പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. പഠിക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു. അക്രമസമരവും പഠിപ്പുമുടക്ക് സമരവും എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസമരം കാലഹരണപ്പെട്ട സമരരീതിയാണെന്നും ശിവദാസന്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്രമിച്ചുമുള്ള സമര രീതി എല്ലാ സംഘടനകളുടെ ഭാഗത്തുനിന്നും ഇന്നലെകളില്‍ ഉണ്ടായിട്ടുണ്ട് പക്ഷെ അത് പുതിയ കാലത്ത് കോലചിതമായി പരിഷ്കരിക്കേണ്ടിവരുമെന്നും ശിവദാസന്‍ പറഞ്ഞു.
Followers
Tuesday, July 8, 2014
ആര്‍. ശ്രീലേഖ പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
എഡിജിപി ആര്‍. ശ്രീലേഖയെ പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ഋഷിരാജ് സിംഗിന് പകരമാണ് ശ്രീലേഖയുടെ നിയമനം. ഋഷിരാജ് സിംഗിന് നിര്‍ഭയ പദ്ധതിയുടെ ചുമതല നല്‍കി. പിന്‍ സീറ്റ് ബെല്‍റ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ഉദ്യോഗമാറ്റം. പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഋഷിരാജ് സിംഗിന്റെ നടപടിയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എതിര്‍ക്കുകയും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമല്ലെന്ന് പറയുകയും ചെയ്തിരുന്നു.
ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ് കേരളത്തിന് ആകെ കിട്ടിയത്
വിദേശനിക്ഷേപത്തിന് പൂര്‍ണ ആഭിമുഖ്യവും പ്രഖ്യാപിക്കുന്ന റെയില്‍വെ ബജറ്റില്‍ ഒമ്പത് അതിവേഗ തീവണ്ടികളും ഒരു ബുള്ളറ്റ് ട്രെയിനും പ്രധാന പദ്ധതികളായി ഇടംപിടിച്ചു. മുംബൈ-അഹമ്മദബാദ് റൂട്ടിലായിരിക്കും രാജ്യത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ ഓടുകയെന്ന് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
റെയില്‍വയുടെ വരുമാനത്തില്‍ നിലവില്‍ ഒരു രൂപയില്‍ 94 പൈസയും ചിലവ് വേണ്ടിവരുന്നസ്ഥിതിയാണുള്ളതെന്ന് സദാനന്ദഗൗഡ പറഞ്ഞു. ഒരു രൂപയില്‍ ആറ് പൈസ മാത്രം മിച്ചം കിട്ടി ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ധനയിലൂടെയും പ്രശ്‌നം പരിഹരിക്കപ്പെടില്ല. അതിനാല്‍ പൊതുസ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. റെയില്‍വയുടെ നടത്തിപ്പില്‍ ഒഴികെ എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരും. ഇതിന് മന്ത്രിസഭയുടെ അനുമതി തേടും.
ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഢ്, ഡല്‍ഹി-കാണ്പൂര്‍, നാഗ്പൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, മൈസൂര്‍-ബാംഗ്ലൂര്‍-ചെന്നൈ, ചെന്നൈ-ഹൈദരബാദ്, മുംബൈ-അഹമ്മദബാദ്, നാഗ്പൂര്‍-സെക്കന്തരബാദ് എന്നീ പാതകളിലാണ് അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ് കേരളത്തിന് ആകെ കിട്ടിയത്. 18 പുതിയ പാതയ്ക്ക് സര്‍വെ നടത്തുമെന്ന് പ്രഖ്യാപിച്ചതില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വയുമാണ് കേരളത്തിന് ശേഷിക്കുന്നത്.
പണക്കാരനാകാൻ കൈവശം വെറും 33 രൂപ മതി!
കൊച്ചി : കൈവശം 33 രൂപ എടുക്കാനുണ്ടോ?എങ്കിൽ ചില്ലറക്കാരനല്ല, നിങ്ങൾ പണക്കാരനാണെന്ന് രംഗരാജൻ പറയും. ദാരിദ്ര്യത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ യു.പി.എ സർക്കാർ നിയോഗിച്ച സി. രംഗരാജൻ സമിതിയുടേതാണ് ഈ കണ്ടെത്തൽ. ഒരു ഗ്രാമവാസിയുടെ പ്രതിദിന വരുമാനം 32 രൂപയോ അതിൽ താഴെയോ ആണെങ്കിൽ അയാൾ ദാരിദ്ര്യവാസിയാണ്. 47 രൂപയ്‌ക്കുമേൽ പ്രതിദിന വരുമാനമുള്ള നഗരവാസിയെയും പണക്കാരൻ എന്നു വിളിക്കാമെന്ന് രംഗരാജൻ സമിതി കേന്ദ്ര ആസൂത്രണ മന്ത്രി റാവു ഇന്ദർജിത്ത് സിംഗിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പത്തിൽ മൂന്ന് ഇന്ത്യക്കാരും ദരിദ്രരാണെന്ന കാര്യവും റിപ്പോർട്ടിലുണ്ട്.
ദാരിദ്ര്യരേഖ നിശ്‌ചയിക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ പഠനം നടത്താൻ തീരുമാനിച്ചത്. സുരേഷ് ടെൻഡുൽക്കർ സമിതിയാണ് ആദ്യം ദാരിദ്ര്യത്തെക്കുറിച്ച് പഠിച്ചത്. ഗ്രാമങ്ങളിൽ 27 രൂപയും നഗരങ്ങളിൽ 33 രൂപയും പ്രതിദിന വരുമാനമുള്ളവർ ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലായിരിക്കണമെന്ന് ടെൻഡുക്കർ സമിതി റിപ്പോർട്ട് ചെയ്‌തു. ആസൂത്രണ കമ്മിഷൻ ഇത് ഏറ്റുപിടിച്ചു. ഗ്രാമങ്ങളിൽ 27 രൂപ പ്രതിദിനം വരുമാനമായി കിട്ടുന്നയാൾക്ക് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമെല്ലാം ഈ തുക മതിയാകുമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. പാർലമെന്റിൽ പ്രതിപക്ഷം ഇതേച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, തന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവും റിസർവ് ബാങ്ക് മുൻ ഗവർണറുമായ സി. രംഗരാജന്റെ നേതൃത്വത്തിൽ പുതിയ പഠനസമിതിയെ നിയോഗിക്കുകയായിരുന്നു. 2011-12 സാമ്പത്തിക വർഷം ആസ്‌പദമാക്കി തയ്യാറാക്കിയ പഠനത്തിൽ 36 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണെന്ന് രംഗരാജൻ പറയുന്നു. ടെൻഡുൽക്കർ സമിതിയുടെ കണ്ടെത്തലിനെക്കാൾ പത്ത് കോടി കൂടുതലാണിത്.
പ്രതിഷേധം ശക്തം
രംഗരാജന്റെ റിപ്പോർട്ട് മൊത്തത്തിൽ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിലെ പ്രമുഖർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ ദാരിദ്ര്യ നിർണയം തെറ്റാണെന്നും റിപ്പോർട്ട് അംഗീകരിക്കരുതെന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു.
രംഗരാജന് നൂറ് രൂപ അയച്ചു തന്നാൽ ഒരു ദിവസം ജീവിച്ചു കാണിച്ചുതരാമോ എന്ന്ചോദ്യവുമായി സമാജ് വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ രംഗത്തെത്തി. എങ്കിൽ ദിനംപ്രതി 100 രൂപ അയച്ചു കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്തിൽ മൂന്ന് ഇന്ത്യക്കാരും ദരിദ്രരാണെന്ന രംഗരാജന്റെ കണക്ക് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി പറഞ്ഞു.
Monday, July 7, 2014
ഫുട്‌ബോള്‍ ഇതിഹാസം ഡി സ്റ്റെഫാനോ അന്തരിച്ചു
മാഡ്രിഡ്: ഇതിഹാസ ഫുട്‌ബോള്‍ താരം അല്‍ഫ്രഡോ ഡി സ്റ്റെഫാനോ (88) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മാഡ്രിഡിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അര്‍ജന്റീന, സ്‌പെയിന്‍, കൊളംബിയ ദേശിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റനിര താരമാണ്.
1950-കളിലും '60കളിലും ലോകഫുട്‌ബോളിനെ ഇളക്കി മറിച്ചതാരമായിരുന്നു. പെലെയും യൂസേബിയോയും ഫുട്‌ബോളിലെ ഏറ്റവും പൂര്‍ണനായ ഫുട്‌ബോളറെന്ന് വിലയിരുത്തിയ താരമായിരുന്നു ഡി സ്റ്റെഫാനോ 1926-ല്‍ അര്‍ജന്റീനയിലാണ് ജനിച്ചത്. മാതൃരാജ്യത്തിന് വേണ്ടി ആറ് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. പിന്നീട് കൊളംബിയയ്ക്ക് വേണ്ടിയും തുടര്‍ന്ന് സ്‌പെയിന് വേണ്ടിയും കളിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിനേക്കാള്‍ ഡി സ്റ്റെഫാനോ ശോഭിച്ചത് ക്ലബ്ബ് ഫുട്‌ബോളിലായിരുന്നു. റയല്‍ മാഡ്രിഡിന്റെ പകരംവെക്കാനില്ലാത്ത പ്രതിഭയായിരുന്നു. 1956 മുതല്‍ 1960 വരെ റയലിനെ തുടര്‍ച്ചയായി അഞ്ച് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ക്ലബ്ബിനായി 11 സീസണുകളില്‍ നിന്ന് 300 ഗോള്‍ നേടി. ക്ലബ്ബിന്റെ രണ്ടാമത്തെ ടോപ്‌സ്‌കോററാണ്.
റിവര്‍പ്ലേറ്റിലൂടെ കളിച്ചതുടങ്ങിയ താരം എസ്പാന്യോളിന് കളിച്ചാണ് ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് പരിശീലകനായി. എല്‍ച്ചെ, ബൊക്ക ജൂനിയേഴ്‌സ്, വലന്‍സിയ, റിവര്‍ പ്ലേറ്റ്, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. പരിശീലകനായി നിരവധി കിരീടങ്ങളും നേടി. റയല്‍ മാഡ്രിഡ്. ഓണററി പ്രസിഡന്റ് സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. 1957-ലും 1959 -ലും ലോക ലോകഫുട്‌ബോളായി തെരഞ്ഞെടുക്കപ്പെട്ടു. 1958-ലും 1962-ലും യൂറോപ്യന്‍ ഫുട്‌ബോളറുമായിരുന്നു.
ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്
ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്;സ്മാരകം നിർമ്മിക്കുമെന്നുള്ള മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായി .
1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വീര യോദ്ധാക്കളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട നാമം -ക്യാപ്റ്റൻ ജെറി പ്രേംരാജ് .
തലസ്ഥാന നഗരിയുടെ തെക്കൻ ഗ്രാമ പ്രദേശമായ വെങ്ങാനൂരിൽ രത്‌നരാജിന്റെയും ചെല്ലതായുടെയും രണ്ടാമത്തെ മകനായ ജെറിക്ക് കുട്ടിക്കാലം മുതൽക്ക് സാഹസിക ജീവിതത്തിലായിരുന്നു താല്‍പര്യം. ആ താല്പര്യമാണ് ജെറിയെ ധീരജവാനാക്കി മാറ്റിയത് .
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെയാണ് ജെറി വ്യോമസേനയില്‍ ടെക്‌നീഷ്യനായി ചേര്‍ന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ജെറി, നാസിക് അക്കാദമിയിലെ പരിശീലനശേഷം അര്‍ട്ടിലറി ഓഫിസറായി. ഇതിനിടെ വിവാഹവും കഴിഞ്ഞു. യുദ്ധത്തെതുടര്‍ന്ന് പൊടുന്നനെ യുദ്ധഭൂമിയിലേക്കു ജെറി മടങ്ങുകയായിരുന്നു.
1999 ജൂലായ് 7ന് ശത്രു പാളയത്തിലേക്ക് ആഞ്ഞടിച്ച ജെറിയുടെ നേതൃത്വത്തിലുള്ള ബെറ്റാല്യനു നേരെ ശക്തമായ ഷെല്ലാക്രമണമുണ്ടായെങ്കിലും ശത്രുക്കളുടെ ബങ്കറിലേക്ക് കരളുറപ്പോടെ നേർക്കുനേർ നിന്ന് ജെറി അവസാന ശ്വാസം വരെ പോരാടി .വീര മൃത്യു വരിച്ച ഈ യോദ്ധാവിനെ രാജ്യം "വീർ ചക്ര" ബഹുമതി നൽകി ആദരിച്ചു
ജെറി പ്രേംരാജിന്റെ ജന്മനാടായ വെങ്ങാനൂരില്‍ ജലസേചന വകുപ്പിന്റെ ചാനല്‍ പുറമ്പോക്കില്‍ പ്രതിമ സ്ഥാപിക്കാന്‍ 36 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം അനുവദിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നാളിതുവരെ അത് നടപ്പായിട്ടില്ല .പൊതുസ്ഥലങ്ങളിലും റോഡിലും പ്രതിമകളും സ്മാരകങ്ങളും നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥലം അനുവദിക്കാത്തത്.ജെറിയുടെ
വീടിനു സമീപത്തെ ചാനലിന് മുകളില്‍ ചെറിയ പാലം നിര്‍മ്മിച്ച് ആര്‍ക്കും തടസ്സമില്ലാത്ത രീതിയില്‍ പ്രതിമ സ്ഥാപിക്കാമെന്നിരിക്കെയാണ് ഈ തടസ്സവാദങ്ങള്‍. പകരം അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.
കിരീടം ചൂടിയ കാല്‍നൂറ്റാണ്ട്
സേതുമാധവന്‍ വീടുവിട്ട് ഇറങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. കോടതി വെറുതെ വിട്ടാലും സാഹചര്യങ്ങള്‍ സമ്മാനിച്ച ജീവപര്യന്തം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകണം. സഫലമാകാത്ത സ്വപ്നങ്ങളുമായി വിജനമായ തെരുവുകളിലൂടെയും ഏകാന്തമായ പാതിരാവുകളിലൂടെയും അലഞ്ഞുതിരിയുന്നുണ്ടാകണം.
മോഹന്‍ലാല്‍ എന്ന നടനെ മലയാളികളുടെ ചേതനയോട് ഇത്രത്തോളം ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു കഥാപാത്രം ഉണ്ടാകില്ല, കിരീടത്തിലെ സേതുമാധവനെപ്പോലെ. സാഹചര്യങ്ങള്‍ ജീവിത വഴികളെ എങ്ങനെയെല്ലാം മാറ്റത്തീര്‍ക്കുന്നുവെന്ന് ഇതുപോലെ മലയാളികളെ അനുഭവിപ്പിച്ച സിനിമകളും അധികമുണ്ടാകില്ല.
മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സേതു വിധി തെളിച്ച വഴിയിലൂടെ സഞ്ചാരം തുടങ്ങിയത് 1989 ജൂലായ് ഏഴിനാണ്.
എന്തുകൊണ്ടാണ് സേതുമാധവനോട് മലയാളികള്‍ക്ക് അത്രയേറെ അടുപ്പവും അനുകമ്പയും തോന്നിയത്? സേതു ഒരു മാതൃക തന്നെയായിരുന്നു. രണ്ടുപകുതികളിലൂടെ, മനുഷ്യന്റെ രണ്ടു പരിധികളെ കാട്ടിത്തന്ന മാതൃക. അന്നത്തെ സിനിമാസ്വാദകന് കാണാനും താരതമ്യംചെയ്യാനും തിരുത്താനും സ്‌നേഹിക്കാനും സഹതപിക്കാനും ഏറ്റവും എളുപ്പമുള്ള മാതൃക.
പത്രമാസികകൡ വരുന്ന പുരാണകഥകള്‍ വളളിപുള്ളി വിടാതെ രാത്രി അമ്മയ്ക്ക് വായിച്ചുകൊടുക്കുമ്പോള്‍ സേതുവിന് ഒരിക്കലും ക്ഷമകെട്ടില്ല. ശമ്പള ദിവസം അച്ഛന്‍ പണിയെടുക്കുന്ന പോലീസ് സ്‌റ്റേഷനുമുന്നില്‍ ചെന്ന് വീട്ടാവശ്യത്തിനായി കൈനീട്ടാന്‍ ഒരു മടിയുമുണ്ടായില്ല. കൂട്ടത്തില്‍, അച്ഛന്റെ സന്തോഷത്തിന് ഒരു 'കുപ്പി' കൂടി വാങ്ങുന്ന കാര്യം പറയാന്‍ അയാള്‍ മറന്നില്ല. മുത്തശ്ശിയുടെ 'പഴംപുരാണങ്ങള്‍' എത്ര കേട്ടിട്ടും ഒട്ടും മുഷിച്ചിലുണ്ടായതുമില്ല. 'കണ്‍നിറയെ കാണാന്‍കിട്ടുന്നില്ലല്ലോ' എന്ന് മുറപ്പെണ്ണിനോട് പരിഭവം പറയാന്‍ ലജ്ജയുമുണ്ടായില്ല. തല്ലും കൊലയും അയാള്‍ക്ക് പേടിയായിരുന്നു.
കിരീടത്തിന്റെ ആദ്യപകുതിയില്‍ സേതു പൂര്‍ണനായിരുന്നു. അന്നത്തെ കുടുംബഘടനയ്ക്കകത്ത് എല്ലാം തികഞ്ഞ ഒരു ആള്‍രൂപം. കിരീടത്തിന്റെ ആദ്യപകുതിയിലെ സേതുവിന് നഷ്ടപ്പെടാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ സേതുവിനെ ആഗ്രഹിക്കാത്തവര്‍ കുറയും. അതുകൊണ്ടാണ് തെറ്റില്‍നിന്ന് തെറ്റിലേക്ക് തെന്നിവീഴുമ്പോള്‍, പോകല്ലേ, പോകല്ലേ എന്ന് സേതുവിന്റെ അച്ഛന്‍ അച്യുതന്‍ നായരെപ്പോലെ ഓരോ കാഴ്ചക്കാരനും ഉള്ളംപിടിഞ്ഞ് നിശ്ശബ്ദമായി വിലക്കിയത്. ലോഹിതദാസിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്‍മാരെ മലയാള സാഹിത്യം സൃഷ്ടിച്ചിട്ടില്ല എന്ന് കല്‍പ്പറ്റ നാരായണന്‍ (അയാള്‍ ഏകാന്തത വായിച്ചു) എഴുതിയിട്ടുണ്ട്.
കിരീടത്തിലെ സേതുമാധവന്‍ കുടുംബത്തിന്റെ കരുതലുകളുടെയും ത്യാഗത്തിന്റെയും സന്തതിയായിരുന്നു. അതുകൊണ്ടാണ് ആ ചരട് ഒരിടത്തുപൊട്ടിയപ്പോള്‍ സേതുവിന്റെ കുടുംബം കുത്തഴിഞ്ഞുവീണത്.
ആ പൂര്‍ണതയില്‍നിന്നാണ് അയാള്‍ ഒരു മണിക്കൂറിനകം വീടും നാടും ഭയക്കുന്ന കുറ്റവാളിയും കൊലപാതകിയുമായത്.
അതൊരു തുടക്കമായിരുന്നു. പിന്നെയും ഏറെക്കഴിഞ്ഞാണ് വീടോ കുടുംബമോ ഇല്ലാതെ മട്ടാഞ്ചേരിയില്‍ ജനിക്കുകയും കൊച്ചിയില്‍ വളരുകയും ചെയ്യുന്ന ഒട്ടേറെ ക്വട്ടേഷന്‍ സംഘങ്ങള്‍ മലയാള സിനിമയില്‍ ഒരു തറവാട് തന്നെ സൃഷ്ടിച്ചത്.
അതേ സേതു, പിന്നീട് സ്വന്തം വിധി നിശ്ചയിക്കാന്‍ കോടതി സ്വയമുണ്ടാക്കുമെന്ന് പറഞ്ഞ് മംഗലശ്ശേരി നീലകണ്ഠനായും കാര്‍ത്തികേയനായും പുനര്‍ജനിച്ചിട്ടുണ്ട് (ദേവാസുരം, രാവണപ്രഭു). അവിടെ കൊല്ലാനും ചാകാനും മടിക്കാത്തവനായിരുന്നു നായകന്‍.
നിലനില്‍ക്കുന്ന നിയമസംവിധാനത്തെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് വ്യക്തികള്‍ സ്വയമുണ്ടാക്കുന്ന നിയമങ്ങളും, ക്രിമിനല്‍ വാഴ്ചയും കേഡീ പണം പിരിവുമെല്ലാം മലയാളികള്‍ ഇത്ര അടുത്തുനിന്നും ഇത്ര തെളിച്ചത്തോടെയും ആദ്യം കണ്ടതും കിരീടത്തിലാകണം. അതുകൊണ്ടാണല്ലോ, 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍രാജ് എന്ന നടനെ നമ്മള്‍ കീരിക്കാടന്‍ ജോസ് എന്നു മാത്രം ഓര്‍ക്കുന്നത്
Subscribe to:
Posts (Atom)