാൽ വെറും കഞ്ഞിയല്ല ഒന്നാംതരം കഞ്ഞിയാണ്. പൊട്ടിവിരിഞ്ഞ മുല്ലപ്പൂപോലെ ചോറ്. കോരിക്കുടിക്കാൻ കോട്ടിയെടുത്ത പച്ചപ്ലാവില. അനുചരന്മാരായി കാച്ചിയ പപ്പടവും മത്തങ്ങ എരിശ്ശേരിയും. ഇതെല്ലാംകൂടിചേർന്ന് ഒരു ജുഗൽ ബന്ദി! അതോടെ കർക്കടകത്തിന്റെ കാറ്റുപോകും മഴയുടെ തൂറ്റലും പോകും. കർക്കടകവും കഞ്ഞിയും തമ്മിലുള്ള ഏക 'ഉദര" ബന്ധം ഇതാണ് എന്നാണ് എന്റെ വിശ്വാസം.
എന്നാൽ, പഞ്ഞമാസത്തിൽ ഈ ബന്ധം പലർക്കും പിടിച്ചാൽ പിടികിട്ടില്ല. ചോർന്നൊലിക്കുന്ന വീട്ടിൽ, തണുത്തുറഞ്ഞ മുറിയിൽ, ഒഴിഞ്ഞ കീശയും കത്തിക്കയറുന്ന വയറുമായി എത്രയോ കുടുംബങ്ങൾ അന്നുണ്ടായിരുന്നു. ദിവസക്കൂലികൊണ്ട് ജീവിതത്തെ ഒറ്റയടിപ്പാതയിലൂടെ നടത്തിക്കൊണ്ടുപോയവർ! കർക്കടകത്തിന്റെ കനത്ത കൊടുങ്കാറ്റിലും ജീവിതവെളിച്ചത്തെ കെടാതെ നെഞ്ചോട് അടക്കിപ്പിടിച്ചവർ. അവർക്ക് ഒന്നും കരുതിവയ്ക്കാനായില്ല, ദാരിദ്റ്യമല്ലാതെ.
അന്നൊന്നും ദിവസക്കൂലിക്കാരന് വലുതായിട്ടൊന്നും കിട്ടിയിരുന്നില്ല. കൊയ്യാൻ പോയാൽ നെല്ലായിരുന്നു കൂലി. തേങ്ങവെട്ടുകാരന് തേങ്ങയും പുളിയടിക്കുന്നവന് പുളിയുമൊക്കെത്തന്നെ കൂലി. അതുകൊണ്ട് വീട്ടുകാര്യങ്ങൾ നടക്കും എന്നല്ലാതെ സമ്പാദ്യമൊന്നുമില്ലായിരുന്നു. പക്ഷെ സന്തോഷമുണ്ടായിരുന്നു.
തകർത്തുപെയ്യുന്ന മഴയത്ത് തണുത്തുവിറച്ച്, തലയിൽ തുണിയുമിട്ട് സ്ത്രീകൾ വീടിന്റെ അടുക്കളഭാഗത്ത് വന്നു നിൽക്കും. അരിവേണം, വിറകുവേണം, തേയിലവേണം, പഞ്ചസാരവേണം..... അതെല്ലാം അമ്മ നിർബാധം വാരിക്കൊടുക്കും. അപ്പോൾ ചിലർ മുഷിഞ്ഞ കള്ളിമുണ്ടിന്റെ മടിയഴിച്ച് രണ്ട് കോഴിമുട്ടയെടുത്ത് പകരം നൽകും. ഇതിനൊന്നും ആരും കണക്കുവയ്ക്കുകയോ, കടം പറയുകയോ ചെയ്തിരുന്നില്ല. ഔദാര്യത്തിനും അവകാശത്തിനുപ്പുറം കടമായിട്ടായിരുന്നു എല്ലാവരും അതിനെ കണ്ടിരുന്നത്.
പറമ്പിന്റെ വടക്കേയറ്റത്തായി ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. അതിന്റെ ഒരു പ്രത്യേകത വർഷത്തിൽ അധികകാലവും പൂക്കാതെ, കായ്ക്കാതെ നിർഗുണനായി നിൽക്കും. എന്നാൽ കർക്കടകമായാൽ പതിയെ അതിൽ പുത്തൻ ഇല വരും, പൂവ് വരും, കായ് വരും. അത് പലർക്കും വലിയ സഹായകമായിരുന്നു. പഞ്ഞകാലത്ത് ഒരു വലിയ പപ്പായ തന്നെ ധാരാളം. ചിലർ അതിനെ കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് തോരൻ വയ്ക്കും. മറ്റു ചിലർ നെടുകെ പിളർന്ന് തേങ്ങ ചിരകുന്നതുപോലെ ചിരകി കറിവയ്ക്കും. മറ്റു ചിലർക്ക് ഇഷ്ടം പപ്പായ എരിശേരിയാണ്.
പറമ്പു കിളയ്ക്കാൻ വരുന്നവർ ഉറക്കം തൂങ്ങി നിൽക്കുന്ന ഈ പപ്പായ മരത്തെ വെട്ടിക്കളയണമെന്ന് പറയുമ്പോഴൊക്കെ ഒരു വലിയ പ്രതിരോധമതിൽ അതിനുചുറ്റും അമ്മ തീർക്കുമായിരുന്നു. അതിനു കാരണം കർക്കടകത്തിലെ പഞ്ഞമാണെന്ന് കുറച്ചുകാലം കഴിഞ്ഞാണ് എനിക്കു മനസ്സിലായത്. പഞ്ഞകാലത്ത് ഒരു വലിയ തോട്ടികെട്ടി പപ്പായ മരത്തിനടുത്തു തന്നെ വച്ചിട്ടുണ്ടാവും. ആവശ്യക്കാർ ആവശ്യംപോലെ പപ്പായ തള്ളിയിട്ടുകൊണ്ടുപോയി. കറിവച്ചു കഴിച്ചു.
അമ്മയുടെ സംരക്ഷണയിൽ വളർന്ന ആ പപ്പായ കാറ്റത്ത് ഒടിഞ്ഞുവീണതും ഒരു കർക്കടകത്തിനായിരുന്നു. എല്ലാത്തവണത്തെക്കാൾ ആ പ്രാവശ്യം നിറയെ കായ്ച്ചു. വലിയ ഇലകൾ വിടർത്തി നാട്ടുകാരെ മുഴുവൻ മാടി വിളിച്ചു. അവർ എത്തിയപ്പോൾ ആഹ്‌ളാദം കൊണ്ട് നില തെറ്റിപ്പോയി പാവത്തിന്. അതുകണ്ടുനിന്ന നാട്ടുകാരുടെ മ്ലാനമായ മുഖം എന്റെ മനസിൽ ഇപ്പോഴുമുണ്ട്. ആപത്തുകാലത്തെ അവസാന ആശ്രയവും അടി തെറ്റി വീണുകിടക്കുന്നതു കണ്ടപ്പോൾ അവരുടെ മനസ് പിടഞ്ഞുപോയിട്ടുണ്ടാവും.
അവസാന വീഴ്ചയിലും അത്താഴമൊരുക്കി ആ പപ്പായ മരം അങ്ങനെ പോയി. പ്രകൃതി ഇങ്ങനെയാണ് ഓരോ നിമിഷവും മനുഷ്യനായി ഒരുപാട് കാത്തു വയ്ക്കുന്നു. എന്നാൽ പകരം നമ്മൾ നൽകുന്നതോ?... കർക്കടകം ഇപ്പോൾ പഞ്ഞകാലല്ല. കിഴിവിന്റെയും കഞ്ഞിയുടെയും കാലമാണ്. ആടിക്കിഴിവും കർക്കടകക്കഞ്ഞിക്കിറ്റും ചികിത്സയുമൊക്കെയായി കർക്കടകം ആഘോഷമാക്കുകയാണ്. രാമായണത്തിന് പ്രത്യേകം ഡിസ്‌കൗണ്ടും ഉണ്ട്.
അപ്പോഴും നമ്മൾ കാണാതെ പോകുന്ന ഒന്നുണ്ട്, കഴിഞ്ഞകാലത്തിന്റെ പൊഴിഞ്ഞ കണ്ണീർ!

കോമണ്‍വെല്‍ത്തില്‍ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ നവജ്യോത് ചന്ന 60 കിലോ പുരുഷ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഇന്ത്യ ആദ്യ മെഡല്‍ ഉറപ്പിച്ചു. പഞ്ചാബ് പോലീസിലാണ് നവജ്യോത് ചന്ന ജോലി ചെയ്യുന്നത്. മികച്ച പ്രതീക്ഷയിലാണ് ഇന്ത്യ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത് . കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണ്ണവും 27 വെളളിയും 36 വെങ്കലവും അടക്കം 101 മെഡലുകള്‍ നേടി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

Wednesday, July 23, 2014

ഇന്ന് തിലക് ജയന്തി


കടുത്ത ദേശീയ വാദിയും ഭാരത സ്വാതന്ത്ര്യ ത്തിന്വേണ്ടിയുള്ള സമരത്തിന്റെ മുന്നണി പ്പോരാ ളിയുമായ ലോകമാന്യ ബാലഗംഗാ ധര തിലകന്റെ ജന്മദിനമാണിന്ന് .ഇന്ത്യൻ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തിലകൻ 1856 ജൂലാ യ് 23 ന് മഹാരാഷ്ട്രയിലെ രതനഗിരി ജില്ലയിലാണ് ജനിച്ചത്‌ .സ്വരാജ്യം എന്റെ ജന്മാവകാശമാണ് ,അത് ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും എന്ന തിലകന്റെ പ്രശസ്തമായ വാക്കുകൾ ഇന്നും ഒരു വൈദ്യുതി സ്ഫു ലിം ഗമായി ദേശീയ വാദികൾക്കു പ്രേരണ നല്കുന്നു
മറാത്ത ഭാഷയിൽ പ്രസിദ്ധികരിച്ച 'കേസരി 'പത്രത്തിലൂ ടെയുള്ള തിലകന്റെ ലേഖനങ്ങൾ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത് .1905 ലെ ബംഗാൾ വിഭജനത്തിനെതിരെയുള്ള ദേശീയ വാദികളുടെ പോരാട്ടത്തിന് തിലകൻ നേ തൃ ത്വം നൽകി .വിദേശ വസ്തുകൾ ബഹിഷ്കരിക്കാനുള്ള സ്വദേശി പ്രസ്ഥാനത്തിന്റെ പ്രയോക്താവും തിലകനായിരുന്നു .സ്വാതന്ത്ര്യ സമരത്തിന്‌ നേ തൃ ത്വം നൽകിക്കൊണ്ടു തിലകൻ 1908 മുതൽ 1914 വരെ ബർമ്മയിലെ ജയിലിൽ കിടന്നു .ജയിലിൽ വച്ചു അദ്ദേഹം എഴുതിയ ഗീതാ രഹസ്യം വളരെ പ്രശസ്തമാണ് .സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മുംബൈയിൽ ഗണേശോത്സവം ആരംഭിച്ചതും തിലകനായിരുന്നു

Tuesday, July 22, 2014

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഓർമ്മകൾക്ക് ഇന്ന് 77 വർഷം


ഐതിഹ്യമാലയുടെ കര്‍ത്താവ്‌ എന്ന വിശേഷണം മാത്രം മതിയാവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രതിഭ തിരിച്ചറിയാന്‍.

ജീവിതത്തിന്‍റെ ചെറുകാലം പലര്‍ക്കും ഒന്നിനും തികയാറില്ല. എന്നാല്‍ കൊട്ടരത്തില്‍ ശങ്കുണ്ണി ജീവിതത്തെ കര്‍മ്മനിരതമായ മനസ്സുകൊണ്ട്‌ പഠിച്ച വ്യക്തിയാണ്‌.

തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന ഐതിഹ്യകഥകള്‍ വരമൊഴിയിലാക്കി മലയാളിയ്ക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി ഓർമ്മയായിട്ട് ഇന്നേക്ക് 77 വർഷം .

കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ശങ്കുണ്ണി പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.
പതിനാറാം വയസ്സിനു ശേഷം മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു.

1898 മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. ആദ്യം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിരുന്നു തുടങ്ങിയതെങ്കിലുംഅദ്ദേഹത്തിന്റെ അന്ത്യം വരെ തുടര്‍ന്നു പോന്ന ഒരു പരമ്പരയായി ഐതിഹ്യമാല മാറി. 8 ഭാഗങ്ങളായാണ് ഐതിഹ്യമാല ആദ്യം പ്രകാശിപ്പിച്ചത്.

പച്ചമലയാള പ്രസ്ഥാനത്തെ പോഷിപ്പിച്ചവരില്‍ പ്രമുഖനായിരുന്നു കൊട്ടാരത്തില്‍ ശങ്കുണ്ണി. തര്‍ജ്ജമകള്‍ ഉള്‍പ്പെടെ ധാരാളം കൃതികള്‍ രചിച്ചു. വിക്രമോര്‍വ്വശീയം, മാലതീ മാധവം എന്നീ സംസ്കൃത നാടകങ്ങള്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി.

കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വര്‍ണ്ണമെഡലും അടക്കം തിരുവിതാംകൂര്‍ , കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ രാജസദസ്സുകളില്‍ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും പുരസ്ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1937 ജൂലൈ 22ന് അദ്ദേഹം വിടവാങ്ങുമ്പോൾ മലയാള ഭാഷക്ക് തന്നെ അതൊരു തീരാനഷ്ടമായി മാറി .

ബ്രൌസർ ഗൂഗിൾ ക്രോം


ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈകൾ ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങൾ പറയാം.
1.Pin Tab
നമ്മൾ മിക്കവാറും ഒന്നിലധികം പേജുകൾ വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബിൽ റൈറ്റ് ക്ലിക്ക് അടിച്ചാൽ Pin Tab എന്നാ option കാണാം. പിൻ ചെയ്തു കഴിഞ്ഞാൽ ആ പേജുകൾ ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.
2. Omnibox
എന്ന് പറഞ്ഞാൽ നമ്മൾ വെബ്‌ അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റർ അടിച്ചാൽ അര്ഹു സെർച്ച്‌ ചെയ്തു തരും.രണ്ടു അക്കങ്ങൾ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയിൽ ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാൽ calculator തപ്പാൻ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാൽ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?
3.incognito – Secret Mode
നമ്മൾ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാൽ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതിൽ ചെയ്യുന്നതൊന്നും ഹിസ്റ്ററിയിൽ പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയിൽ account ൽ ഒരേ സമയം ലൊഗിൻ ചെയ്യാനും ഇത് ഉപയോഗിക്കാം.
4.Reopen Recently Closed tab
നമ്മൾ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാൽ Ctrl + Shift + T അടിച്ചാൽ അത് വീണ്ടും തുറന്നു വരും.
5.Create a Shortcut of the Current Tab
നമ്മൾ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോർട്ട് കട്ട്‌ നമുക്ക് ഡസ്ക് ടോപ്പിൽ ഉണ്ടാക്കാൻ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts ൽ പോയാൽ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത്‌ മുകളിൽ കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട്‌ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ പേജ് തുറക്കാൻ ഡസ്ക് ടോപ്പിൽ അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് അടിക്കുകയെ വേണ്ടൂ,
6.Navigate Between Tabs Quickly
=============
1 മുതൽ 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാൻ Ctrl അടിച്ചു പിടിച്ചു ആ നമ്പർ അടിച്ചാൽ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാൽ ഓരോ ടാബ് മാറി മാറി തുറക്കാം.
7.Highlight a Text and Search
==============
നമ്മൾ ഒരു പേജിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാക്കിന്റെ അർഥം മനസിലായില്ലെങ്കിൽ ആ വാക്ക് സെലക്ട്‌ ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാൽ “Search google for” എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താൽ ആ വാക്ക് സെർച്ച്‌ ചെയ്തു കാണിച്ചു തരും.
8.Google Chrome Browser Shortcuts
==============
* ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ…
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page

Monday, July 21, 2014

മില്‍മ പാല്‍: കൂട്ടിയ നിരക്കുകള്‍ നിലവില്‍ വന്നു


തിരുവനന്തപുരം: മില്‍മ പാലിന്റെ കൂട്ടിയ നിരക്കുകള്‍ നിലവില്‍ വന്നു.

പുതുക്കിയ നിരക്ക് പ്രകാരം കൊഴുപ്പ് കുറഞ്ഞ മഞ്ഞക്കവര്‍ പാലിന് ലിറ്ററിന് 36 രൂപയാകും. തിരുവനന്തപുരം മേഖലാ യൂണിയനില്‍ മാത്രം വിതരണം ചെയ്യുന്നതാണ് മഞ്ഞക്കവര്‍ പാല്‍. അരലിറ്ററിന്റെ മഞ്ഞക്കവര്‍ പാലിന് ഇനി 18 രൂപ നല്‍കണം. നിലവില്‍ ഇതിന് 16 രൂപയായിരുന്നു.

സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാല്‍ ലിറ്ററിന് 38 രൂപയും ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള പച്ചക്കവര്‍ പാലിന് 40 രൂപയും നല്‍കണം. പാലക്കാട് മാത്രം വിതരണം ചെയ്യുന്ന അരലിറ്ററിന്റെ ഇളംനീലക്കവര്‍ പാലിന് 18 രൂപ നല്‍കണം.

ഇതിന് പുറമെ തിരുവനന്തപുരം മേഖലാ യൂണിയന്‍ 3.8 ശതമാനം കൊഴുപ്പുള്ള പച്ചക്കവര്‍ പാല്‍ പുതിയതായി വിപണിയില്‍ എത്തിക്കും. അരലിറ്ററിന്റെ ഈ പാലിന് 20.50 രൂപയാണ് നല്‍കേണ്ടത്. അതുപോലെ കൊല്ലം മേഖലയ്ക്കായി കൊഴുപ്പുള്ള ഗോള്‍ഡ് പാല്‍ വിതരണം ചെയ്യും. അരലിറ്റര്‍ കവറിന് 21.50 രൂപയാണ് വില.

ലോകത്തിലെ ഏറ്റവും മനോഹരമായ റോഡ്‌

നോർവേയിലെ ഈ മുപ്പത്തിഎട്ടു കിലോമീറ്റർ നീളുന്ന പാതയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ പാതയെന്ന് ഇന്റർനാഷണൽ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച റോഡ്‌. എന്നാൽ ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ പാതയെന്ന അപൂർവറെക്കോഡും ഈ പാതയ്ക്ക് തന്നെയാണ്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ കടന്നു പോകുന്ന ഈ പാതയിൽ കൂടിയുള്ള യാത്രയിൽ നാല് ചുറ്റിനും കാണുന്ന കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.. ഈ വീഡിയോ കാണുമ്പോൾ ആ റോഡിൽ കൂടിയുള്ള മനോഹരമായ ഒരു യാത്രയിൽ നിങ്ങളെ കൂടെ കൂട്ടികൊണ്ട് പോകും..

Sunday, July 20, 2014

പ്രഥമ വീര ജടായു പുരസ്കാരം കുമ്മനം രാജശേഖരന്.

അഞ്ചല്‍ : ചടയമംഗലം ജടായുപ്പാറ ശ്രീകോദണ്ഡ രാമക്ഷേത്രം ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ പ്രഥമ വീര ജടായു പുരസ്കാരം ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്.കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിലെ ഹൈന്ദവ സാംസ്‌കാരിക ആധ്യാത്മിക മേഖലക്ക് കുമ്മനം നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്‌ എന്ന് ട്രസ്റ്റ്‌ ഭാരവാഹികള്‍ പറഞ്ഞു.കേരളത്തിലെ അയ്യപ്പ സേവാ സംഘം പ്രവര്‍ത്തനങ്ങള്‍ക്കും ആറന്മുളയിലേതടക്കമുള്ള പരിസ്ഥിതി കയ്യേറ്റങ്ങള്‍ക്കുമെതിരെ പോരാടുന്ന കുമ്മനം രാജശേഖരന്‍ തന്നെയാണ് വീര ജടായു വിന്റെ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹനെന്നും ട്രസ്റ്റ്‌ ഭാരവാഹികള്‍ വിലയിരുത്തി.

ചലച്ചിത്ര താരം ദണ്ഡപാണി അന്തരിച്ചു

ചെന്നൈ :തമിഴ് തെലുങ്ക് ചലച്ചിത്ര താരം ദണ്ഡപാണി അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം.രാജമാണിക്യം ,പോക്കിരി രാജ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2004 ല്‍ പുറത്തിറങ്ങിയ കാതല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.തുടര്‍ന്ന് കാതല്‍ ദണ്ഡപാണി എന്നറിയപ്പെട്ടു.ശണ്ടമരുതം എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു. വില്ലന്‍ വേഷങ്ങളില്‍ ദണ്ഡപാണി അസാമാന്യ അഭിനയമാണ് കാഴ്ച വച്ചിരുന്നത്.

Saturday, July 19, 2014

ചലച്ചിത്ര മേളക്ക് ആതിഥ്യമരുളി തലസ്ഥാനം.

തിരുവനന്തപുരം: തലസ്ഥാനത്തെ നാല് രാപകലുകള്‍ ഇനി രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ ആവേശത്തില്‍. . ജൂലൈ 22വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയിലെയും വിദേശത്തെയും 150 ലേറെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രമാണ് മാറ്റുരയ്ക്കുക. മലയാളത്തില്‍ നിന്നുള്ള 20ലേറെ ഡോക്യുമെന്ററികളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.കൈരളി തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മേള ഉദ്ഘാടനം ചെയ്തത്. മുന്‍ വര്‍ഷങ്ങളില്‍ മേളയ്ക്കു ലഭിച്ച സ്വീകാര്യത വീണ്ടും മേള നടത്താന്‍ പ്രേരണയായെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ചലചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 900 പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.

കാരുണ്യത്തിന്റെ ഘാതകരെ ചങ്ങലയ്ക്കിടണം


സാധാരണക്കാരെ മരുന്നുകമ്പനികളുടെ തീവെട്ടിക്കൊള്ളയിൽ നിന്ന് രക്ഷിക്കാൻ മൂന്നു വർഷം മുമ്പ്  ആരംഭിച്ച കാരുണ്യ ഫാർമസികളെ   ഇഞ്ചിഞ്ചായി കൊല്ലാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുവരുന്നത്.  370 ഫാർമസികൾ സംസ്ഥാനത്ത് തുടങ്ങുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചിരുന്നതെങ്കിലും 20 എണ്ണമേ തുടങ്ങാൻ കഴിഞ്ഞുള്ളൂ. ആ 20 ഫാർമസികളെ കൂടി വകവരുത്താനാണ് ഗൂഢശ്രമം.
സാധാരണക്കാരോടുള്ള കാരുണ്യമല്ല,  സ്വന്തം ആക്രാന്തമാണ് പ്രധാനമെന്ന് കരുതുന്നവരെ തുടലൂരിവിട്ടാൽ എന്ത്  സംഭവിക്കുമെന്നതിന്  ഉദാഹരണമാണ് കാരുണ്യ ഫാർമസികളുടെ ദുർഗതി. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിന്റെ വിഹിതം ഭാരിച്ച ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും കൈപ്പറ്റുന്ന  ഒരു വിദ്വാൻ ഈയിടെ  പ്രഖ്യാപിച്ചത് കാരുണ്യ ഫാർമസികൾ ആവശ്യമില്ലെന്നാണ്.  സർക്കാർ ആശുപത്രികളിൽ സൗജന്യമായി മരുന്നുകൊടുക്കുമ്പോൾ എന്തിന്  കാരുണ്യ ഫാർമസികളെന്ന വിഡ്ഢിച്ചോദ്യം  ചോദിച്ച ഈ വിദ്വാന്  ഐ.എ.എസ് എങ്ങനെ കിട്ടിയെന്ന സംശയമാണ് ന്യായമായും തോന്നേണ്ടത്. പക്ഷേ, സംശയം മറ്റൊന്നാണ്. വശീകരണതന്ത്രം വശമുള്ള മരുന്നുമാഫിയ കാണേണ്ട രീതിയിൽ  കണ്ടതുകൊണ്ടാണോ ഈ തലതിരിഞ്ഞ വർത്തമാനം?

സാധാരണ മരുന്നുകൾ 35 ശതമാനം മുതൽ  95 ശതമാനം വരെ വില കുറച്ച്  വിൽക്കുന്ന കാരുണ്യ ഫാർമസികൾ പത്തിലൊന്നിലും താഴെ വിലയ്ക്ക് പോലും മരുന്ന്  നൽകാറുണ്ട്. കാൻസറിനുള്ള 'പാക്ലിടാക്സിൽ' എന്ന മരുന്നിന് ഒരു ഡോസിന് പുറത്ത് 10,100 രൂപ നൽകേണ്ടി വരുമ്പോൾ 'കാരുണ്യ'യിൽ 739 രൂപ മാത്രമാണ് വില.  'കാരുണ്യ'യിൽ 824 രൂപയ്ക്ക് ലഭിക്കുന്ന 'സ്ട്രെപ്റ്റോനാസ്' എന്ന ഹൃദ്രോഗ മരുന്നിന് പുറത്ത് 4700 രൂപ നൽകേണ്ടി വരും. മാരക രോഗങ്ങളുമായി മല്ലടിക്കുന്നവർക്കാണ്  'കാരുണ്യ' ഏറ്റവും പ്രയോജനപ്പെടുന്നത്. മാരക രോഗങ്ങളുടെ പല മരുന്നുകൾക്കും വില വളരെ കൂടുതലാണ്. വലിയ വില നൽകി മരുന്ന്  വാങ്ങാൻ ത്രാണിയില്ലാത്ത രോഗികൾ നിശബ്ദമായി മരണത്തിന് കീഴടങ്ങുകയാണ് പതിവ്.  ഒരു ഡോസിന് തന്നെ 10,000 രൂപയിൽ കൂടുതൽ  വിലയുള്ള മരുന്നുകൾ സാധാരണക്കാർ എത്ര തവണ വാങ്ങും.
വിഷം അല്പാല്പമായി നൽകി ആരും അറിയാതെ കൊല്ലുന്നത് പോലെ,  നിലനില്പിന്റെ ധമനികൾ ഒന്നൊന്നായി കേടാക്കി കാരുണ്യ ഫാർമസികളുടെ കഥ കഴിയ്ക്കാനാണ് ശ്രമം. ഫാർമസി അനുവദിച്ചാൽ തന്നെ ആവശ്യത്തിന്  സ്ഥലസൗകര്യം ലഭ്യമാക്കുകയില്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഫാർമസി തുടങ്ങാൻ നൽകിയത് ഒരു കുടുസ്  മുറിയായിരുന്നു.  ലഭ്യമായ സൗകര്യത്തിൽ ഫാർമസി തുടങ്ങിയാലോ, ജീവനക്കാരെ  ആവശ്യത്തിന് അനുവദിക്കാതെയായിരിക്കും പാര. തിരുവനന്തപുരം മെഡിക്കൽ  കോളേജിലെ ഫാർമസിയിൽ ജീവനക്കാരുടെ കുറവ് കാരണം 12 കൗണ്ടറുകളിൽ   അഞ്ച് എണ്ണമേ  പ്രവർത്തിക്കുന്നുള്ളൂ.  ജീവനക്കാരെ അനുവദിക്കാതിരുന്നിട്ടും ഫാർമസിയുടെ  പ്രവർത്തനം  തുടരുന്നുവെന്ന് കണ്ടപ്പോഴായിരുന്നു പൂഴിക്കടകൻ പ്രയോഗം. ഫാർമസികളിൽ കേരള മെഡിക്കൽ  സർവീസസ് കോർപറേഷൻ മരുന്നുകൾ എത്തിക്കാതായി. മരുന്നുകളില്ലാതെ ഫാർമസികൾ പ്രവർത്തിക്കുന്നത് ഒന്ന് കാണണമെന്ന വാശിയിലാണ്  ഇപ്പോൾ മരുന്നുമാഫിയയുടെ കീശയിൽ കിടക്കുന്ന ഉദ്യോഗസ്ഥർ. മരുന്നുകളും വില്പനയുമില്ലാതെ നഷ്ടത്തിലായാൽ  ആ കാരണം മതി, ഫാർമസികൾ പൂട്ടിക്കെട്ടാൻ. അതിനാണ്  ശ്രമം.

രാജീവ്  സദാനന്ദൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ബിജു പ്രഭാകർ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുമായിരുന്നപ്പോൾ ഒരു തടസവുമില്ലാതെ പ്രവർത്തിച്ചിരുന്ന കാരുണ്യ ഫാർമസികൾക്ക്  പെട്ടെന്ന് മരുന്നുകൾ കിട്ടാതെ  വന്നത് എങ്ങനെ? മെഡിക്കൽ സർവീസസ് കോർപറേഷൻ ഇപ്പോൾ നാഥനില്ലാക്കളരിയുടെ അവസ്ഥയിലാണെങ്കിലും കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങി ഫാർമസികളിൽ എത്തിക്കുന്ന പണിക്ക് തടസം വരേണ്ട കാര്യമില്ല. വലിയ ബൗദ്ധിക ശേഷിയൊന്നും ആവശ്യമില്ലാത്ത ഈ പണിക്ക് പോലും തടസം നേരിട്ടുവെങ്കിൽ  അത് ബോധപൂർവ്വമാകാനേ തരമുള്ളൂ.

ചികിത്സാരംഗത്തെ പലതരം ചൂഷണങ്ങൾക്കാണ് രോഗികൾ വിധേയരാകേണ്ടിവരുന്നത്.  ജീവിക്കണമെന്ന മനുഷ്യസഹജമായ ആഗ്രഹത്തെ, ജീവൻ രക്ഷിക്കേണ്ടവർ പോലും കച്ചവടമനസോടെ മുതലെടുക്കുകയാണ്. അതൊക്കെ തടയുക എളുപ്പമല്ല. എന്നാൽ, സാധാരണക്കാരായ രോഗികൾക്ക്  കാരുണ്യത്തിന്റെ  ഇത്തിരിവെട്ടം പ്രദാനം ചെയ്തിരുന്ന  ഫാർമസികൾ പൂട്ടിപ്പോകാതെ നോക്കാൻ സർക്കാർ വിചാരിച്ചാൽ  തീർച്ചയായും സാധിക്കും. കാരുണ്യ ഫാർമസികൾ ആരംഭിക്കാൻ പ്രത്യേക താല്പര്യം കാണിച്ച മുഖ്യമന്ത്രി തന്നെ അതിന്  മുൻകൈ എടുക്കണം. കാരുണ്യത്തിന്റെ ഘാതകരെ ചങ്ങലയ്ക്കിടേണ്ടിവന്നേക്കാം. ഓർക്കേണ്ടത്  മനുഷ്യജീവൻ രക്ഷിക്കുന്നത് ഒരു ചെറിയ കാര്യമല്ല, ഒരു മഹാപുണ്യമാണെന്നാണ്.

Thursday, July 17, 2014

ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനെന്ന നിലയില്‍ ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ എന്ന് തന്നെ അദ്ദേഹം അറിയപ്പെട്ടു മലയാള സിനിമാമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് 2012ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

പരേതയായ ത്രേസ്യാമ്മയാണ് ഭാര്യ. മൂന്നു മക്കള്‍: ഉഷാ തോമസ്, പരേതനായ ജോര്‍ജ് ജോണ്‍, ഷീല റോബിന്‍

ലോക സിനിമയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ചിത്രം സംവിധാനം ചെയ്യുക, ഒരേ താരത്തെ അഭിനേതാവാക്കി കൂടുതല്‍ ചിത്രം ചെയ്യുക, ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രം ചെയ്യുക, ഒരേ താരജോഡികളെ ഉപയോഗിച്ച് കൂടുതല്‍ ചിത്രം ചെയ്യുക എന്നിങ്ങനെ അപൂര്‍വ്വ നേട്ടങ്ങളുടെ ഉടമയാണ് ശശികുമാര്‍.

മലയാള സിനിമയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തിയാണ് ശശികുമാര്‍. ഇതില്‍ ഭൂരിഭാഗവും മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്.

1928 ഒക്‌ടോബര്‍ 14 നാണ് നമ്പിയത്തുശ്ശേരി വര്‍ക്കി ജോണ്‍ എന്ന എന്‍ വി വര്‍ക്കി അഥവ ഇന്ന് സിനിമാലോകം അറിയുന്ന ശശികുമാറിന്റെ ജനനം. 37 കൊല്ലം മലയാള സിനിമയുടെ നെടുംതൂണായിരുന്നു ശശികുമാര്‍. പഠനത്തിനൊപ്പം നാടകവും ഫുട്‌ബോളൊക്കെയായിട്ടായിരുന്നു കലാരംഗത്ത് തുടക്കം. കോളജ് വിദ്യാഭ്യാസത്തിനിടെ അമേച്വര്‍ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു.

ജയഭാരതി, ജഗതി, വിന്‍സെന്റ്, കുഞ്ചന്‍, വിജയശ്രീ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി പ്രതിഭകളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ശശികുമാറായിരുന്നു.

1060ല്‍ പുറത്തിറങ്ങിയ ഒരാള്‍ കൂടി കള്ളനായി ആണ് ആദ്യ ചിത്രം. കുടുംബിനി, തൊമ്മന്റെ മക്കള്‍, ബാല്യകാലസഖി, വിദ്യാര്‍ഥി, വെളുത്ത കത്രീന, ലവ് ഇന്‍ കേരള, റസ്റ്റ്ഹൗസ്, ബോബനും മോളിയും, ലങ്കാദഹനം, പുഷ്പാഞ്ജലി, മറവില്‍ തിരിവ് സൂക്ഷിക്കുക, ബ്രഹ്മചാരി, പഞ്ചവടി, പത്മവ്യൂഹം, തെക്കന്‍കാറ്റ്, ദിവ്യദര്‍ശനം, സേതുബന്ധനം, പഞ്ചതന്ത്രം, സിന്ധു, ചട്ടമ്പിക്കല്ല്യാണി, സിന്ധു, ആലിബാബയും 41 കള്ളന്മാരും, പത്മരാഗം, ആര്യാകണ്ഡം, പിക്‌നിക്ക്, പ്രവാഹം, തുറുപ്പുഗുലാന്‍, രണ്ടു ലോകം, മിനിമോള്‍, വിഷുക്കണി, അപരാജിത, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ജയിക്കാനായി ജനിച്ചവന്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപ്പക്കി, നാഗമഠത്തു തമ്പുരാട്ടി, കോരിത്തരിച്ച നാള്‍, മദ്രാസിലെ മോന്‍, ജംബുലിംഗം, പോസ്റ്റ്‌മോര്‍ട്ടം, യുദ്ധം, ചക്രവാളം ചുവന്നപ്പോള്‍, ആട്ടക്കലാശം, ഇവിടെ തുടങ്ങുന്നു, സ്വന്തമെവിടെ ബന്ധമെവിടെ, പത്താമുദയം, മകന്‍ എന്റെ മകന്‍, എന്റെ കാണാക്കുയില്‍, അഴിയാത്ത ബന്ധങ്ങള്‍, ഇനിയും കുരുക്ഷേത്രം, അകലങ്ങളില്‍, ശോഭരാജ്, കുഞ്ഞാറ്റക്കിളികള്‍, മനസ്സിലൊരു മണിമുത്ത്, നാഗപഞ്ചമി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്.

ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ നേതൃത്വം ഇന്ത്യയ്ക്ക്


ഫോര്‍ട്ടലേസ (ബ്രസീല്‍): ലോകബാങ്കിന് ബദലായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്ന പുതിയ വികസനബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യയ്ക്ക്. ചൈനയിലെ ഷാങ്ഹായി ആസ്ഥാനമായി നിലവില്‍വരുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ആറുവര്‍ഷം നേതൃത്വം നല്‍കുക ഇന്ത്യയായിരിക്കും. ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ ബ്രിക്‌സ് ഉച്ചകോടിയിലാണ് തീരുമാനം.

'ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്' എന്ന പേരില്‍ പതിനായിരം കോടി ഡോളര്‍ ക്രയശേഷിയുള്ള പുതിയ വികസനബാങ്കും അത്ര തന്നെ തുകയുടെ കരുതല്‍നിധിയും രൂപീകരിക്കന്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ചൊവ്വാഴ്ചയാണ് തീരുമാനിച്ചത്. ബാങ്കിന്റെ ആസ്ഥാനവും നേതൃത്വവും പിന്നീട് തീരുമാനിക്കുകയായിരുന്നു.

ലോകജനസംഖ്യയുടെ 40 ശതമാനത്തിന്റെ പിന്തുയുള്ള, സാമ്പത്തിക വ്യവസ്ഥയുടെ അഞ്ചിലൊന്ന് കൈയാളുന്ന, രാജ്യങ്ങളുടെ ഉച്ചകോടിയെന്ന നിലയ്ക്ക് ബ്രിക്‌സിന്റെ സുപ്രധാനമായ തീരുമാനമാണ് പുതിയ വികസനബാങ്ക് രൂപീകരിക്കാനുള്ളത്.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിന്റെ ആതിഥേയത്വത്തില്‍ സമ്മേളനത്തിനെത്തിച്ചേര്‍ന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍, ചൈന പ്രസിഡന്റ് സി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ബാങ്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

എവിടെയാകണം ബാങ്കിന്റെ ആസ്ഥാനം, ബ്രിക്‌സ് രാജ്യങ്ങള്‍ എത്ര വിഹിതം വീതം ബാങ്കിന്റെ മൂലധനത്തിന് സംഭാവന നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ കടുത്ത വിലപേശല്‍ നടന്നു.

കൂടുതല്‍ ശേഷിയുള്ള രാജ്യം കൂടുതല്‍ വിഹിതം നല്‍കണം എന്നതായിരുന്നു ചൈനീസ് നിലപാട്. അത് അംഗീകരിക്കപ്പെട്ടാല്‍ ചൈനയാണ് കൂടുതല്‍ വിഹിതം നല്‍കുക. സ്വാഭാവികമായും ചൈനയ്ക്ക് ബാങ്കിന്റെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണം വരും.

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ അത് നിരസിച്ചു. ഒടുവില്‍ ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ തുല്യവിഹിതം ഇടണം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇന്ത്യയുടെ നിലപാടിന് ലഭിച്ച വിജയമായി ഇത് വിലയിരുത്തപ്പെടുന്നു. 'ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്' എന്ന പേര് നിര്‍ദേശിച്ചതും പ്രധാനമന്ത്രി മോദിയാണ്.

'ന്യു ഡെവലപ്‌മെന്റ് ബാങ്കിന് രൂപംനല്‍കാനുള്ള ബ്രിക്‌സ് രാഷ്ട്രങ്ങളുടെ ധാരണ അര്‍ഥവത്തായ ഒരു ചുവടുവെപ്പാണ്. 2012 ല്‍ ഡല്‍ഹിയില്‍വെച്ച് പ്രഖ്യാപിച്ച ഇക്കാര്യം യാഥാര്‍ഥ്യമായതില്‍ എനിക്ക് സന്തോഷമുണ്ട്' - പ്രധാനമന്ത്രി മോദി പറഞ്ഞു.

ബ്രിക്‌സ് രൂപവത്കരിക്കുന്ന കരുതല്‍നിധി 'മിനി ഐ.എം.എഫ്.' എന്ന നിലയിലാകും പ്രവര്‍ത്തിക്കുക. ബ്രിക്‌സ് രാജ്യങ്ങളുടെ വികസനത്തിന് പുതിയ ബാങ്കും കരുതല്‍നിധിയും നിര്‍ണായമാകുമെന്ന് ബ്രസീല്‍ വ്യവസായ മന്ത്രി മൗറോ ബോര്‍ഗസ് പറഞ്ഞു.

മിൽമ പാലിന് മൂന്ന് രൂപ കൂട്ടി


കോഴിക്കോട്: മിൽമ പാലിന് ലിറ്ററിന് മൂന്നു രൂപ കൂട്ടി. വില വർദ്ധന തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് മിൽമ ചെയർമാൻ ഗോപാലക്കുറപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർദ്ധിപ്പിക്കുന്ന തുകയിൽ 2.40 രൂപ കർഷകർക്കും 30 പൈസ മിൽമയ്ക്കും ലഭിക്കും. ബാക്കി തുക ഏജന്റുമാർക്കും സഹകരണ സംഘങ്ങൾക്കും ക്ഷീരകർഷകരുടെ ക്ഷേമനിധി വിഹിതമാണ്.

വില കൂട്ടിയതോടെ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയും നീലക്കവര്‍ പാലിന് 38 രൂപയുമാവും. പച്ചക്കവര്‍ പാലിന് 40 രൂപയയാണ് വില ഉയരുക. ഇതോടൊപ്പം മിൽമയുടെ മറ്റ് ഉൽപന്നങ്ങൾക്കും വില കൂടും.

മഹാരാഷ്ട്രയിൽ നിന്ന് 28 രൂപയ്ക്കും കർണാടകത്തിൽ നിന്ന് 27.50 രൂപയ്ക്കുമാണ് മിൽമ പാൽ വാങ്ങുന്നത്. ഇ​തി​ന് ​പു​റ​മേ​ ​ചരക്കുകൂലി,​ ​പാ​ക്കിം​ഗ്,​ ​ക​മ്മി​ഷൻ​ ​എ​ന്നി​വ​യ്ക്കും പണം കണ്ടെത്തണം. ഒ​രു​ ​ലി​റ്റർ​ ​പാൽ​ ​വി​പ​ണി​യിലെ​ത്തു​മ്പോൾ​ 35.50 ​രൂ​പ​യാ​ണ് ​മിൽമയ്ക്ക് ചെ​ലവാകുന്നത്. ​കി​ട്ടു​ന്ന​ത് 33.70​ ​രൂ​പ​യും. ​1.80​ ​രൂ​പ​യു​ടെ​ ​ന​ഷ്ടം സഹിക്കുന്നുവെന്നാണ് മിൽമയുടെ വാദം.

​തിരുവനന്തപുരം യൂണിയനിൽ പ്രതിദിനം 4.8 ലക്ഷം ലിറ്റർ പാലാണ് ആവശ്യമായി വരുന്നത്. സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങൾ​ ​വ​ഴി​ 2.2​ ​ല​ക്ഷ​വും​ ​അ​ന്യ​സംസ്ഥാ​ന​ത്ത് ​നി​ന്ന് 2.6​ ല​ക്ഷ​വും​ ​ലി​റ്റർ​ ​പാ​ലാ​ണ് ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​പു​റ​ത്തു​ നി​ന്ന് 145​ രൂ​പ​യ്ക്ക് ​കി​ട്ടി​യി​രു​ന്ന​ ​പാൽ​പ്പൊ​ടി​ 290​ ​രൂ​പ​യ്ക്കാ​ണ് ​ഇ​പ്പോൾ​ ​വാ​ങ്ങു​ന്ന​ത്.​

Wednesday, July 16, 2014

ഒരു രാമായണ മാസം കൂടി വരവായി .


കർക്കിടകം രാമായണമാസം
ശ്രീരാമ കഥകള് കൊണ്ട് കര്ക്കിടകമാസത്
തെ ഭക്തിസാന്ദ്രമാക്കാന് ഒരു രാമായണ
മാസം കൂടി വരവായി .
ആടിമാസമെന്നും പഞ്ഞമാസമെന്നും രാമായണമാസമെന്നും
അറിയപ്പെടുന്ന കര്ക്കടകമാസത്തില് ആയുര്വേദ
ചികിത്സകള്ക്കും ആദ്ധ്യാത്മരാമായണ
പാരായണം തുടങ്ങിയ ആദ്ധ്യാത്മിക ആചാരങ്ങള്ക്കും
പ്രാധാന്യം കൊടുത്തുവരുന്നു.
മനുഷ്യന്റെ ശാരീരികവും മാനസികവുമായ
ശുദ്ധിക്ക് വേണ്ടുന്ന കര്മ്മങ്ങള് അനുഷ്ഠിച്ച്
പുതിയൊരു വര്ഷത്തെ വരവേല്ക്കാനുള്ള തയ്യാറെടുപ്പാകട
്ടെ ഈ കര്ക്കടകവും. കിളിയെകൊണ്ട് എഴുത്തച്ഛന്
പാടിച്ച അദ്ധ്യാത്മരാമായണം പാരായണം ഇനിയുള്ള
നാളുകളിൽ കേരളക്കരയെ ഭക്തിസാന്ദ്രമാക്കും

കാപ്പികുടിച്ചാൽ പ്രമേഹം പടിക്കുപുറത്ത്


കാപ്പികുടിച്ചാൽ പ്രമേഹത്തെ പടിയ്ക്കുപുറത്തുനിറുത്താം. പ്രമേഹത്തെ വരുതിയിലാക്കാൻ കാപ്പികുടിയേക്കാൾ  നല്ലൊരു മാർഗ്ഗമില്ലെന്നാണ്  ഗവേഷകർ പറയുന്നത്. കുറഞ്ഞത് ഒന്നര കപ്പ് കാപ്പിയെങ്കിലും അധികമായി കുടിച്ചാൽ ടു ടൈപ്പ് പ്രമേഹത്തിനുള്ള സാധ്യത പതിനൊന്നു ശതമാനം വരെ കുറയുമെന്നാണ് ഗവേഷകർ പറയുന്നത്.

ഹാർവാർ ഡ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഒഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള ഗവേഷകർ നടത്തിയ  പഠനത്തിലാണ് കാപ്പിയും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമായത്.ഇരുപത്തഞ്ചു മുതൽ എഴുപത്തഞ്ചു വയസ്സു വരെയുള്ളവരെയാണ് പഠനവിധേയമാക്കിയത്.  ദിവസവും  മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നവരിലായിരുന്നു പ്രമേഹത്തിനുള്ള സാധ്യത വളരെ കുറവ്.

ഒരു കപ്പ് കാപ്പി കുടിക്കുന്നവരേക്കാൾ മൂന്നു മടങ്ങ് സാധ്യത കുറവായിരുന്നു കൂടുതൽ കാപ്പി കുടിക്കുന്നവർക്കെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ചായ, പ്രമേഹം ബാധിക്കുന്നതിനുള്ള സാധ്യതയെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്നും പഠനത്തിൽ വ്യക്തമായി. കാപ്പി പ്രശ്നക്കാരനല്ലെന്നുകരുതി ഒരുപാട്കുടിച്ചേക്കരുത്. അത് ഗുണത്തെക്കാളേറെ ദോഷംചെയ്തേക്കാം.

Monday, July 14, 2014


ഗോള്‍ഡന്‍ ബോള്‍ മെസ്സിക്ക്


ലോകകിരീടം നഷ്ടമായെങ്കിലും ലോകത്തെ ഏറ്റവും മികച്ച കാല്‍പന്തു കളിക്കാര്‍ മാറ്റുരച്ച ലോക കപ്പ്‌ മത്സരങ്ങളിലെ താരമായി മെസ്സി അര്‍ജന്റെനിയയ്ക്ക് ആശ്വാസം പകര്‍ന്നു .ഫൈനലിലടക്കം അര്‍ജന്റീനയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് ലയണല്‍ മെസ്സിയെ അര്‍ഹനാക്കിയത് . അര്‍ജന്റീനന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ മസ്‌കെരാനോ, ജര്‍മ്മന്‍ താരങ്ങളായ ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഫിലിപ് ലാം, മാറ്റ്‌സ് ഹുമ്മല്‍സ് തുടങ്ങിയവരെ പിന്തള്ളിയാണ് മെസ്സി പുരസ്‌ക്കാരത്തിന് അര്‍ഹനായത്.
തുല്യതയില്ലാത്ത കളിമികവുമായി കളിക്കളത്തിലെത്തുന്ന മെസ്സി ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു .നന്നേ ചെറുപ്പത്തിൽ തന്നെ കളിയില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
1987 ജൂൺ 24 ന് ഫാക്ടറി തൊഴിലാളിയായ ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും തൂപ്പുകാരിയായ സെലിയ മറിയ കുചിറ്റിനിയുടേയും മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്. അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി. ഇല്ലായ്മയുടെ നടുവില്‍ വളര്‍ന്ന മെസ്സിക്ക് ചെറുപ്പത്തില്‍ ഹോര്‍മോണ്‍ തകരാര് മൂലം വളര്‍ച്ചനിലച്ചിരുന്നു . ചികിത്സിക്കാന്‍ പണമില്ലാതെ വലഞ്ഞ മെസ്സിയുടെ കുടുംബത്തിന് രക്ഷയായത് മെസ്സിയുടെ കളിമികവ് തന്നെ ആയിരുന്നു . മെസ്സിയിലെ മികച്ച കളിക്കാരനെ തിരിച്ചറിഞ്ഞ ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു. അതിനാൽ റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെൽസ്സ് ഓൾഡ് ബോയ്സ് ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം യൂറോപ്പിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 2003 നവംബര്‍ 16ന് മെസ്സി ചരിത്രത്തിലാദ്യമായി ബാഴ്സലോണയുടെ ജഴ്സി ധരിച്ചു. അപ്പോള്‍ 16 വയസ്സും 145 ദിവസവുമായിരുന്നു പ്രായം. ആ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.
2011 ഏപ്രിലിൽ ലോകത്തെ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക 2011 TIME 100 പുറത്തു വിട്ടപ്പോൾ അതിൽ ഒരാൾ മെസ്സിയായിരുന്നു. 2011 ഏപ്രിലിൽ, , ഫേസ്ബുക്കിൽ മെസ്സി ആരംഭിച്ച പേജിനു . കുറച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 6 ദശലക്ഷത്തോളം പിന്തുടർച്ചക്കാരെ ലഭിച്ച്തും ഇപ്പോൾ ഏകദേശം 47 ദശലക്ഷം പേര്‍ ആ പേജിനെ പിന്തുടരുന്നതും ഈ താരത്തിന്റെ മികവിനുള്ള അംഗീകാരമാണ് .

Sunday, July 13, 2014

അവസാനം ജയിക്കുന്ന അർജന്റീനയും; അറിയാതെ ജയിക്കുന്ന ജർമ്മനി


അവസാന അങ്കത്തിൽ ആരു ജയിക്കുമെന്നുപോയിട്ട്‌, ആർക്കാണു സാധ്യത എന്നു പോലും  പറയാനാകുമെന്ന് തോന്നുന്നില്ല. ആദ്യ 25-30 മിനിട്ടിലാണു ജർമ്മനി , പല കളികളിലും നിർണ്ണായക ഗോൾ നേടിയത്‌. അതിനൊരു കാരണം ഒരു നിമിഷം പോലും പന്ത്‌ കൈയ്യിൽ വെക്കാതെ , അടുത്ത കളിക്കാരനു പാസ്‌ ചെയ്ത്‌ അവർ നടത്തുന്ന സ്പീഡ്‌ ഗെയിം  ത ന്നെയാണു. ജർമ്മനി കളിക്കുമ്പോൾ , കളിക്കാരെയല്ല നമ്മൾ കാണുന്നത്‌. ഒരു ടീമിനെ മാത്രമാണു. ഗ്രൂപ്‌ സ്റ്റേജിലൊക്കെ കണ്ട പല ജർമ്മൻ ഗോളുകളും  ഫ്ലൂക്‌ ആണെന്നു പോലും തെറ്റിദ്ധരിപ്പിക്കാൻ ഈ ശൈലി ഇടയാക്കിയിട്ടുണ്ട്‌.

ജയിക്കുമെന്നുറച്ച മട്ടിൽ തുടങ്ങുന്ന അർജന്റീന , കളി തുടരുന്തോറും സ്പീഡ്‌ കൂട്ടി , അവസാനം  വിജയ ഗോൾ ക ണ്ടെത്തുന്നതാണു, ഭൂരിഭാഗം കളികളിലും കണ്ടത്‌. മെസ്സിയെ വല്ലാതെ ആശ്രയിക്കുന്നതിൽ നിന്നും അർജന്റീന മോചിതമായിക്കഴിഞ്ഞു. ടൂർണമെന്റു തുടങ്ങുന്നതിനു മുന്നേ അർജന്റർനയുടെ ഡിഫ്ഫൻസിനെ കുറിച്ചായിരുന്നു  ആശങ്കയെങ്കിൽ, ഇപ്പോൾ അവരുടെ അവരുടെ പ്രധാന ശക്തികളിലൊന്നായി മാറിക്കഴിഞ്ഞു, പ്രതിരോധം. ഗോൾ കീപ്പിങ്ങിൽ ‘ ന്യൂയർ ‘ എന്താണെന്നു, ടൂർണമെന്റിനു മുന്നേ ത ന്നെ ലോകത്തിനു മുഴുവൻ അറിയാം. എന്നാൽ ‘ റൊമേറോ ‘ യെക്കുറിച്ചു, എത്ര പേർക്കറിയാമായിരുന്നു?

ധ്രുതരാഷ്ട്രർ പറഞ്ഞ പോലെയാണു കാര്യങ്ങൾ.
മുൻ നിരയിൽ ‘മെസ്സിയും’  വശങ്ങളിൽ ‘അഗ്വേറോ’ യും ‘ ‘ഹിഗ്വയിനൂം ”  ആക്രമണത്തിലും ‘ഡി മാരിയോയും’ ‘ഗാഗോയും’ പിന്നിലായി ‘ മസ്കരാനോയും ‘  മധ്യനിരയിലും  ‘റോജോയും ‘ ‘സബ ലേറ്റയും ‘ വശങ്ങളിലും  ‘ഡെമിഷൽസും’ ‘ഗ രേയും’  നടുക്കുമായി പ്രതിരോധത്തിലും ഗോൾ വലയം കാക്കാൻ ‘റൊമേ രോയും ‘ ഉള്ളപ്പോൾ ഈ അർജന്റീനയെ വെല്ലാൻ കെൽപ്പുള്ളവരാരുണ്ട്‌?
ഗോൾ വലയം കാക്കാൻ ‘ ന്യൂയറും’ , വലതു വിങ്ങിൽ ‘ ലാമും ‘ സെന്റ്രൽ ഡിഫന്റർ മാരായി ‘ ബോട്ടെങ്ങും ‘  , ‘ഹമ്മൽസും ‘  ഇടത്‌ വിങ്ങിൽ ‘ ഹോഡെസ്സും ‘ ഡിഫൻസീവ്‌ മിഡ്ഫീൽഡറായി  ‘ സമി ഖേദിരയും ‘  മിഡ്ഫീൽഡ്‌ ജനറൽ മാരായി ‘ ഷ്വെയിൻസ്റ്റീഗറും ‘ ‘ മെസ്യൂട്ട്‌ ഓസിലും’ ഗോൾ മുഖം ആക്രമിക്കാൻ ‘മുള്ളറും ‘ ‘ക്രൂസും ‘ ഷ്രൂളും ‘ , അണിയറയിൽ ‘ ഗോട്‌ സേയും’ ഉള്ളപ്പോൾ  ജർമ്മനിക്കാരെയാണു തോൽപ്പിക്കാൻ പറ്റാത്തത്‌ ?
ആരു ജയിച്ചാലും ‘ ശമം’ വരിക്കണം , ആരാധകർ എന്നേ പറയാനാവൂ.
അധിക സമയം കളിച്ചിട്ടു പോലും ഒരു ഗോൾ ഒഴിഞ്ഞു പോയി, അർജന്റർനയുടെ ഭാഗത്തു നിന്നു ഹോളണ്ടിനെതിരെ എന്നത്‌ ഒരു ‘ കല്ലു കടിയായി ‘ ബാക്കി നിൽക്കുന്നു.
മസ്കരാനോയുടെ ഒരു ചുവപ്പ്‌ കാർഡ്‌ / മെസ്സിയുടെ ഇതു വ രെ കാണാത്ത ഒരു മാജിക്‌ മൊമന്റ്‌/ റഫറിയുടെ ഒരു റോങ്ങ്‌ കാൾ …..
എന്തും മതി, ബാലൻസ്‌ ഒരു വശത്തേക്ക്‌ ചായാൻ.

Saturday, July 12, 2014

ഈഫലിനേക്കാള്‍ ഉയരത്തില്‍ റെയില്‍പ്പാലം ഒരുങ്ങുന്നു


കൗരി (ജമ്മു): ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ജമ്മുകശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഉയരുന്നു. 1177അടി(359 മീറ്റര്‍) ഉയരമുള്ള പാലം ഈഫല്‍ ഗോപുരത്തേക്കാള്‍ പൊക്കമുള്ളതായിരിക്കും. 552.5 കോടി ചെലവുവരുന്ന പാലം 2016-ല്‍ പൂര്‍ത്തിയാകും.
1315 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍പ്പാലം ബാരാമുള്ളയെ ജമ്മുവുമായി ബന്ധിപ്പിക്കും. ഇതോടെ നിലവില്‍ ഈ വഴി യാത്രചെയ്യാനുള്ള സമയം പകുതിയായി കുറയും-ആറരമണിക്കൂര്‍. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല.

ചൈനയിലെ ബെയ്പാഞ്ജിയാങ് നദിക്കു കുറുകെ 275 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച റെയില്‍പ്പാലത്തിന്റെ ലോകറെക്കോഡാണ് ബാരാമുള്ളയിലേക്കുള്ള പാലം മറികടക്കുന്നത്.2002-ല്‍ത്തന്നെ പാലത്തിന്റെ പ്രാരംഭ നിര്‍മാണജോലികള്‍ തുടങ്ങിയിരുന്നെങ്കിലും പ്രദേശത്തെ ദുഷ്‌കരമായ കാലാവസ്ഥ കാരണം 2008-ല്‍ നിര്‍ത്തിവെച്ചു. പിന്നീട് 2010-ല്‍ പുനരാരംഭിച്ചു. ശക്തമായ കാറ്റ്, ഭൂചലനങ്ങള്‍ എന്നിവയാണ് നിര്‍മാണപ്രവൃത്തിയെ പ്രതികൂലമായി ബാധിക്കുന്നത്. ചെനാബ് നദിയുടെ ഒഴുക്ക് തടസ്സപ്പെടാതെ നോക്കേണ്ടതും പ്രധാനമാണ്.

25,000 ടണ്‍ ഉരുക്കാണ് പാലത്തിന് ആവശ്യം. ദുര്‍ഘടമായ പ്രദേശത്തേക്ക് സാധനങ്ങള്‍ എത്തിക്കുക വിഷമകരമാണ്. ഹെലികോപ്ടര്‍വഴിയാണ് മിക്ക സാധനങ്ങളും എത്തിക്കുന്നത്.

Friday, July 11, 2014

മദനിയ്ക്ക് ഉപാധികളോടെ ജാമ്യം

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയ്ക്ക് ജാമ്യം. ഒരു മാസത്തേയ്ക്ക് ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.കേരളത്തിലേയ്ക്ക് പോകരുത്,മദനി സാക്ഷികളെ സ്വാധീനിയ്ക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ നിരീക്ഷിയ്ക്കണം ,ആവശ്യമായ സുരക്ഷ കര്‍ണാടക പോലീസ് ഏര്‍പ്പെടുത്തണം എന്നിവയാണ് സുപ്രീംകോടതി മുന്നോട്ടു വച്ച ഉപാധികള്‍. ബാംഗ്ലൂരില്‍ സ്വന്തം ചെലവില്‍ ചികിത്സ നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ജാമ്യം അനുവദിച്ചത്.ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖപ്രതിയാണ് മദനിയെന്നും ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു .. ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മദനി ചികിത്സയ്ക്കായി മൂന്നുമാസത്തെ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു . മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു

ഇന്ന് ലോക ജനസംഖ്യാ ദിനം


ഇന്ന് ലോക ജനസംഖ്യാ ദിനം . യുവ ജനതയ്ക്കായി നിക്ഷേപം എന്നതാണ് ഈ വർഷത്തെ സന്ദേശം . ലോക ജനസംഖ്യ 700 കോടിയോളമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 1987 ജൂലൈ 11 ന് ലോക ജനസംഖ്യ അഞ്ഞൂറു കോടി തികഞ്ഞു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് .
180 കോടി വരുന്ന യുവജനതയെ ഭാവിയിൽ വരാൻ പോകുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ഈ വർഷത്തെ ദിനാചരണത്തിന്റെ ഭാഗമായുണ്ട് . ലോക ജനതയുടെ 54 ശതമാനം വസിക്കുന്നത് നഗരങ്ങളിലാണ് . ഏറ്റവും കൂടുതൽ നഗരവത്കരണം നടക്കാൻ പോകുന്നത് ഇന്ത്യയിലും ചൈനയിലും നൈജീരിയയിലുമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു . ലോകത്തെ വലിയ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് ടോക്കിയോയിലാണ്. രണ്ടാം സ്ഥാനത്ത് ന്യൂദൽഹിയും മൂന്നാമത് ഷാങ് ഹായിയുമാണ്.

Thursday, July 10, 2014

കേരളത്തിന് ഐ.ഐ.ടി കിട്ടി; എയിംസ് ഇല്ല


ന്യൂഡല്‍ഹി: കേരളത്തിന് ഐ.ഐ.ടി അനുവദിച്ചു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതുബജറ്റിലാണ് കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ 5 പുതിയ ഐ.ഐ.എമ്മുകള്‍ക്കുമായി 500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

അതേസമയം കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ലഭിച്ചില്ല. നാല് പുതിയ എയിംസ് രാജ്യത്ത് തുടങ്ങും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലാണ് പുതിയ എയിംസ് തുടങ്ങുക.

എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഭാവിയില്‍ എയിംസ് അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത് പ്രതീക്ഷ ശേഷിപ്പിക്കുന്നുണ്ട്.

പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കാനായി 472 ഏക്കര്‍ സ്ഥലം കേരളം ഇതിനോടകം ഏറ്റെടുത്ത് നല്‍കിയിരുന്നു.

എട്ടുലക്ഷം കോടി രൂപ കാര്‍ഷിക വായ്പ; ലക്ഷ്യം രണ്ടാം ഹരിതവിപ്ലവം


ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രണ്ടാം ഹരിത വിപ്ലവം സാധ്യമാക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു.

സമയബന്ധിതമായി കാര്‍ഷിക വായ്പ തിരിച്ചടച്ചാല്‍ മൂന്നു ശതമാനം ഇളവ് നല്‍കും. ഭൂരഹിതരായ അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി കുറഞ്ഞ പലിശയില്‍ വായ്പ നല്‍കും.

ഹരിയാനയിലും തെലങ്കാനയിലും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍സ്ഥാപിക്കും. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക സര്‍വ്വകലാശാലകളും സ്ഥാപിക്കും.

മത്സ്യകൃഷിക്ക് 50 കോടി നീക്കിവെച്ചു. നാടന്‍കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 50 കോടി.

കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. അഞ്ച് ലക്ഷം സംഘകൃഷി പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ക്കായി 24 മണിക്കൂര്‍ കിസാന്‍ ചാനല്‍ തുടങ്ങും. ഇതിനായി 100 കോടി രൂപ വകയിരുത്തി.

16 പുതിയ തുറമുഖങ്ങള്‍: വിഴിഞ്ഞം പരാമര്‍ശിച്ചില്ല

ന്യൂഡല്‍ഹി: 16 പുതിയ തുറമുഖങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 11,035 കോടി രൂപയാണ് ധനമന്ത്രി നീക്കിവെച്ചിരിക്കുന്നത്.

എന്നാല്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ഇതില്‍ പരാമര്‍ശിക്കാതിരുന്നതില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രതിഷേധിച്ചു.

കര്‍ഷകര്‍ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായി ടി.വി ചാനലുകള്‍


ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്കായി 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന കിസാന്‍ ടെലിവിഷന്‍ ചാനല്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി അരുണ്‍ പ്രഭ എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി 1000 കോടി രൂപയും റോഡ് വികസനത്തിനായി 2000 കോടിയും ബജറ്റില്‍ അനുവദിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൈവ കൃഷി വ്യാപിപ്പിക്കുന്നതിനായി മറ്റൊരു 100 കോടിയും അനുവദിച്ചിട്ടുണ്ട്.


വനിത ശിശുക്ഷേമം

പൊതുഗതാഗത മേഖലയില്‍ സ്ത്രീ സുരക്ഷയ്ക്ക് 50 കോടി
വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് 150 കോടി
ഡല്‍ഹിയില്‍ എല്ലാ ജില്ലകളിലും ക്രൈസിസ് മാനേജ്‌മെന്റ് സെന്ററുകള്‍
ബേട്ടി ബചാവോ ബേട്ടി പഠാവോ യോജന പദ്ധതിക്ക് 100 കോടി
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ലംഗികബോധവത്കരണം ഉള്‍പ്പെടുത്തും

വാര്‍ത്താ വിതരണ പ്രക്ഷേപണം

നിലവിലുള്ളതും പുതിയ 600 കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ക്കായി 100 കോടി
പുണെ, സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളെ ദേശീയ മികവിന്റെ കേന്ദ്രങ്ങളാക്കും
കര്‍ഷകര്‍ക്കായി കിസാന്‍ ടി.വി ചാനല്‍-100 കോടി

ഭവനം

യുവാക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഭവനവായ്പയില്‍ പ്രത്യേക ഇളവ്
ദേശീയ പാര്‍പ്പിട ബാങ്കുമായി ചേര്‍ന്ന് ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണ പദ്ധതി

ഭക്ഷ്യസുരക്ഷ

പൊതുവിതരണ സമ്പ്രദായത്തിലെ നഷ്ടം കുറയ്ക്കാന്‍ എഫ്.സി.ഐകള്‍ പുനരുദ്ധരിക്കും
ദുര്‍ബല വിഭാഗങ്ങള്‍ക്ക് അരിയും ഗോതമ്പും മിതമായി വിലയില്‍ ലഭ്യമാക്കും

അടിസ്ഥാനസൗകര്യ വികസനം

തൂത്തുക്കുടിയിലെ തുറമുഖ പദ്ധഥിക്ക് 11635 കോടി
കണ്ഡല, നവിമുംബൈ എന്നിവടങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖല


ദേശീയപാത വികസനം-37,880 കോടി

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8500 കിലോമീറ്റര്‍ ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും
തിരഞ്ഞെടുത്ത എക്‌സ്പ്രസ് ഹൈവേകള്‍ക്ക് സമാന്തരമായി വ്യവസായ ഇടനാഴികള്‍ തുടങ്ങും

Wednesday, July 9, 2014

സേവനക്കൂട്ടായ്മയില്‍ ഇ-മലയാളം കുതിക്കുന്നു


തൃശ്ശൂര്‍: സേവനക്കൂട്ടായ്മയില്‍ മലയാളത്തിന് ഇ-മുഖം നല്‍കാനുള്ള ശ്രമങ്ങള്‍ മുന്നേറുന്നു. ഒന്നരമാസത്തിനുള്ളില്‍ 150 പുസ്തകങ്ങളില്‍നിന്നായി പന്ത്രണ്ടായിരത്തിലധികം പേജുകള്‍കൂടി ഡിജിറ്റല്‍ രൂപത്തിലാക്കി. 1100 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1500 പേര്‍ പങ്കെടുത്ത കൂട്ടായ്മയിലൂടെയാണിത്.

ഇതിന്റെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയുമാണ്. വന്‍തുക മുടക്കി സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ് സേവനക്കൂട്ടായ്മയില്‍ മുന്നേറുന്നത്.

ഇന്റര്‍നെറ്റ് സൗഹൃദമായാലേ മലയാളഭാഷയ്ക്കു നിലനില്‍പ്പുള്ളൂ എന്ന വിലയിരുത്തലിലാണ് വിക്കിഗ്രന്ഥശാലാ സമൂഹം ഇത്തരം ഒരു ശ്രമത്തിനു മുന്നിട്ടിറങ്ങിയത്. വിവിധ സ്‌കൂളുകള്‍, സാഹിത്യ അക്കാദമി, ഐ.ടി. അറ്റ് സ്‌കൂള്‍, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പകര്‍പ്പാവകാശം കഴിഞ്ഞ മലയാളത്തിലെ പഴയ പുസ്തകങ്ങളാണ് ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഇവയെല്ലാം ഇന്റര്‍നെറ്റിലൂടെ വായിക്കുകയും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.

സംക്ഷേപവേദാര്‍ത്ഥം, യേശുക്രിസ്തുവിന്റെ പുതിയ നിയമം, രസികരഞ്ജിനി, കാന്തവൃത്തം, കവിഭാരതം തുടങ്ങി മലയാളത്തിലെ അമ്പതോളം പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷനാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വെറുതെ സ്‌കാന്‍ ചെയ്ത് പി.ഡി.എഫ്. രൂപത്തിലാക്കുന്നതിനേക്കാള്‍ ഇരട്ടി പ്രയോജനം ചെയ്യുന്നതാണ് ടൈപ്പ് ചെയ്തു ചേര്‍ക്കുന്ന രീതി. ഒരു ഗ്രന്ഥത്തിലെ വാക്കുകളോ നാമങ്ങളോ സര്‍ച്ച് ചെയ്തു കണ്ടെത്താനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. വളരെയധികം മനുഷ്യാധ്വാനം വേണ്ട ഒരു വന്‍ പദ്ധതിക്കാണ് ഇവര്‍ തുടക്കമിട്ടിരിക്കുന്നത്.

ഇതിന്റെ പ്രചാരണത്തിനായി ജനവരി ഒന്നുമുതല്‍ ഫിബ്രവരി 30 വരെയാണ് ഇവര്‍ ടൈപ്പിങ്പ്രൂഫ് റീഡിങ് മത്സരം സംഘടിപ്പിച്ചത്. ഈ കാലയളവിലാണ് പന്ത്രണ്ടായിരത്തോളം പേജുകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ആകെ 25,000 പേജുകളാണ് ടൈപ്പ് ചെയ്യാനായി വിതരണം ചെയ്തത്.

മത്സരം അവസാനിച്ചെങ്കിലും ജോലികള്‍ അവസാനിച്ചിട്ടില്ല. www.ml.wikiosurce.org എന്ന സൈറ്റുവഴി ആര്‍ക്കും മലയാളം ഡിജിറ്റലൈസേഷനില്‍ ഭാഗഭാക്കാകാം. ടൈപ്പ് ചെയ്യേണ്ട പുസ്തകങ്ങളുടെ പി.ഡി.എഫ്. പേജുകള്‍ ഇതില്‍ ലഭിക്കും. ഇതു ടൈപ്പ് ചെയ്യുക മാത്രമാണ് വേണ്ടത്. ടൈപ്പിങ്പ്രൂഫിങ് ജോലികളുടെ പുരോഗതിയും സൈറ്റില്‍നിന്ന് അറിയാം.

അൽഷിമേഴ്സ് നേരത്തെ അറിയാൻ രക്ത പരിശോധന


ലണ്ടൻ: ഓർമ നശിച്ചു പോകുന്ന രോഗമായ അൽഷിമേഴ്സ് അഥവാ സ്‌മൃതിനാശം നേരത്തെ അറിയുന്നതിന് രക്തപരിശോധനയിലൂടെ സാധിക്കുമെന്ന് ബ്രിട്ടനിലെ ഒരു സംഘം ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ലണ്ടനിൽ ആയിരത്തോളം പേരുടെ രക്തം പരിശോധിച്ചതിൽ നിന്നാണ് ശാസത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയത്. പഠനത്തിന് വിധേയരാക്കിയവരുടെ രക്തത്തിൽ ഒരു പ്രത്യേകതരം പ്രോട്ടീനിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതിലൂടെ 87 ശതമാനം കൃത്യതയോടെ അൽഷിമേഴ്സ് രോഗത്തിന്റെ തുടക്കം തിരിച്ചറിയാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ആരോഗ്യവാന്മരായ 452 പേരിലും ചെറിയ തോതിൽ ഓർമയ്ക്ക് കോട്ടമുള്ളവരെയും (ഇത് സാധാരണ ജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കണമെന്നില്ല)​ 476 അൽഷിമേഴ്സ് രോഗികളുടെയും രക്തമാണ് ശാസ്ത്രജ്ഞർ പരിശോധിച്ചത്. ഇവരിൽ രണ്ടാമത്തെ വിഭാഗത്തിന് ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്സ് വരാനുള്ള സാദ്ധ്യത 87 ശതമാനം കൃത്യതയോടെ പ്രവചിക്കാനുമായി.

അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ശാസ്ത്ര മാഗസിനിൽ ഇതു സംബന്ധിച്ച കണ്ടുപിടിത്തത്തെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്. അൽഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിന് നവീന കണ്ടുപിടിത്തം സഹായകമാവുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷ പ്രകടിപ്പിച്ചു.

അൽഷിമേഴ്സിന് ഇതുവരെ മരുന്നുകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. 2002നും 2012നും ഇടയിൽ നടത്തിയ 99 ശതമാനം പരീക്ഷണങ്ങളും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ചികിത്സിക്കാൻ തുടങ്ങുന്പോഴേക്കും രോഗം നിയന്ത്രണാതീതം ആയിരിക്കുമെന്നതാണ് അൽഷിമേഴ്സിന്റെ പ്രത്യേകത. രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ് ഇതിനുള്ള ഏക പോംവഴിയെന്നും ഡോക്ടർമാർ പറയുന്നു. അതിന് ഉതകുന്ന തരത്തിലുള്ള കണ്ടുപിടിത്തമാണ് ഇപ്പോഴത്തേതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പണപ്പെരുപ്പം വെല്ലുവിളി,​ നടപ്പ് സാന്പത്തിക വർഷം 5.9% വളർച്ചയെന്ന് സാന്പത്തിക സർവേ


ന്യൂഡൽഹി: 2013-14 സാന്പത്തിക വർഷത്തിൽ രാജ്യം 4.7 ശതമാനം വളർച്ച കൈവരിച്ചുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച സാന്പത്തിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത സാന്പത്തിക വർഷം 5.4 മുതൽ 5.9 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യപണപ്പെരുപ്പം ഉയർന്നേക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

നടപ്പ് സാന്പത്തിക വർഷം ധനക്കമ്മി 4.5 ശതമാനമാവും. സർക്കാരിന്റെ സാന്പത്തിക സ്ഥിതി പ്രകടമാവുന്നതിലും മോശമാണ്. മൊത്തആഭ്യന്തര ഉൽപാദനത്തിന് ആനുപാതികമായി നികുതി നിരക്ക് ഉയർത്താനുള്ള നിർദ്ദേശവും ഉണ്ട്. ധനക്കമ്മി കുറയ്ക്കാൻ സബ്സിഡി സംവിധാനം പൊളിച്ചെഴുതണം. ഭക്ഷ്യമേഖലയിലും രാസവള മേഖലയിലും സബ്സിഡി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

നികുതി ഘടനയിലും പരിഷ്കരണം ആവശ്യമാണ്. നിലവിൽ മൂന്നു ശതമാനം പേർ മാത്രമാണ് നികുതിയിൽ ഉൾപ്പെടുന്നത്. കൂടുതൽ പേരെ നികുതി വ്യവസ്ഥയിലേക്ക് കൊണ്ടു വരേണ്ടിയിരിക്കുന്നു. ഉൽപാദന മേഖലയിൽ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ എൽനിനോ പ്രതിഭാസം കാർഷിക മേഖലയെ ബാധിക്കുമെന്നും സർവേ പറയുന്നു. കേരളത്തിൽ തൊഴിലില്ലായ്മ കൂടുതലാണെന്നും സർവേയിൽ പറയുന്നുണ്ട്.

Tuesday, July 8, 2014

എസ്.എഫ്.ഐ പഠിപ്പുമുടക്ക് സമരം ഉപേക്ഷിക്കുന്നു

പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. പഠിക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു. അക്രമസമരവും പഠിപ്പുമുടക്ക് സമരവും എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസമരം കാലഹരണപ്പെട്ട സമരരീതിയാണെന്നും ശിവദാസന്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്രമിച്ചുമുള്ള സമര രീതി എല്ലാ സംഘടനകളുടെ ഭാഗത്തുനിന്നും  ഇന്നലെകളില്‍ ഉണ്ടായിട്ടുണ്ട് പക്ഷെ അത് പുതിയ കാലത്ത് കോലചിതമായി പരിഷ്കരിക്കേണ്ടിവരുമെന്നും ശിവദാസന്‍ പറഞ്ഞു.

ആര്‍. ശ്രീലേഖ പുതിയ ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷണര്‍

എഡിജിപി ആര്‍. ശ്രീലേഖയെ പുതിയ ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ഋഷിരാജ് സിംഗിന് പകരമാണ് ശ്രീലേഖയുടെ നിയമനം. ഋഷിരാജ് സിംഗിന് നിര്‍ഭയ പദ്ധതിയുടെ ചുമതല നല്‍കി. പിന്‍ സീറ്റ് ബെല്‍റ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ഉദ്യോഗമാറ്റം. പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഋഷിരാജ് സിംഗിന്റെ നടപടിയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എതിര്‍ക്കുകയും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമല്ലെന്ന് പറയുകയും ചെയ്തിരുന്നു.

ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ് കേരളത്തിന് ആകെ കിട്ടിയത്


വിദേശനിക്ഷേപത്തിന് പൂര്‍ണ ആഭിമുഖ്യവും പ്രഖ്യാപിക്കുന്ന റെയില്‍വെ ബജറ്റില്‍ ഒമ്പത് അതിവേഗ തീവണ്ടികളും ഒരു ബുള്ളറ്റ് ട്രെയിനും പ്രധാന പദ്ധതികളായി ഇടംപിടിച്ചു. മുംബൈ-അഹമ്മദബാദ് റൂട്ടിലായിരിക്കും രാജ്യത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ ഓടുകയെന്ന് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
റെയില്‍വയുടെ വരുമാനത്തില്‍ നിലവില്‍ ഒരു രൂപയില്‍ 94 പൈസയും ചിലവ് വേണ്ടിവരുന്നസ്ഥിതിയാണുള്ളതെന്ന് സദാനന്ദഗൗഡ പറഞ്ഞു. ഒരു രൂപയില്‍ ആറ് പൈസ മാത്രം മിച്ചം കിട്ടി ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ധനയിലൂടെയും പ്രശ്‌നം പരിഹരിക്കപ്പെടില്ല. അതിനാല്‍ പൊതുസ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. റെയില്‍വയുടെ നടത്തിപ്പില്‍ ഒഴികെ എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരും. ഇതിന് മന്ത്രിസഭയുടെ അനുമതി തേടും.
ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഢ്, ഡല്‍ഹി-കാണ്പൂര്‍, നാഗ്പൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, മൈസൂര്‍-ബാംഗ്ലൂര്‍-ചെന്നൈ, ചെന്നൈ-ഹൈദരബാദ്, മുംബൈ-അഹമ്മദബാദ്, നാഗ്പൂര്‍-സെക്കന്തരബാദ് എന്നീ പാതകളിലാണ് അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ് കേരളത്തിന് ആകെ കിട്ടിയത്. 18 പുതിയ പാതയ്ക്ക് സര്‍വെ നടത്തുമെന്ന് പ്രഖ്യാപിച്ചതില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വയുമാണ് കേരളത്തിന് ശേഷിക്കുന്നത്.

പണക്കാരനാകാൻ കൈവശം വെറും 33 രൂപ മതി!


കൊച്ചി : കൈവശം 33 രൂപ എടുക്കാനുണ്ടോ?എങ്കിൽ  ചില്ലറക്കാരനല്ല, നിങ്ങൾ പണക്കാരനാണെന്ന് രംഗരാജൻ പറയും. ദാരിദ്ര്യത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ യു.പി.എ സർക്കാർ നിയോഗിച്ച സി. രംഗരാജൻ സമിതിയുടേതാണ് ഈ കണ്ടെത്തൽ. ഒരു ഗ്രാമവാസിയുടെ പ്രതിദിന വരുമാനം 32 രൂപയോ അതിൽ താഴെയോ ആണെങ്കിൽ അയാൾ ദാരിദ്ര്യവാസിയാണ്. 47 രൂപയ്‌ക്കുമേൽ പ്രതിദിന വരുമാനമുള്ള നഗരവാസിയെയും പണക്കാരൻ എന്നു വിളിക്കാമെന്ന് രംഗരാജൻ സമിതി കേന്ദ്ര ആസൂത്രണ മന്ത്രി റാവു ഇന്ദർജിത്ത് സിംഗിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പത്തിൽ മൂന്ന് ഇന്ത്യക്കാരും ദരിദ്രരാണെന്ന കാര്യവും റിപ്പോർട്ടിലുണ്ട്.
ദാരിദ്ര്യരേഖ നിശ്‌ചയിക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ പഠനം നടത്താൻ തീരുമാനിച്ചത്. സുരേഷ് ടെൻഡുൽക്കർ സമിതിയാണ് ആദ്യം ദാരിദ്ര്യത്തെക്കുറിച്ച് പഠിച്ചത്. ഗ്രാമങ്ങളിൽ 27 രൂപയും നഗരങ്ങളിൽ 33 രൂപയും പ്രതിദിന വരുമാനമുള്ളവർ ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലായിരിക്കണമെന്ന് ടെൻഡുക്കർ സമിതി റിപ്പോർട്ട് ചെയ്‌തു. ആസൂത്രണ കമ്മിഷൻ ഇത് ഏറ്റുപിടിച്ചു. ഗ്രാമങ്ങളിൽ 27 രൂപ പ്രതിദിനം വരുമാനമായി കിട്ടുന്നയാൾക്ക് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമെല്ലാം ഈ തുക മതിയാകുമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. പാർലമെന്റിൽ പ്രതിപക്ഷം ഇതേച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, തന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവും റിസർവ് ബാങ്ക് മുൻ ഗവർണറുമായ സി. രംഗരാജന്റെ നേതൃത്വത്തിൽ പുതിയ പഠനസമിതിയെ നിയോഗിക്കുകയായിരുന്നു.  2011-12 സാമ്പത്തിക വർഷം ആസ്‌പദമാക്കി തയ്യാറാക്കിയ പഠനത്തിൽ 36 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണെന്ന് രംഗരാജൻ പറയുന്നു. ടെൻഡുൽക്കർ സമിതിയുടെ കണ്ടെത്തലിനെക്കാൾ പത്ത് കോടി കൂടുതലാണിത്.


 പ്രതിഷേധം ശക്തം
രംഗരാജന്റെ റിപ്പോർട്ട്  മൊത്തത്തിൽ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിലെ പ്രമുഖർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ ദാരിദ്ര്യ നിർണയം തെറ്റാണെന്നും റിപ്പോർട്ട് അംഗീകരിക്കരുതെന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു.
രംഗരാജന് നൂറ് രൂപ അയച്ചു തന്നാൽ ഒരു ദിവസം  ജീവിച്ചു കാണിച്ചുതരാമോ എന്ന്ചോദ്യവുമായി സമാജ് വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ രംഗത്തെത്തി. എങ്കിൽ ദിനംപ്രതി 100 രൂപ അയച്ചു കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്തിൽ മൂന്ന് ഇന്ത്യക്കാരും ദരിദ്രരാണെന്ന രംഗരാജന്റെ കണക്ക് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി പറഞ്ഞു.

Monday, July 7, 2014

ഫുട്‌ബോള്‍ ഇതിഹാസം ഡി സ്റ്റെഫാനോ അന്തരിച്ചു


മാഡ്രിഡ്: ഇതിഹാസ ഫുട്‌ബോള്‍ താരം അല്‍ഫ്രഡോ ഡി സ്റ്റെഫാനോ (88) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മാഡ്രിഡിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അര്‍ജന്റീന, സ്‌പെയിന്‍, കൊളംബിയ ദേശിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റനിര താരമാണ്.

1950-കളിലും '60കളിലും ലോകഫുട്‌ബോളിനെ ഇളക്കി മറിച്ചതാരമായിരുന്നു. പെലെയും യൂസേബിയോയും ഫുട്‌ബോളിലെ ഏറ്റവും പൂര്‍ണനായ ഫുട്‌ബോളറെന്ന് വിലയിരുത്തിയ താരമായിരുന്നു ഡി സ്റ്റെഫാനോ 1926-ല്‍ അര്‍ജന്റീനയിലാണ് ജനിച്ചത്. മാതൃരാജ്യത്തിന് വേണ്ടി ആറ് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. പിന്നീട് കൊളംബിയയ്ക്ക് വേണ്ടിയും തുടര്‍ന്ന് സ്‌പെയിന് വേണ്ടിയും കളിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിനേക്കാള്‍ ഡി സ്റ്റെഫാനോ ശോഭിച്ചത് ക്ലബ്ബ് ഫുട്‌ബോളിലായിരുന്നു. റയല്‍ മാഡ്രിഡിന്റെ പകരംവെക്കാനില്ലാത്ത പ്രതിഭയായിരുന്നു. 1956 മുതല്‍ 1960 വരെ റയലിനെ തുടര്‍ച്ചയായി അഞ്ച് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ക്ലബ്ബിനായി 11 സീസണുകളില്‍ നിന്ന് 300 ഗോള്‍ നേടി. ക്ലബ്ബിന്റെ രണ്ടാമത്തെ ടോപ്‌സ്‌കോററാണ്.

റിവര്‍പ്ലേറ്റിലൂടെ കളിച്ചതുടങ്ങിയ താരം എസ്പാന്യോളിന് കളിച്ചാണ് ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് പരിശീലകനായി. എല്‍ച്ചെ, ബൊക്ക ജൂനിയേഴ്‌സ്, വലന്‍സിയ, റിവര്‍ പ്ലേറ്റ്, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. പരിശീലകനായി നിരവധി കിരീടങ്ങളും നേടി. റയല്‍ മാഡ്രിഡ്. ഓണററി പ്രസിഡന്റ് സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. 1957-ലും 1959 -ലും ലോക ലോകഫുട്‌ബോളായി തെരഞ്ഞെടുക്കപ്പെട്ടു. 1958-ലും 1962-ലും യൂറോപ്യന്‍ ഫുട്‌ബോളറുമായിരുന്നു.

ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്


ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്;സ്മാരകം നിർമ്മിക്കുമെന്നുള്ള മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായി .
1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വീര യോദ്ധാക്കളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട നാമം -ക്യാപ്റ്റൻ ജെറി പ്രേംരാജ് .
തലസ്ഥാന നഗരിയുടെ തെക്കൻ ഗ്രാമ പ്രദേശമായ വെങ്ങാനൂരിൽ രത്‌നരാജിന്റെയും ചെല്ലതായുടെയും രണ്ടാമത്തെ മകനായ ജെറിക്ക് കുട്ടിക്കാലം മുതൽക്ക്‌ സാഹസിക ജീവിതത്തിലായിരുന്നു താല്‍പര്യം. ആ താല്പര്യമാണ് ജെറിയെ ധീരജവാനാക്കി മാറ്റിയത് .
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെയാണ് ജെറി വ്യോമസേനയില്‍ ടെക്‌നീഷ്യനായി ചേര്‍ന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ജെറി, നാസിക് അക്കാദമിയിലെ പരിശീലനശേഷം അര്‍ട്ടിലറി ഓഫിസറായി. ഇതിനിടെ വിവാഹവും കഴിഞ്ഞു. യുദ്ധത്തെതുടര്‍ന്ന് പൊടുന്നനെ യുദ്ധഭൂമിയിലേക്കു ജെറി മടങ്ങുകയായിരുന്നു.
1999 ജൂലായ് 7ന് ശത്രു പാളയത്തിലേക്ക് ആഞ്ഞടിച്ച ജെറിയുടെ നേതൃത്വത്തിലുള്ള ബെറ്റാല്യനു നേരെ ശക്തമായ ഷെല്ലാക്രമണമുണ്ടായെങ്കിലും ശത്രുക്കളുടെ ബങ്കറിലേക്ക് കരളുറപ്പോടെ നേർക്കുനേർ നിന്ന് ജെറി അവസാന ശ്വാസം വരെ പോരാടി .വീര മൃത്യു വരിച്ച ഈ യോദ്ധാവിനെ രാജ്യം "വീർ ചക്ര" ബഹുമതി നൽകി ആദരിച്ചു
ജെറി പ്രേംരാജിന്റെ ജന്മനാടായ വെങ്ങാനൂരില്‍ ജലസേചന വകുപ്പിന്റെ ചാനല്‍ പുറമ്പോക്കില്‍ പ്രതിമ സ്ഥാപിക്കാന്‍ 36 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം അനുവദിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നാളിതുവരെ അത് നടപ്പായിട്ടില്ല .പൊതുസ്ഥലങ്ങളിലും റോഡിലും പ്രതിമകളും സ്മാരകങ്ങളും നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥലം അനുവദിക്കാത്തത്.ജെറിയുടെ
വീടിനു സമീപത്തെ ചാനലിന് മുകളില്‍ ചെറിയ പാലം നിര്‍മ്മിച്ച് ആര്‍ക്കും തടസ്സമില്ലാത്ത രീതിയില്‍ പ്രതിമ സ്ഥാപിക്കാമെന്നിരിക്കെയാണ് ഈ തടസ്സവാദങ്ങള്‍. പകരം അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

കിരീടം ചൂടിയ കാല്‍നൂറ്റാണ്ട്‌


സേതുമാധവന്‍ വീടുവിട്ട് ഇറങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. കോടതി വെറുതെ വിട്ടാലും സാഹചര്യങ്ങള്‍ സമ്മാനിച്ച ജീവപര്യന്തം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകണം. സഫലമാകാത്ത സ്വപ്നങ്ങളുമായി വിജനമായ തെരുവുകളിലൂടെയും ഏകാന്തമായ പാതിരാവുകളിലൂടെയും അലഞ്ഞുതിരിയുന്നുണ്ടാകണം.

മോഹന്‍ലാല്‍ എന്ന നടനെ മലയാളികളുടെ ചേതനയോട് ഇത്രത്തോളം ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു കഥാപാത്രം ഉണ്ടാകില്ല, കിരീടത്തിലെ സേതുമാധവനെപ്പോലെ. സാഹചര്യങ്ങള്‍ ജീവിത വഴികളെ എങ്ങനെയെല്ലാം മാറ്റത്തീര്‍ക്കുന്നുവെന്ന് ഇതുപോലെ മലയാളികളെ അനുഭവിപ്പിച്ച സിനിമകളും അധികമുണ്ടാകില്ല.

മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സേതു വിധി തെളിച്ച വഴിയിലൂടെ സഞ്ചാരം തുടങ്ങിയത് 1989 ജൂലായ് ഏഴിനാണ്.
എന്തുകൊണ്ടാണ് സേതുമാധവനോട് മലയാളികള്‍ക്ക് അത്രയേറെ അടുപ്പവും അനുകമ്പയും തോന്നിയത്? സേതു ഒരു മാതൃക തന്നെയായിരുന്നു. രണ്ടുപകുതികളിലൂടെ, മനുഷ്യന്റെ രണ്ടു പരിധികളെ കാട്ടിത്തന്ന മാതൃക. അന്നത്തെ സിനിമാസ്വാദകന് കാണാനും താരതമ്യംചെയ്യാനും തിരുത്താനും സ്‌നേഹിക്കാനും സഹതപിക്കാനും ഏറ്റവും എളുപ്പമുള്ള മാതൃക.

പത്രമാസികകൡ വരുന്ന പുരാണകഥകള്‍ വളളിപുള്ളി വിടാതെ രാത്രി അമ്മയ്ക്ക് വായിച്ചുകൊടുക്കുമ്പോള്‍ സേതുവിന് ഒരിക്കലും ക്ഷമകെട്ടില്ല. ശമ്പള ദിവസം അച്ഛന്‍ പണിയെടുക്കുന്ന പോലീസ് സ്‌റ്റേഷനുമുന്നില്‍ ചെന്ന് വീട്ടാവശ്യത്തിനായി കൈനീട്ടാന്‍ ഒരു മടിയുമുണ്ടായില്ല. കൂട്ടത്തില്‍, അച്ഛന്റെ സന്തോഷത്തിന് ഒരു 'കുപ്പി' കൂടി വാങ്ങുന്ന കാര്യം പറയാന്‍ അയാള്‍ മറന്നില്ല. മുത്തശ്ശിയുടെ 'പഴംപുരാണങ്ങള്‍' എത്ര കേട്ടിട്ടും ഒട്ടും മുഷിച്ചിലുണ്ടായതുമില്ല. 'കണ്‍നിറയെ കാണാന്‍കിട്ടുന്നില്ലല്ലോ' എന്ന് മുറപ്പെണ്ണിനോട് പരിഭവം പറയാന്‍ ലജ്ജയുമുണ്ടായില്ല. തല്ലും കൊലയും അയാള്‍ക്ക് പേടിയായിരുന്നു.


കിരീടത്തിന്റെ ആദ്യപകുതിയില്‍ സേതു പൂര്‍ണനായിരുന്നു. അന്നത്തെ കുടുംബഘടനയ്ക്കകത്ത് എല്ലാം തികഞ്ഞ ഒരു ആള്‍രൂപം. കിരീടത്തിന്റെ ആദ്യപകുതിയിലെ സേതുവിന് നഷ്ടപ്പെടാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ സേതുവിനെ ആഗ്രഹിക്കാത്തവര്‍ കുറയും. അതുകൊണ്ടാണ് തെറ്റില്‍നിന്ന് തെറ്റിലേക്ക് തെന്നിവീഴുമ്പോള്‍, പോകല്ലേ, പോകല്ലേ എന്ന് സേതുവിന്റെ അച്ഛന്‍ അച്യുതന്‍ നായരെപ്പോലെ ഓരോ കാഴ്ചക്കാരനും ഉള്ളംപിടിഞ്ഞ് നിശ്ശബ്ദമായി വിലക്കിയത്. ലോഹിതദാസിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്‍മാരെ മലയാള സാഹിത്യം സൃഷ്ടിച്ചിട്ടില്ല എന്ന് കല്‍പ്പറ്റ നാരായണന്‍ (അയാള്‍ ഏകാന്തത വായിച്ചു) എഴുതിയിട്ടുണ്ട്.

കിരീടത്തിലെ സേതുമാധവന്‍ കുടുംബത്തിന്റെ കരുതലുകളുടെയും ത്യാഗത്തിന്റെയും സന്തതിയായിരുന്നു. അതുകൊണ്ടാണ് ആ ചരട് ഒരിടത്തുപൊട്ടിയപ്പോള്‍ സേതുവിന്റെ കുടുംബം കുത്തഴിഞ്ഞുവീണത്.

ആ പൂര്‍ണതയില്‍നിന്നാണ് അയാള്‍ ഒരു മണിക്കൂറിനകം വീടും നാടും ഭയക്കുന്ന കുറ്റവാളിയും കൊലപാതകിയുമായത്.
അതൊരു തുടക്കമായിരുന്നു. പിന്നെയും ഏറെക്കഴിഞ്ഞാണ് വീടോ കുടുംബമോ ഇല്ലാതെ മട്ടാഞ്ചേരിയില്‍ ജനിക്കുകയും കൊച്ചിയില്‍ വളരുകയും ചെയ്യുന്ന ഒട്ടേറെ ക്വട്ടേഷന്‍ സംഘങ്ങള്‍ മലയാള സിനിമയില്‍ ഒരു തറവാട് തന്നെ സൃഷ്ടിച്ചത്.

അതേ സേതു, പിന്നീട് സ്വന്തം വിധി നിശ്ചയിക്കാന്‍ കോടതി സ്വയമുണ്ടാക്കുമെന്ന് പറഞ്ഞ് മംഗലശ്ശേരി നീലകണ്ഠനായും കാര്‍ത്തികേയനായും പുനര്‍ജനിച്ചിട്ടുണ്ട് (ദേവാസുരം, രാവണപ്രഭു). അവിടെ കൊല്ലാനും ചാകാനും മടിക്കാത്തവനായിരുന്നു നായകന്‍.
നിലനില്‍ക്കുന്ന നിയമസംവിധാനത്തെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് വ്യക്തികള്‍ സ്വയമുണ്ടാക്കുന്ന നിയമങ്ങളും, ക്രിമിനല്‍ വാഴ്ചയും കേഡീ പണം പിരിവുമെല്ലാം മലയാളികള്‍ ഇത്ര അടുത്തുനിന്നും ഇത്ര തെളിച്ചത്തോടെയും ആദ്യം കണ്ടതും കിരീടത്തിലാകണം. അതുകൊണ്ടാണല്ലോ, 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍രാജ് എന്ന നടനെ നമ്മള്‍ കീരിക്കാടന്‍ ജോസ് എന്നു മാത്രം ഓര്‍ക്കുന്നത്

പെരുമൺ ദുരന്തത്തിന് 26 വയസ്; അപകടകാരണം ഇന്നും അജ്ഞാതം


കൊല്ലം: അപകടകാരണം അജ്ഞാതമായി തുടരുന്ന പെരുമൺ ട്രെയിൽ ദുരന്തത്തിന് നാളെ 26 വയസ്. 1988 ജൂലായ് 8ന് ഉച്ചയ്ക്കാണ് ഐലൻഡ് എക്സ്‌പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിൽ വീണ് 105 പേർ മരിച്ചത്. ഇരുനൂറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേക്ക് ആയില്ലെന്നത് മറ്റൊരു ദുരന്തം.


 അപകട കാരണം അജ്ഞാതം
റെയിൽവേയുടെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ, ട്രെയിൻ പാളം തെറ്റിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലെ കണ്ടെത്തൽ  ചുഴലിക്കാറ്റ് (ടൊർണാഡോ) അടിച്ച് ട്രെയിൻ ബോഗികൾ കായലിൽ വീണെന്നായിരുന്നു!. പാർലമെന്ററി കാര്യസമിതിയുടെ അന്വേഷണത്തിൽ പ്രകൃതിക്ഷോഭം മൂലമല്ല അപകടമെന്ന് വ്യക്തമായി. അമിതവേഗത്തിലെത്തിയ ട്രെയിൻ പെരുമൺ പാലത്തിന് മുകളിൽ പെട്ടെന്ന് നിൽക്കുകയും പത്ത് ബോഗികൾ കായലിൽ വീണെന്നുമാണ് അന്ന് നാട്ടുകാർ പറഞ്ഞത്. രാവിലെ മുതൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നുവെന്നും ഇടയ്‌ക്ക് പണി നിറുത്തി ജോലിക്കാർ സിഗ്നൽ സ്ഥാപിക്കാതെ ചായ കുടിക്കാൻപോയപ്പോഴാണ് ട്രെയിൻ വന്നതും കായലിൽ വീണതെന്നും സമീപവാസികൾ പറഞ്ഞിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികൾ റെയിൽവേ അംഗീകരിച്ചിട്ടില്ല.


 കാരണം അന്വേഷിക്കാൻ ഹർജി
2013ൽ പെരുമൺ ദുരന്തവാർഷികാചരണ വേളയിൽ അപകടത്തിന്റെ യഥാർത്ഥ കാരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊല്ലം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അഡ്വ. വൈശനഴികം വി. വജ്രമോഹൻ ഹർജി
നൽകിയിരുന്നു. കോടതി സംഭവം അന്വേഷിക്കാൻ കൊല്ലം ഈസ്റ്റ് പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് അഞ്ച് റെയിൽവേ ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുത്തു. കേസിൽ നിന്നൊഴിവാക്കാൻ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചതായി സൂചനയുണ്ടെന്ന് അഡ്വ. വജ്രമോഹൻ പറയുന്നു.


 പാലിക്കാത്ത വാഗ്ദാനങ്ങൾ
മരിച്ച ചിലരുടെ ആശ്രിതർക്കും പരിക്കേറ്റ ചിലർക്കും റെയിൽവേ ഇനിയും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രക്ഷാപ്രവർത്തനം നടത്തിയവരിൽ ചിലർക്ക് ജോലി നൽകാമെന്ന വാഗ്ദാനവും പാലിച്ചില്ല. അപകടസ്ഥലത്ത് നാട്ടുകാർ സ്ഥാപിച്ച സ്തൂപം പല സ്ഥലങ്ങളിലേക്ക് മാറ്റിയ റെയിൽവേ അധികൃതർ, പ്രിയപ്പെട്ടവർക്ക് സ്‌മാരകം സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന ബന്ധുക്കളുടെ അഭ്യർത്ഥനയും അവഗണിച്ചു. ദുരന്തത്തിൽ എന്നെന്നേക്കുമായി നഷ്ടമായ ഉറ്റവർക്ക് കണ്ണീർപുഷ്പങ്ങൾ അർപ്പിക്കാൻ ബന്ധുക്കൾ നാളെ പെരുമൺ ദുരന്ത സ്തൂപത്തിന് സമീപം ഒത്തുചേരും.

Sunday, July 6, 2014

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ അങ്കമാലിക്കും കാക്കനാട്ടേക്കും


കൊച്ചി: രണ്ടാം ഘട്ടത്തില്‍ മെട്രോ അങ്കമാലിയിലേക്കും കാക്കനാട്ടേക്കും നീട്ടാന്‍ തീരുമാനം. ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അടുത്ത മാസം തയ്യാറാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമാണ് മെട്രോ നീട്ടാന്‍ ഉദ്ദേശിക്കുന്നത്.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഡിപ്പോയില്‍ മെട്രോയ്ക്ക് ഒരു സ്‌റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.അങ്കമാലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും കാക്കനാട് നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്കും മെട്രോ റൂട്ട് നീളും. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) സഹകരണമുണ്ടെങ്കില്‍ മാത്രമേ നെടുമ്പാശ്ശേരിയിലേക്കുള്ള റൂട്ട് ദീര്‍ഘിപ്പിക്കലുമായി മുന്നോട്ട് പോകൂ എന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ഒന്നാം ഘട്ടത്തിന് അനുബന്ധമായി തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷനിലേക്ക് മെട്രോയുടെ റൂട്ട് നീട്ടുന്നുണ്ട്. ആദ്യം ആലുവ മുതല്‍ പേട്ട വരെയാണ് മെട്രോ വിഭാവനം ചെയ്തിരുന്നത്. നാട്ടുകാരുടെ തുടര്‍ച്ചയായ ആവശ്യം കണക്കിലെടുത്ത് ഇത് രണ്ട് കിലോമീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് എസ്.എന്‍. ജംഗ്ഷന്‍ വരെയാക്കി.

ഇതിനുശേഷം അങ്കമാലി, കാക്കനാട് വികസനത്തിനൊപ്പം തൃപ്പൂണിത്തുറ ഡിപ്പോയില്‍ ഒരു സ്‌റ്റേഷന്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസിന്റെ (റൈറ്റ്‌സ്) നേതൃത്വത്തിലാണ് രണ്ടാം ഘട്ടത്തെക്കുറിച്ച് പഠിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണ്.

ആഗസ്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് റൈറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് രണ്ടാം ഘട്ട വികസനത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വികസനം പ്രായോഗികമായിരിക്കണമെന്ന നിര്‍ദേശം ബോര്‍ഡ് മുന്നോട്ട്‌ െവച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെയുള്ള പ്രാഥമിക പഠനങ്ങളുെട അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടത്തിന്റെ റൂട്ട് തീരുമാനിച്ചത്.

മെട്രോയ്‌ക്കൊപ്പം ഹൈടെക് ഫീഡര്‍ ബസ്സും


മെട്രോയുടെ അനുബന്ധ ഗതാഗത സംവിധാനമായി ഹൈടെക് ഫീഡര്‍ ബസ്സുകള്‍ ഏര്‍പ്പെടുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) പദ്ധതി. കൊച്ചി മെട്രോയുടെ അതേ നിറത്തില്‍ ആകര്‍ഷകമായ സംവിധാനങ്ങളോടെയായിരിക്കും ബസ്സുകള്‍ നിരത്തിലിറക്കുക. ബസ് എവിടെ എത്തിയെന്ന് മൊബൈലില്‍ അറിയാന്‍ കഴിയുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഈ ബസ്സുകളിലുണ്ടാകും. മെട്രോ സര്‍വീസ് ലഭ്യമല്ലാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യം സര്‍വീസ് തുടങ്ങുക.

മെട്രോയിലും ഈ ബസ്സുകളിലും യാത്ര ചെയ്യുന്നതിന് ഒരു ടിക്കറ്റ് മതിയാകും. ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ഉംട്ട) യുെട ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ബസ്സുകള്‍ നിരത്തിലിറക്കാനാണ് കൊച്ചി മെട്രോ റെയില്‍ വിഭാവനം ചെയ്യുന്നത്.

1,600 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക്


ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ 1,600 ഇന്ത്യക്കാര്‍ക്ക് കൂടി മടങ്ങാനുള്ള ടിക്കറ്റ് നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇവരില്‍ 200 ഓളം പേരെ അടുത്ത 36 മുതല്‍ 48 മണിക്കൂറിനുള്ളില്‍ നജഫ്, ബസ്ര എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങളിലായി ഡല്‍ഹിയിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്‌ സയിദ്‌ അക്ബറുദ്ദീന്‍ അറിയിച്ചു.

ഇറാഖില്‍ കുടുങ്ങിയ 486 ഓളം ഇന്ത്യക്കാര്‍ കഴിഞ്ഞദിവസം ഹെല്‍പ്‌ലൈന്‍ നമ്പരില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചതായും അവരെ ഓരോരുത്തരെയും തിരികെ വിളിച്ചു ഇന്ത്യൻ ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്യേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.

കരിപ്പൂരില്‍ ഒരുകോടിയുടെ വിദേശ കറന്‍സി പിടികൂടി


കരിപ്പൂര്‍ : ബാഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരുകോടിയുടെ വിദേശ കറന്‍സികള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ടുപേരെ അറസ്റ്റുചെയ്തു. കറന്‍സികള്‍ വിദേശത്ത് കൊണ്ടുപോയി സ്വര്‍ണമാക്കി മാറ്റാനായിരുന്നു പദ്ധതി.

ബാഗേജ് പരിശോധനാസമയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ സൂചനയാണ് കറന്‍സിവേട്ടയിലേക്ക് നയിച്ചത്. എക്‌സ്‌റെ പരിശോധനയില്‍ സംശയം തോന്നിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റംസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ബാഗേജ് പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.

Saturday, July 5, 2014

കൊളംബിയ ആക്രമിക്കാന്‍ മറന്നു; ബ്രസീല്‍ കത്തിക്കയറി


ഫോര്‍ട്ടലെസ: കറുത്ത കുതിരകളെന്നായിരുന്നു കൊളംബിയയക്ക് ചാര്‍ത്തിയ മുദ്ര. എന്നാല്‍, കുതിരകള്‍ ഉണരാന്‍ വൈകി. പലപ്പോഴും ചത്ത കുതിരികളെപ്പോലെയായി. അട്ടിമറി ഭീതി നിഴലിട്ട ബ്രസീല്‍ ഈ സാഹചര്യം മുതലെടുത്ത് സര്‍വം മറന്ന് ആക്രമിച്ചു. പതിനൊന്നാം സെമിഫൈനിലേയ്ക്കുള്ള വഴിവെട്ടി. 2002നുശേഷം ഇതാദ്യമായാണ് ബ്രസീല്‍ ലോകകപ്പ് സെമി കളിക്കുന്നത്. സ്‌കോര്‍ 2-1.

അയല്‍ക്കാരുടെ ലാറ്റിനമേരിക്കന്‍ വീറ് പ്രതീക്ഷിച്ചവരെ കൈയാങ്കളി കൊണ്ട് ഞെട്ടിക്കുകയായിരുന്നു ബ്രസീലും കൊളംബിയയും. മൊത്തം 54 ഫൗളുകളാണ് 95 മിനിറ്റ് നേരം നീണ്ട കളിയില്‍ കണ്ടത്. ഇതില്‍ ആതിഥേയരായ ബ്രസീല്‍ തന്നെ 31 തവണയാണ് എതിരാളികളെ വീഴ്ത്തിയത്. 23 ഫൗളുകളായിരുന്നു കൊളംബിയയുടെ സംഭാവന. രണ്ടു ടീമുകളിലെയും രണ്ടു കളിക്കാര്‍ വീതം മഞ്ഞ കാര്‍ഡ് കണ്ടു. ഇതില്‍ ബ്രസീല്‍ ഗോളി ജൂലിയോ സെസാറും ഉള്‍പ്പെടും. മഞ്ഞ കണ്ട ബ്രസീലിയന്‍ നായകന്‍ തിയാഗോ സില്‍വയ്ക്ക് ജര്‍മനിക്കെതിരായ സെമിഫൈനല്‍ കളിക്കാനും കഴിയില്ല. കൊളംബിയയുടെ സുനിഗയുടെ ഫൗളില്‍ നടുവില്‍ ഗുരുതരമായി പരിക്കേറ്റ നെയ്മറെ 88-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ നിന്ന് എടുത്തു കൊണ്ടുപോകേണ്ടിവന്നു. കൊളംബിയക്കാരുടെ പ്രധാന ലക്ഷ്യം നെയ്മറായിരുന്നെങ്കില്‍ ഗോളടിയന്ത്രം ഹാമെസ് റോഡ്രിഗസായിരുന്നു ബ്രസീലുകാരുടെ ക്രൂരതയുടെ ഇര. റോഡ്രിഗസിനെതിരായ കണ്ണില്‍ ചോരയില്ലാത്ത ഫൗളിന് ബ്രസീലിന്റെ ഫെര്‍ണാന്‍ഡിന്യോ കാര്‍ഡ് വാങ്ങാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

കൊളംബിയയുടെ ആക്രമണശൈലിയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന ബ്രസീല്‍ പ്രതിരോധക്കോട്ട ശക്തമാക്കുന്നതിന് പകരം കിക്കോഫ് മുതല്‍ തന്നെ ആക്രമിക്കുന്ന തന്ത്രമാണ് പുറത്തെടുത്തത്. ഇത് ശരിക്കും ഫലപ്രദമാവുകയും ചെയ്തു. ബ്രസീലിയന്‍ ആക്രമണത്തിരമാല കണ്ടു അന്തംവിട്ടുപോയ കൊളംബിയക്ക് ടൂര്‍ണമെന്റിലുടനീളം കണ്ട അവരുടെ സ്വാഭാവികമായ താളം നഷ്ടപ്പെട്ടു. ഹാമെസ് റോഡ്രിഗസ് എന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ വെറും കാഴ്ചക്കാരനായി. അപാരമായ പന്തടക്കവും വേഗവും സ്‌കോറിങ് പാടവവും കൈമുതലായ റോഡ്രിഗസിനെ ശാരീരികമായി തന്നെ തടയുക എന്ന തന്ത്രവും ബ്രസീല്‍ ഫലപ്രദമായി നടപ്പാക്കി. സ്പാനിഷ് റഫറി പല നഗ്‌നമായ ഫൗളുകള്‍ക്ക് നേരെയും കണ്ണടച്ചത് ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

അതേസമയം ആക്രമിക്കാനെന്നപോലെ കൊളംബിയ മധ്യനിരയില്‍ പ്രതിരോധിക്കാനും മറന്നുപോയതോടെ ബ്രസീലിന് കാര്യങ്ങള്‍ എളുപ്പമായി. പരിക്കുമായി വലയുന്ന നെയ്മര്‍ വെറുമൊരു നിഴലായിരുന്നെങ്കിലും അവരുടെ മുന്നേറ്റങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. ഹള്‍ക്കായിരുന്നു പ്രധാന ആക്രമണകാരി. വിംഗില്‍ ഡേവിഡ് ലൂയിസിന് പകരം വന്ന മൈക്കണും മിന്നലോട്ടങ്ങളിലൂടെ കൊളംബിയന്‍ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.

ആറാം മിനിറ്റില്‍ നെയ്മറുടെ ഒരു മുന്നേറ്റം തടയാനുള്ള ശ്രമമാണ് കൊളംബിയക്കെതിരെ ആദ്യ ഗോളിനുള്ള വഴി തെളിച്ചത്. തുടര്‍ന്ന് നെയ്മര്‍തന്നെ തൊടുത്ത കോര്‍ണര്‍ പന്ത് ബോക്‌സിലേയ്ക്ക് അപകടകരമായി താഴ്ന്നു പറന്നു വരുമ്പോള്‍ ബ്രസീലിയന്‍ താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതില്‍ കൊളംബിയന്‍ പ്രതിരോധം വരുത്തിയ വീഴ്ചയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യം ഫ്രെഡിന് കിട്ടാതിരുന്ന പന്ത് ബോക്‌സിന് മുന്നില്‍ തക്കം പാര്‍ത്തുനിന്ന തിയാഗോ സിയല്‍വ വട്ടംപിടിച്ച സാഞ്ചസില്‍ നിന്ന് കുതറി മാറിയാണ് മുട്ടുകൊണ്ട് വലയിലേയ്ക്ക് തട്ടിയിട്ടത്. ഏറെക്കുറെ അനായാസമായ ഗോള്‍.

തുടക്കത്തില്‍ തന്നെ വഴങ്ങേണ്ടിവന്ന ഗോള്‍ ശരിക്കും കൊളംബിയയുടെ താളം തെറ്റിച്ചു. ഇത് മുതലാക്കി ബ്രസീല്‍ ശരിക്കും അവരെ തുടര്‍ച്ചയായ ആക്രമണം കൊണ്ട് മുക്കിക്കളഞ്ഞു. തുറന്നു കിടന്ന മിഡ്ഫീല്‍ഡിലൂടെ ഹള്‍ക്കിനും നെയ്മര്‍ക്കുമെല്ലാം ഇഷ്ടം പോലെ ഓടിയിറങ്ങാനായി. തടിമിടുക്ക് കൊണ്ട് ബോക്‌സിലേയ്ക്ക് തള്ളിക്കയറാന്‍ കഴിഞ്ഞ ഹള്‍ക്കിനാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഇരുപതാം മിനിറ്റില്‍ നെയ്മറുടെ ഒരു പാസ് സ്വീകരിച്ച് ബോക്‌സിലേയ്ക്ക് ഇരച്ചുകയറിയെത്തി ഹള്‍ക്ക് തൊടുത്ത ഷോട്ട് ഉജ്വലമായാണ് കൊളംബിയ ഗോളി ഒസ്പിന തടഞ്ഞത്. 27-ാം മിനിറ്റില്‍ ലഭിച്ച അവസരം പന്ത് നിയന്ത്രിക്കാന്‍ കഴിയാതെയാണ് ഹള്‍ക്ക് നഷ്ടപ്പെടുത്തിയത്. തൊട്ടടുത്ത മിനിറ്റില്‍ ഹള്‍ക്ക് ഇടതു പാര്‍ശ്വത്തില്‍ പോസ്റ്റിനോട് ചേര്‍ന്ന് മറ്റൊരു ബുള്ളറ്റ് കൂടി പായിച്ചെങ്കിലും ഓസ്പിന വീണ്ടും അത്ഭുതം കാട്ടി.

ഹാമെസ് റോഡ്രിഗസും ഗ്യൂട്ടിരെസും നിറംമങ്ങിപ്പോയതാണ് കൊളംബിയയുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. റോഡ്രിഗസിന് ബ്രസീലിയന്‍ ടാക്ലിങ്ങില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞത് ഒന്നോ രണ്ടോ തവണ മാത്രം. അപ്പോഴൊക്കെ ബ്രസീലിയന്‍ ഗോള്‍മുഖത്ത് മരണം മണത്തുവെന്ന വേറെ കാര്യം. പത്താം മിനിറ്റില്‍ ക്വാഡ്രാഡോ ഒരു നല്ല ഷോട്ട് പായിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ ബ്രസീല്‍ ഗോളി സെസാര്‍ വിരളമായേ പരീക്ഷിക്കപ്പെട്ടുള്ളൂ. 21-ാം മിനിറ്റിലാണ് ഹാമെസ് റോഡ്രിഗസ് നല്ലൊരു നീക്കത്തിന് തുടക്കം കുറിച്ചത്. ഇതാവട്ടെ ക്വാഡ്രാഡോ കളഞ്ഞുകുളിക്കുകയും ചെയ്തു. റാമോസും ബാക്കയും ഇറങ്ങിയതോടെയാണ് അവരുടെ ആക്രമണം ജീവന്‍വച്ചത്. എന്നാല്‍, അതിന് ബ്രസീല്‍ രണ്ടു ഗോളടിച്ച് വിജയം ഉറപ്പിക്കേണ്ടിവന്നു എന്നതാണ് കഷ്ടം. റോഡ്രിഗസിന്റെ ഒരു ഫ്രീകിക്ക് സൃഷ്ടിച്ച കൂട്ടപ്പൊരിച്ചിലിനിടെ ക്യാപ്റ്റന്‍ യെപെസ് പന്ത് കഷ്ടിച്ച് വലയില്‍ കയറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതിന്റെ നീരസം ഒഴിയും മുന്‍പായിരുന്നു രണ്ടാം കൊളംബിയക്ക് രണ്ടാം ഗോള്‍ വഴങ്ങേണ്ടിവന്നത്. 30 വാര അകലെ നിന്നെടുത്ത ഒരു ഫ്രീകിക്ക് കരിയില കിക്കുപോലെ ഡൈവ് ചെയ്ത ഗോളി ഒസ്പിനയുടെ ഗ്ലൗസിനെ ഉമ്മവെച്ച് നെറ്റില്‍. കൊളംബിയയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച അവിസ്മരണീയമായ ഗോള്‍.

എന്നാല്‍, ഗ്യൂട്ടിരെസിന് പകരം ബാക്കയെ ഇറക്കിയതോടെ കൊളംബിയന്‍ ആക്രമണത്തിന്റെ സ്വാഭാവം മാറി. വലതു വിംഗിലൂടെ ബാക്ക് ഒന്നാന്തരം നീക്കങ്ങള്‍ നടത്തിയതോടെ ബ്രസീല്‍ പ്രതിരോധത്തിലേയ്ക്ക് വലിഞ്ഞു. ബാക്കയുടെ ഇത്തരത്തിലുള്ള ഒരു മുന്നേറ്റം തടയാനുള്ള ജൂലിയംാ സെസാറിന്റെ ശ്രമമാണ് അവര്‍ക്ക് ആശ്വാസഗോള്‍ സമ്മാനിച്ചത്. ഡൈവ് ചെയ്ത സെസാര്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ബാക്കയെ കാലു കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. റഫറിക്ക് പെനാല്‍റ്റി വിധിക്കാനും സെസാറിന് മഞ്ഞ കൊടുക്കാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. റോഡ്രിഗസ് എടുന്ന കിക്കിന് മുന്നില്‍ സെസാര്‍ക്ക് ഒന്നുംതന്നെ ചെയ്യാനുണ്ടായിരുന്നില്ല.

കൊളംബിയ ക്വാഡ്രാഡോയ്ക്ക് പകരം അതിവേഗക്കാരനായ ക്വിന്റെറോയെ കൊണ്ടുവന്നതോടെ മത്സരം അവരുടെ വരുതിയിലായി. എന്നാല്‍, ലക്ഷ്യം നേടാന്‍ മാത്രം കഴിഞ്ഞില്ല.

പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തോന്നിയവില


തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില  സംസ്ഥാനത്ത് കുതിച്ചുകയറിത്തുടങ്ങി. വിപണിയിൽ സർക്കാരിന്റെ ഇടപെടൽ കുറഞ്ഞതോടെ തോന്നിയ പോലെയാണ് സാധനങ്ങളുടെ വില കയറുന്നത്.  റംസാൻ നോമ്പു തുടങ്ങിയതോടെ പഴം. പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ ആവശ്യം വർദ്ധിച്ചു. വിപണിയിലെ സർക്കാർ ഇടപെടൽ നിലച്ചതോടെ കച്ചവടക്കാർ തോന്നിയപോലെയാണ് അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്.
അരി, പയർ, പഞ്ചസാര, സവാള എന്നിവയുടെ പൂഴ്ത്തിവയ്പ്പും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നവയാണ് തോന്നിയ വിലയിൽ സംസ്ഥാനത്ത് വില്പന നടത്തുന്നത്.

വിപണിയിൽ കാര്യക്ഷമമായി ഇടപെടുന്നതിൽ നിന്ന് കൺസ്യൂമർ ഫെഡ് പിൻമാറുക കൂടി ചെയ്തതോടെ കച്ചവടക്കാർക്ക് തോന്നിയ പോലെ കാര്യങ്ങൾ തീരുമാനിക്കാമെന്ന അവസ്ഥയായി. പെട്രോൾ, ഡീസൽ വില വർദ്ധനയുടെ പേരിലാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള വിലക്കയറ്റം. മൊത്തവ്യാപാരികളിൽ നിന്ന് ഹോൾസെയിൽ വിലയ്ക്കു വാങ്ങുന്ന സാധനങ്ങൾ ചില്ലറ വ്യാപാരികൾ തോന്നിയപടിക്കു വിൽക്കുകയാണെന്ന ആരോപണവും ശക്തമാണ്.

അരി വില റോക്കറ്റ് പോലെ
ഏകീകൃത വില നിലവാരമുണ്ടായിരുന്ന സംസ്ഥാനത്തെ മാർക്കറ്റുകളിൽ
അരി വില ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത അവസ്ഥയാണ്. മലയാളികളുടെ ഇഷ്ടഇനമായ മട്ട അരിക്കു കഴിഞ്ഞ മാസത്തെക്കാൾ ആറു രൂപയാണ് കൂടിയത്. നാല്പതിന് മേലെയാണ് മട്ട അരി ഇപ്പോൾ നില്ക്കുന്നത്.  സുലേഖ, പവിഴം എന്നിവയ്ക്ക് അഞ്ച് രൂപ കൂടി 37 രൂപയായി.

തലസ്ഥാനത്ത് ചാല മാർക്കറ്റിൽ ഒരു കിലോ മുളക് വാങ്ങണമെങ്കിൽ നൂറു രൂപ കൊടുക്കണം.  മല്ലി കിലോയ്ക്ക് 136 രൂപയായി. പരിപ്പ് റെക്കാ‌‌ഡ് വിലയിലെത്തി. കിലോയ്ക്ക് 126 ആണ് പരിപ്പിന്റെ വില. ഗോതമ്പ് കിലോയ്ക്ക്  55 മുതൽ മുകളിലേക്കെത്തി. ഉഴുന്നുപരിപ്പ് രണ്ട് ദിവസത്തിനുള്ളിൽ കിലോയ്ക്ക് 100 രൂപയാകുമെന്നാണ് ചാലമാർക്കറ്റിലെ മൊത്തവിതരണക്കാരനായ വിക്രമൻ പറയുന്നത്.  കടലപ്പരിപ്പ് 80 രൂപ, പയർ 108 രൂപ അങ്ങനെ സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ആഴ്ചയിൽ ഒരിക്കൽ ചെറിയ തോതിൽ വില കൂട്ടുന്ന സമ്പ്രദായമാണ് ചെറുകിട കച്ചവടക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

സർക്കാർ കൈവിട്ടു
കൺസ്യൂമർ ഫെഡിന്റെ  ത്രിവേണി, നന്മ സ്റ്റോറുകൾ സജീവമായിരുന്നപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രണവിധേയമായിരുന്നുവെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. സബ്സിഡിയോടുകൂടി അരിയും പലവ്യഞ്ജനവും  കച്ചവടം ചെയ്തിരുന്നപ്പോൾ ഏകീകൃത വില സംസ്ഥാനത്ത് നിലനിന്നിരുന്നു. സാധാരണക്കാരന് ഏറെ ആശ്രയമായിരുന്ന ത്രിവേണി സ്റ്റോറുകളിൽ സബ്സിഡിയോടുകൂടിയുള്ള വില്പനയ്ക്ക് നിയന്ത്രണം വന്നതും സാധാരണക്കാരന് ഇരുട്ടടിയായി.

അരി, ചെറുപയർ, വൻപയർ, ഉഴുന്ന്, ഗോതമ്പ്, പഞ്ചസാര, വെളിച്ചെണ്ണ എന്നിങ്ങനെ വളരെ അത്യാവശ്യമുള്ളതായ ഐറ്റങ്ങൾ ഇപ്പോൾ സബ്സിഡി വൻ തോതിൽ വെട്ടിക്കുറച്ചാണ് ത്രിവേണി സ്റ്റോറുകൾ വഴി വിൽക്കുന്നത്. കൺസ്യൂമ‌ർ ഫെഡിനെ സർക്കാർ പൂർണമായും അവഗണിക്കുന്നതോടെ വിലക്കയറ്റം പിടിച്ചു നിറുത്താനാകാത്ത അവസ്ഥയാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

പച്ചതൊടാതെ പച്ചക്കറിവില
പലവ്യഞ്ജനത്തേക്കാൾ ഭീകരമാണ് പച്ചക്കറി വില. ഏത് സാധനത്തിന് എപ്പോൾ വിലകൂടുമെന്ന് ആർക്കും പറയാനാകാത്ത അവസ്ഥ. അൻപത് രൂപയ്ക്ക് ഒരു കവർ വെട്ടുമലക്കറി കിട്ടുന്ന കാലം പോയ് മറഞ്ഞു. നൂറുരൂപ കൊടുത്താൽ ഏതെങ്കിലും രണ്ട് ഐറ്റം കിട്ടുന്ന അവസ്ഥയാണിപ്പോൾ. സാമ്പാറിനും അവിയലിനുമൊക്കെ പച്ചക്കറി കഷണങ്ങളായി മുറിച്ചു കിട്ടുന്നതാണ് വെട്ടുമലക്കറി. ഇനി അതും സ്വാഹ!.
റംസാൻ നോമ്പുകാലത്ത് സാധാരണ പച്ചക്കറിക്ക് വില വർദ്ധിക്കുമെങ്കിലും ഇപ്പോഴത്തെ വർദ്ധന സഹിക്കാനാകില്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. സീസണായതോടെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിനുള്ളത്.

എന്നാൽ മഴയുടെ കുറവ് അന്യസംസ്ഥാനങ്ങളിലെ പച്ചക്കറി ഉൽപാദനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ചാലയിലെ കച്ചവടക്കാർ പറയുന്നത്. ഈ അവസ്ഥയിൽ മുന്നോട്ടുപോയാൽ ഓണക്കാലത്ത് സംസ്ഥാനം കടുത്ത വിലക്കയറ്റമാകും നേരിടേണ്ടിവരികയെന്നാണ് കച്ചവടക്കാരും ഉപഭോക്താക്കളും പറയുന്നത്.

വിലയിൽ മുമ്പൻ ബീൻസും ഇഞ്ചിയും
ഈ സീസണിൽ ഏറ്റവും ഉയർന്ന വില ബീൻസിനാണ്. കിലോയ്ക്ക് 100 രൂപയാണ് ബീൻസിന്. ഇരുപത് രൂപയിൽ താഴെയുണ്ടായിരുന്ന തക്കാളിക്ക്   28 രൂപയാണ് ഇന്നലെ. ഇഞ്ചിയാണ് കൂട്ടത്തിൽ കേമൻ കിലോ 140 രൂപയാണ് ഇപ്പോഴത്തെ വില. കുറച്ചുനാളുകളായി ഇഞ്ചിവില മുകളിലേക്ക് തന്നെയാണ്. തൊണ്ടൻ മുളക് ഇന്നലെ 128 രൂപയാണ്. കഴിഞ്ഞദിവസം ഇത് 138 രൂപയായിരുന്നു.

ചെറിയ മുളകിന്റെ വില 18ൽ നിന്ന് 40 രൂപയായി വർധിച്ചു. ഏത്തന് കിലോയ്ക്ക് 12 രൂപ വർധിച്ചു. പാവയ്ക്കക്ക് 55, കിഴങ്ങിന് 40, ബീറ്റ്റൂട്ടിന്  50 എന്നിങ്ങനെയാണ് ചാലമാർക്കറ്റിലെ മൊത്തവില. വെള്ളരിക്ക, വെണ്ട, മത്തൻ, പടവലം എന്നിവയുടെ സ്ഥിതിയും മോശമല്ല. നാടൻ പച്ചക്കറി ഐറ്റങ്ങളായ വള്ളിപ്പയർ, പടവലങ്ങ, ഏത്തൻ എന്നിവ കിട്ടാനില്ലെന്ന് കച്ചവടക്കാർ തന്നെ പറയുന്നുണ്ട്.

ഹോർട്ടിക്കോർപ്പിന് കടകൾ മാത്രം
ന്യായവിലയ്ക്ക് പച്ചക്കറി ഐറ്റങ്ങൾ വില്പന നടത്തുന്ന സർക്കാർ സംരഭമായ ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ സാധനങ്ങളുടെ ദൗർലഭ്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരാണ്. ക്രിത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കാൻ കച്ചവടക്കാർക്ക് കഴിയുന്നതും ഹോർട്ടികോർപ്പിന്റെ പിടിപ്പുകേടാണ്. അതുമൂലം മൊത്തവിപണിയിലെയും ചില്ലറ വിപണിയിലെയും വിലയിൽ  വൻ വ്യത്യാസമാണുള്ളത്.

പഴങ്ങൾക്ക് തീവില
സീസണല്ലാത്തതിനാൽ നോമ്പുകാല പഴവിപണിയും പ്രതിസന്ധിയിലാണ്. നോമ്പുകാലത്ത് പഴങ്ങളുടെ ആവശ്യത്തിലുള്ള വർദ്ധനയും വിലക്കയറ്റത്തിന് കാരണമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് പഴങ്ങൾക്ക് റെക്കാഡ് വിലയാണ്. മാമ്പഴത്തിന്റെ വരവ് ഏകദേശം അവസാനിച്ചു. മുന്തിരി കിലയോക്ക് 40 മുതൽ 60 വരെയാണ്. ഓറഞ്ചിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. തമിഴ്നാടിൽ നിന്നും വരുന്ന പേരക്കയ്ക്ക് 50 രൂപയാണ്. മാതളത്തിന് കിലോയ്ക്ക് 140 രൂപയാണ്. വാഷിംഗ്ടൺ, ഫുജി, ചിലി എന്നിങ്ങനെ വ്യത്യസ്തതരം ആപ്പിൾ വിപണിയിൽ ലഭ്യമാണ്. സാധാരണക്കാരന് അടുക്കാൻ പറ്റാത്ത വിലയാണ് ആപ്പിളിന്. 160 മുതൽ 200 രൂപവരെയാണ് കിലോയ്ക്ക് വില.